ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഡെലിവറികളുടെ പട്ടികയിൽ മായങ്ക് യാദവിന്റെ സ്ഥാനമെത്രയാണ് ? | IPL2024 | Mayank Yadav

ഇന്ത്യയുടെ ഏറ്റവും പുതിയ ഫാസ്റ്റ് ബൗളിംഗ് സെൻസേഷൻ മായങ്ക് യാദവ് ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിലൂടെ വരവറിയിരിച്ചിരിക്കുകയാണ്.അദ്ദേഹം തൻ്റെ എക്‌സ്‌പ്രസ് പേസിലൂടെ ആരാധകർക്കിടയിൽ സംസാരവിഷയമായിത്തീർന്നു. ശനിയാഴ്ച രാത്രി പഞ്ചാബ് കിംഗ്സിനെതിരെ ഐപിഎൽ അരങ്ങേറ്റം കുറിച്ച 21-കാരൻ, എൽഎസ്ജിയുടെ 21 റൺസിൻ്റെ വിജയത്തിൽ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് നേടി.

നിർണായക സമയത്ത് വിക്കറ്റുകൾ വീഴ്ത്തിയ താരം മത്സരത്തിൽ 27 റൺസ് വഴങ്ങി 3 വിക്കറ്റുകൾ പിഴുതെടുത്തു.മായങ്കിൻ്റെ 150 കിലോമീറ്റർ വേഗത്തിലുള്ള ഇടിമിന്നലുകൾ പിബികെഎസ് ബാറ്റർമാരെ ബുദ്ധിമുട്ടിച്ചു, അദ്ദേഹത്തിൻ്റെ മൂന്ന് വിക്കറ്റുകളും ഷോർട്ട് ഡെലിവറുകളിൽ നിന്നാണ്. ജോണി ബെയർസ്റ്റോ, പ്രഭ്സിമ്രാൻ സിംഗ്, ജിതേഷ് ശർമ്മ എന്നിവരെയാണ് പുറത്താക്കിയത്. കന്നി ഐപിഎല്‍ മത്സരത്തിനിറങ്ങിയ താരത്തിന് ആദ്യ ഓവറില്‍ 10 റണ്‍സ് വഴങ്ങേണ്ടി വന്നു.

എന്നാല്‍, ഈ ഓവറില്‍ തന്നെ തന്‍റെ വേഗം കൊണ്ട് ഏവരെയും അമ്പരപ്പിച്ചു.147 കിമി വേഗമായിരുന്നു താരത്തിന്‍റെ ആദ്യ പന്തിന് ഉണ്ടായിരുന്നത്. തന്‍റെ സ്പെല്ലില്‍ ഉടനീളം ഇതേ വേഗതയില്‍ സ്ഥിരതയോടെ തന്നെ പന്തെറിയാൻ മായങ്കിന് സാധിച്ചു. 12 ആം ഓവറിലെ ഓവറിലെ ആദ്യ പന്തില്‍ 155.8 കിമീ വേഗതയില്‍ പന്തെറിഞ്ഞ് ഏവരെയും താരം അമ്പരപ്പിച്ചു. ഈ സീസണിലെ ഏറ്റവും ഫാസ്റ്റസ്റ്റ് ഡെലിവറിയായിരുന്നു ഇത്. നേരത്തെ 153 കിമീ വേഗത നേടിയ രാജസ്ഥാൻ റോയലിൻ്റെ പേസ്മാൻ നാന്ദ്രെ ബർഗറിനെ മായങ്ക് മറികടന്നു.

ഇതേ ഓവറിലെ മൂന്നാം പന്തിലാണ് ജോണി ബെയര്‍സ്റ്റോയെ മാര്‍ക്കസ് സ്റ്റോയിനിസിന്‍റെ കൈകളില്‍ എത്തിച്ച് മായങ്ക് പഞ്ചാബിന് ആദ്യ പ്രഹരമേല്‍പ്പിക്കുന്നത്.തുടര്‍ന്ന് 14, 16 ഓവറുകളും താരം പന്തെറിഞ്ഞു. 14-ാം ഓവറില്‍ മൂന്ന് റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയപ്പോള്‍ 16-ാം ഓവറില്‍ എട്ട് റണ്‍സ് വഴങ്ങിയായിരുന്നു വിക്കറ്റ് നേട്ടം.തന്‍റെ നാല് ഓവര്‍ സ്പെല്ലില്‍ നിരവധി തവണ താരം 150 കിമീ വേഗതയില്‍ പന്തെറിഞ്ഞു. 139 ആയിരുന്നു മത്സരത്തില്‍ താരം എറിഞ്ഞ ഏറ്റവും വേഗം കുറഞ്ഞ പന്ത്.

IPL 2024 ലെ ഏറ്റവും വേഗമേറിയ ഏഴ് ഡെലിവറികൾ (LSG vs PBKS മത്സരം വരെ)

മായങ്ക് യാദവ് – 155.8 കി.മീ
മായങ്ക് യാദവ് – 153.9 കി.മീ
മായങ്ക് യാദവ് – 153.4 കി.മീ
നാന്ദ്രെ ബർഗർ – 153 കിലോമീറ്റർ
ജെറാൾഡ് കോറ്റ്സി – 152.3 കി.മീ
അൽസാരി ജോസഫ് – 151.2 കി.മീ
മതീശ പതിരണ – 150.9kmph

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ഡെലിവറികളുടെ മൊത്തത്തിലുള്ള പട്ടികയിൽ മായങ്ക് യാദവിന്റെ സ്ഥാനം ആറാം സ്ഥാനത്താണ്.2011ൽ 157.71 കിലോമീറ്റർ വേഗമെടുത്ത മുൻ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ഷോൺ ടെയ്റ്റിൻ്റെ പേരിലാണ് ഐപിഎൽ മത്സരത്തിലെ ഏറ്റവും വേഗമേറിയ ഡെലിവറി എന്ന റെക്കോർഡ്. ഐപിഎൽ 2022ൽ 157.3 കിലോമീറ്റർ വേഗതയിൽ പന്തെറിഞ്ഞ ന്യൂസിലൻഡിൻ്റെ ലോക്കി ഫെർഗൂസണാണ് ഈ പട്ടികയിൽ രണ്ടാമത്.2022 ഐപിഎൽ സമയത്ത് 157 കിലോമീറ്റർ വേഗത രേഖപ്പെടുത്തിയ ഉമ്രാൻ മാലിക്കിൻ്റെതാണ് മൂന്നാം സ്ഥാനം.ആൻറിച്ച് നോർജെ (156.22 കിലോമീറ്റർ), ഉംറാൻ (156 കിലോമീറ്റർ) എന്നിവർക്ക് പിന്നിൽ ഈ പട്ടികയിൽ ആറാം സ്ഥാനത്താണ് മായങ്ക്.

Rate this post