ഗൗതം ഗംഭീർ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലക പദവി ഏറ്റെടുത്തതിന് പിന്നാലെ, അദ്ദേഹത്തിന്റെ ടീം സെലക്ഷൻ മാനദണ്ഡങ്ങളിൽ വരുത്താൻ ഉദ്ദേശിക്കുന്ന ചില കാര്യങ്ങൾ പങ്കുവെക്കുകയുണ്ടായി. കളിക്കാർ ചില ഫോർമാറ്റിൽ മാത്രം കളിക്കാൻ പരിശ്രമിക്കുകയും താൽപര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതിന് പകരം, എല്ലായിപ്പോഴും എല്ലാ ഫോർമാറ്റുകളിലും കളിക്കാൻ തയ്യാറായിരിക്കണം എന്നതായിരുന്നുഗംഭീർ പറഞ്ഞ കാര്യം.
അതെസമയം, ശ്രീലങ്കയോട് ഏകദിന പരമ്പര പരാജയപ്പെട്ടതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഒരുകാര്യം സൂചിപ്പിക്കുകയുണ്ടായി, കളിക്കാർ ഐപിഎല്ലിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാതെ, ആഭ്യന്തര മത്സരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകണം എന്നും, ടെസ്റ്റ്, ഏകദിന, ടി20 ടീമുകളിലേക്ക് കളിക്കാരെ സെലക്ട് ചെയ്യുന്നതിൽ ആഭ്യന്തര മത്സരങ്ങളിലെ പ്രകടനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ ഉറച്ച് പറഞ്ഞു. ഇപ്പോൾ, കേരള ക്രിക്കറ്റ് ലീഗിന്റെ ലോഗോ പ്രദർശനത്തിൽ മുഖ്യാതിഥിയായി എത്തിയ ഇന്ത്യൻ താരം സഞ്ജു സാംസൺ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയുണ്ടായി.
കളിക്കാൻ വിളിച്ചാൽ പോയി കളിക്കും, ഇല്ലെങ്കിൽ കളിക്കില്ല.!! #sanjusamson #cricket #zeemalayalamnews pic.twitter.com/M6iqWJBhnA
— Zee Malayalam News (@ZeeMalayalam) August 9, 2024
രോഹിത് ശർമ ഉന്നയിച്ച കാര്യവും, ഗൗതം ഗംഭീറിന്റെ അഭിപ്രായവും എല്ലാം ഉൾപ്പെടുത്തിക്കൊണ്ട് പല ചോദ്യങ്ങൾ സഞ്ജുവിന് നേരെ വന്നു. ഇതിന് അദ്ദേഹം ഇങ്ങനെ മറുപടി നൽകി, “ഞാൻ വൈറ്റ് ബോൾ ക്രിക്കറ്റിന് കൂടുതൽ പ്രാധാന്യം നൽകുന്നു എന്ന് പലരും തെറ്റിദ്ധരിക്കുന്നു.ലഭ്യമായ സമയങ്ങളിൽ എല്ലാം രഞ്ജി ട്രോഫി ഉൾപ്പെടെയുള്ള ആഭ്യന്തര മത്സരങ്ങൾ ഞാൻ കളിക്കാറുണ്ട്. രഞ്ജിയിൽ പരമാവധി കളിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്. വൈറ്റ് ബോൾ ക്രിക്കറ്റ് മാത്രമല്ല, റെഡ് ബോൾ ക്രിക്കറ്റ് കളിക്കാനും ഞാൻ സന്നദ്ധനാണ്. ഏത് ഫോർമാറ്റിൽ അവസരം വന്നാലും, അതിൽ കളിക്കുക എന്നതിന് മാത്രമാണ് എന്റെ പരിഗണന,” സഞ്ജു സാംസൺ പല ചോദ്യങ്ങൾക്ക് മറുപടിയായി വ്യത്യസ്ത വേളകളിൽ പറഞ്ഞു.
എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങള്‍ മികച്ചതാക്കാനാണു ശ്രമം. ടീം നന്നായി കളിക്കുന്നുണ്ട് എല്ലാം പോസിറ്റീവായി കാണാന്‍ ശ്രമിച്ചുകൊണ്ടിരിക്കും. എല്ലാ കാര്യത്തിലും കഴിവിന്റെ പരമാവധി നല്‍കും. കളി നന്നായി മുന്നോട്ടു പോകുന്നുണ്ട്. കളിയില്‍ നല്ല മാറ്റമുണ്ടെന്നും സഞ്ജു കൂട്ടിച്ചേര്‍ത്തു. കരിയറിലെ മികച്ച കാലമായിരുന്നു കഴിഞ്ഞ മൂന്ന് നാല് മാസം. ലോകകപ്പ് ടീമില്‍ ഇടം നേടിയത് സ്വപ്നം പോലെയാണ് തോന്നിയതെന്നും സഞ്ജു പറഞ്ഞു. ‘‘കളിക്കാൻ വിളിച്ചാൽ പോയി കളിക്കും. ഇല്ലെങ്കിൽ കളിക്കില്ല. എല്ലാം പോസിറ്റീവ് ആയി കാണാനാണ് ശ്രമിക്കുന്നത്’’ സഞ്ജു കൂട്ടിച്ചേർത്തു.