ബംഗ്ലാദേശിനെതിരായ മൂന്നാം ടി20യിൽ ഇന്ത്യ ടീം ദയനീയമായി തോൽവി വഴങ്ങി. ടി:20 ക്രിക്കറ്റ് പരമ്പരയിലെ അവസാന ടി :20 ക്രിക്കറ്റ് മത്സരത്തിൽ ബംഗ്ലാദേശ് നാല് വിക്കറ്റിന് വിജയിച്ചു. 18.2 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 103 റൺസെന്ന ഇന്ത്യയുടെ ലക്ഷ്യം ബംഗ്ലാദേശ് ടീം അനായാസം മറികടന്നു. ഇതോടെ ടി :20 ക്രിക്കറ്റ് പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി.
ഇന്നത്തെ മാച്ചിലും തിളങ്ങിയത് മലയാളിതാരമായ മിന്നുമണി തന്നെ.ടീം ഇന്ത്യക്കായി മിന്നുമണി തന്റെ വിക്കെറ്റ് വേട്ട തുടർന്നു. മനോഹരമായി പന്തെറിഞ്ഞ മിന്നുമണി നാലോവറിൽ 28 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. പരമ്പരയിൽ മിന്നുവിന് ഇപ്പോൾ ആകെ അഞ്ച് വിക്കറ്റുണ്ട്. മിന്നുമണിയെ കൂടാതെ ഇന്ന് ഇന്ത്യക്കായി ദേവിക വൈദ്യ 16 റൺസ് മാത്രം വഴങ്ങി നാലോവറിൽ രണ്ട് വിക്കറ്റ് വീഴ്ത്തി.
അതേസമയം ടോസ് നേടി ആദ്യം ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് പക്ഷെ പ്രതീക്ഷിച്ച മികവിലേക്ക് എത്താൻ കഴിഞ്ഞില്ല.20 ഓവറിൽ ഒമ്പത് വിക്കറ്റ് മാത്രം നഷ്ടത്തിൽ 102 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.ഇന്ത്യൻ ടീം ക്യാപ്റ്റൻ ഹെർമൻപ്രീത് കൗർ മാത്രമാണ് ബാറ്റിംഗിൽ തിളങ്ങിയത്. വെറും 41 ബോളുകളിൽ താരം മൂന്ന് ഫോറം ഒരു സിക്സ് ഉൾപ്പെടെ 40 റൺസ് നേടി. കൂടാതെ കൗളിന് പുറമെ ജെമീമ റോഡ്രിഗസ് 28 റൺസ് നേടി.ഒന്‍പതാമതായി ക്രീസിലെത്തിയ മലയാളി താരം മിന്നു മണി രണ്ട് പന്തില്‍ ഒരു റണ്‍സെടുത്ത് പുറത്തായത് ഒരു വേദനയായി മാറി.
The QUEEN 👑#CricketTwitter #BANvIND pic.twitter.com/sKAQlGRC6h
— Women’s CricZone (@WomensCricZone) July 13, 2023
പരമ്പരയിലെ ആദ്യത്തെ രണ്ട് ടി :20 മാച്ചുകളും ജയിച്ച ഇന്ത്യൻ വനിതാ ടീം ടി :20 പരമ്പര നേടിയപ്പോൾ മലയാളികൾ അഭിമാനമായ മിന്നുമണിക്ക് ശ്രദ്ധേയമായ സാന്നിധ്യം ബാറ്റ് കൊണ്ടും ബൗൾ കൊണ്ടും പുറത്തെടുക്കാൻ കഴിഞ്ഞത് ഹാപ്പി ന്യൂസ് തന്നെയാണ്.