ലയണൽ മെസ്സിക്കൊപ്പം വിരമിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് ലൂയിസ് സുവാരസ്. ഗ്രെമിയോയിൽ നിന്ന് ഇന്റർ മിയാമിയിലേക്ക് സുവാരസിന്റെ ട്രാൻസ്ഫർ പരാജയപ്പെട്ടതിനെ തുടർന്നാണ് ഈ വെളിപ്പെടുത്തൽ.
ഏഴ് തവണ ബാലൺ ഡി ഓർ ജേതാവായ മെസ്സി ബാഴ്സലോണയിൽ നിന്നുള്ള അദ്ദേഹത്തിന്റെ മുൻ ടീമംഗങ്ങളായ സെർജിയോ ബുസ്ക്വെറ്റ്സ്, ജോർഡി ആൽബ എന്നിവർ ചേർന്ന് ഇന്റർ മിയാമിയിൽ പുതിയൊരു കൂട്ടുകെട്ടുണ്ടായിരിക്കുകയാണ്. മുൻ ബാഴ്സലോണ സ്ട്രൈക്കറും മിയാമിയിൽ എത്താൻ ശ്രമങ്ങൾ നടത്തിയെങ്കിലും അത് സാധ്യമായില്ല.ആ നീക്കം അവസാനിച്ചിട്ടും മെസ്സിയും സുവാരസും ഒരിക്കൽ കൂടി ഒരുമിച്ച് കളിക്കുക എന്ന സ്വപ്നം നിലനിർത്തി.
മെസ്സിക്കൊപ്പം രുമിച്ച് വിരമിക്കുന്നത് സ്വപ്നം കാണുന്നു.ബാഴ്സലോണയിൽ ആയിരുന്നപ്പോൾ ഞങ്ങൾ എപ്പോഴും പ്ലാൻ ചെയ്തിരുന്ന ഒന്നായിരുന്നു അത്. അതിന് ശേഷം ഞാൻ അത്ലറ്റിക്കോയിലേക്കും അവൻ പിഎസ്ജിയിലേക്കും പോയി.ബാഴ്സലോണ കഴിഞ്ഞ് ഞങ്ങൾ അമേരിക്കയിലേക്ക് പോകുമെന്ന് സ്വപ്നം കണ്ടു പക്ഷെ അക്കാലത്ത് ഒന്നും സംഭവിച്ചില്ല”സുവാരസ് പറഞ്ഞു.
Luis Suarez: “Me and Leo dream of retiring together.” @Punto_Penal 🗣️🇺🇾 pic.twitter.com/J61nIcu18L
— All About Argentina 🛎🇦🇷 (@AlbicelesteTalk) July 30, 2023
മെസ്സിക്കൊപ്പം കളിക്കാനുള്ള തന്റെ ആഗ്രഹം ഒരുനാൾ സാക്ഷാത്കരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് സുവാരസ്.ഒരുമിച്ച് വിരമിക്കാനുള്ള അവരുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടില്ല, കാരണം സുവാരസിന്റെ ആരോഗ്യപ്രശ്നങ്ങൾ കാരണം കളിക്കുന്നത് തുടരുന്നത് അദ്ദേഹത്തിന് ബുദ്ധിമുട്ടാണ്.