മുഹമ്മദ് ഷമി ഇന്ത്യയുടെ ലോകകപ്പ് സൂപ്പർസ്റ്റാറായി ഉയർന്നു വന്നിരിക്കുകയാണ്. ഫസ്റ്റ് ചോയ്‌സ് പ്ലേയിംഗ് ഇലവന്റെ ഭാഗമല്ലാതിരുന്നിട്ടും കിട്ടിയ അവസരങ്ങളിൽ തന്റെ കഴിവ് തെളിയിച്ച താരം ഇന്ത്യയുടെ വിജയങ്ങളിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു.ഹാർദിക് പാണ്ഡ്യയുടെ നിർഭാഗ്യകരമായ പരിക്ക് ഷമിയുടെ ഭാഗ്യമായി മാറി.
പാണ്ട്യയുടെ പരിക്ക് വലിയ വേദിയിൽ തന്റെ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വാതിൽ അദ്ദേഹത്തിന് തുറന്നുകൊടുത്തു.അണ്ടർ 19 ടീമിലെ സഹതാരം ശ്രീവത്സ് ഗോസ്വാമിയുമായുള്ള സംഭാഷണത്തിൽ വിരാട് കോഹ്‌ലി, ഷമിയെ നേരിടുന്നത് ജസ്പ്രീത് ബുമ്രയെക്കാൾ വെല്ലുവിളിയാകുന്നതിന്റെ ഉൾക്കാഴ്ചകൾ പങ്കുവെച്ചു. കോഹ്‌ലിയുടെ അഭിപ്രായത്തിൽ, ഷമിയുടെ വിരലിലെ സൂക്ഷ്മമായ മാറ്റങ്ങൾ ബാറ്റ്‌സ്മാൻമാർക്ക് പന്തിന്റെ ചലനം പ്രവചിക്കാൻ പ്രയാസമാക്കുന്നു ,ബുംറയിൽ നിന്ന് വ്യത്യസ്തമായാണ് ഷമി പന്തെറിയുന്നത്.ലോകകപ്പിലെ ഷമി അസാധാരണ പ്രകടനമാണ് പുറത്തെടുക്കുന്നത്.
നാലു മത്സരങ്ങളിൽ നിന്നും 16 വിക്കറ്റുകളാണ് ഷമി സ്വന്തമാക്കിയത്. ഷമിയുടെ ബൗളിംഗ് ടീമിന്റെ ആറാമത്തെ ബൗളിംഗ് ഓപ്ഷന്റെ ആവശ്യകതയെക്കുറിച്ചുള്ള സംശയങ്ങൾ നിശ്ശബ്ദമാക്കി.ഷമിയുടെ പരിശീലകൻ മൊനയെം ഒരു ബൗളർ എന്ന നിലയിൽ ഷമിയുടെ പരിണാമത്തിന് ഇതിഹാസ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വസീം അക്രമിനെ പ്രശംസിച്ചു.അക്രത്തിന്റെ മാർഗനിർദേശവും ഷമിയുടെ റിലീസും കൈത്തണ്ട സ്ഥാനവും പരിഷ്കരിക്കുന്നതിലുള്ള ശ്രദ്ധയും ബൗളറുടെ കഴിവുകളെ രൂപപ്പെടുത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു.
No stopping Mohammed Shami in this World Cup💥 pic.twitter.com/aKCum3DUcd
— CricTracker (@Cricketracker) November 5, 2023
“വസീം അക്രം അദ്ദേഹത്തോടൊപ്പം ഒരുപാട് പ്രവർത്തിച്ചിട്ടുണ്ട്. കെകെആറിന് പരിമിതമായ കളി സമയം ഉണ്ടായിരുന്നിട്ടും, അദ്ദേഹം സ്ഥിരമായി വസീമിനോട് ചേർന്ന് നിന്നു. വാസിം അക്രമാണ് ഇന്നത്തെ ബൗളറായി അവനെ രൂപപ്പെടുത്തിയത്. തീർച്ചയായും കഠിനാധ്വാനവുമുണ്ട്”അദ്ദേഹം പറഞ്ഞു.ഐപിഎൽ ഫ്രാഞ്ചൈസി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള 2013 സീസണാണ് ഇതിഹാസ പാകിസ്ഥാൻ ഫാസ്റ്റ് ബൗളറായ വസീം അക്രമിനൊപ്പം ഷമി ചിലവഴിച്ചത്.
2006-07ൽ ഉത്തർപ്രദേശിലെ അണ്ടർ 19 ടീമിൽ ഇടം നേടാൻ സാധിക്കാത്തതോടെ തുടർന്ന് ഷമി കൊൽക്കത്തയിലേക്ക് മാറി. ഡൽഹൗസി അത്‌ലറ്റിക് ക്ലബ്ബിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ അദ്ദേഹം ഒരു വർഷത്തിനുശേഷം ടൗൺ ക്ലബ്ബിലേക്ക് മാറി.മൂന്നര സീസണുകളിൽ അദ്ദേഹം മോഹൻ ബഗാനിൽ കളിച്ചു.മൊനയെം മോഹൻ ബഗാൻ ടീമിന്റെ പരിശീലകനായിരുന്നു.