നിലവിൽ ലോക ക്രിക്കറ്റിൽ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്ലിയെക്കാൾ വലിയ കളിക്കാരനില്ല എന്ന് പറയേണ്ടി വരും.ഇതിനകം 26,000 അന്താരാഷ്ട്ര റണ്ണുകളും 80 സെഞ്ചുറികളും നേടിയിട്ടുള്ള കോലി തൻ്റെ മറ്റ് സമകാലിക ബാറ്റ്സ്മാൻമാരെക്കാൾ എത്രയോ മുകളിലാണെന്ന് കാണിക്കുന്നു. ക്രിക്കറ്റിനോടുള്ള പ്രതിബദ്ധതയ്ക്കും അഭിനിവേശത്തിനും അർപ്പണബോധത്തിനും ലോകത്തിൻ്റെ എല്ലാ കോണുകളിൽ നിന്നും അദ്ദേഹം എല്ലാകാലത്തും പ്രശംസ നേടിയിട്ടുണ്ട്.
വ്യക്തിപരമായ കാരണങ്ങൾ കൊണ്ട് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ രണ്ടു ടെസ്റ്റുകൾ നഷ്ടമായ വിരാട് കോഹ്ലി 15 ആം തീയതി രാജ്കോട്ടിലെ തുടങ്ങുന്ന മൂന്നാം മത്സരത്തിനുള്ള ഇന്ത്യൻ ടീമിൽ ചേരാൻ ഒരുങ്ങുകയാണ്.ഇംഗ്ലണ്ടിൻ്റെ നിലവിലെ പരിശീലകൻ ബ്രണ്ടൻ മക്കല്ലം മുൻ ഇന്ത്യൻ ക്യാപ്റ്റനെ പ്രശംസിക്കുകയും കോലിയെ നേരിടാൻ തയാറണെന്ന് പറയുകയും ചെയ്തു.ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനെതിരെ കളിക്കുന്നത് ഇഷ്ടപെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് വിരാട് കോലി. അദ്ദേഹത്തിൻ്റെ കഴിവും മത്സരശേഷിയും ഞാൻ മാനിക്കുന്നു. അദ്ദേഹത്തിനെതിരെ കളിക്കുന്നത് ഞാൻ ആസ്വദിച്ചു,മികച്ചതിനെതിരെ നിങ്ങൾക്ക് വിജയമുണ്ടെങ്കിൽ അത് നിങ്ങൾ നേടിയെന്ന് എനിക്ക് ഉറപ്പുണ്ട്, ”അദ്ദേഹം ടോക്ക്സ്പോർട്ടിനോട് പറഞ്ഞു.
Brendon McCullum on Virat Kohli#ViratKohli𓃵 #TeamIndia #INDvsENGTest #icc #cricket pic.twitter.com/9SdONgK9tV
— Cricket Addictor (@AddictorCricket) February 7, 2024
”കോലി കൂടി വരുമ്പോൾ ടീം കൂടുതൽ മെച്ചപ്പെടുത്തും എന്നതിൽ തർക്കമില്ല. ഞങ്ങൾ എപ്പോഴും പറയാറുള്ളതാണ്, ഇന്ത്യൻ ക്രിക്കറ്റിന്റെ ആഴവും മികവും വളരെ വലുതാണ്. അതുകൊണ്ട് എതിർടീമിലെ എല്ലാ കളിക്കാരെയും ബഹുമാനിക്കുന്നു” മക്കുല്ലം കൂട്ടിച്ചേർത്തു.ഇംഗ്ലണ്ടിനെതിരായ ശേഷിക്കുന്ന മൂന്ന് ടെസ്റ്റ് മത്സരങ്ങൾക്കുള്ള ടീമിലേക്ക് വിരാട് കോഹ്ലിയുടെ തിരിച്ചുവരവിൻ്റെ സാധ്യതയെക്കുറിച്ച് തിങ്കളാഴ്ച ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് ഒരു അപ്ഡേറ്റ് നൽകിയിരുന്നു.“സെലക്ടർമാരോട് ചോദിക്കുന്നതാണ് നല്ലത്” എന്നായിരുന്നു മറുപടി പറഞ്ഞത് .
Brendon McCullum said – "Virat Kohli is one of the greatest player in the game. If he is coming back. We hope everything is well with his family. We look forward to that challenge too. He is a great competitor. I know him very well and I enjoyed playing against him". pic.twitter.com/mlUPxYKip5
— CricketMAN2 (@ImTanujSingh) February 6, 2024
“സെലക്ടർമാരോട് ചോദിക്കുന്നതാണ് നല്ലതെന്ന് ഞാൻ കരുതുന്നു. അടുത്ത മൂന്ന് ടെസ്റ്റുകൾക്കുള്ള ടീം സെലക്ഷന് മുന്നോടിയായി ഉത്തരം നൽകാൻ ഏറ്റവും മികച്ച ആളുകൾ അവരാണെന്ന് എനിക്ക് ഉറപ്പുണ്ട്” ദ്രാവിഡ് പറഞ്ഞു.രണ്ടാം ടെസ്റ്റിൽ 106 റൺസിന് തോറ്റ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഫെബ്രുവരി 15 മുതൽ ആരംഭിക്കുന്ന മൂന്നാം ടെസ്റ്റിനായി 10 ദിവസത്തെ പരിശീലനത്തിനായി അബുദാബിയിലേക്ക് പോയി.