ലയണൽ മെസ്സിയുടെ ഫ്രീ കിക്ക് ഗോളിൽ ഇക്വഡോറിനെ 1-0ന് തോൽപ്പിച്ച് അർജന്റീന 2026 ലെ കോൺമെബോൾ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് ശക്തമായ തുടക്കം കുറിച്ചു. എന്നാൽ ബൊളീവിയക്കെതിരെ അര്ജന്റീന നിരയിൽ ലിയോയുടെ സാന്നിധ്യം സംശയത്തിലാണ്.ബ്യൂണസ് അയേഴ്സിലെ വിജയത്തിന്റെ അവസാന മിനുട്ടിൽ 36 കാരൻ സബ് ആവുകയും ചെയ്തു.
ഇത് ആരാധകരിൽ പല സംശയങ്ങളും ഉയർത്തി.ഇന്റർ മിയാമിയിൽ ചേർന്നതിന് ശേഷം തനിക്ക് വിശ്രമമില്ലാത്തതിനാൽ മെസ്സി കളം വിടാൻ ആവശ്യപ്പെട്ടതായി ലയണൽ സ്‌കലോനി പിന്നീട് വിശദീകരിച്ചു.സമുദ്രനിരപ്പിൽ നിന്ന് 3,637 മീറ്റർ ഉയരത്തിലുള്ള ലാപാസിൽ കളിക്കുന്നത് എതിർ ടീമുകൾക്ക് എന്നും വലിയ വെല്ലുവിളിയാണ്. സമുദ്രനിരപ്പിൽ നിന്നും ഏറ്റവും ഉയരത്തിലുള്ള സ്റ്റേഡിയം ആയതിനാൽ തന്നെ ഇവിടെ ശ്വസിക്കാൻ പോലും താരങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകും.
ബൊളീവിയയിൽ വെച്ച് നടക്കുന്ന മത്സരത്തിനും മെസി ഉണ്ടാകുമെങ്കിലും ആ ഗ്രൗണ്ടിൽ താരത്തിന്റെ റെക്കോർഡ് വളരെ മോശമാണെന്ന ആശങ്ക ആരാധകർക്കുണ്ട്.ബൊളീവിയക്ക് എതിരെ ലാ പാസ് സ്റ്റേഡിയത്തിൽ വച്ച് നാല് തവണ ലിയോ മെസ്സി കളിക്കാൻ ഇറങ്ങിയപ്പോൾ ഒരു ഗോളോ അല്ലെങ്കിൽ അസിസ്റ്റോ പോലും നേടാൻ ആയിട്ടില്ല. മാത്രവുമല്ല ഒരു മത്സരം മാത്രമാണ് വിജയിച്ചത്.സ്‌കലോണി പരിശീലകനായതിനു ശേഷമുള്ള ഒരു ലോകകപ്പ് യോഗ്യത മത്സരത്തിൽ തന്നെയായിരുന്നു ആ വിജയം. ഒരു മത്സരം സമനിലയിൽ അവസാനിച്ചപ്പോൾ രണ്ടു മത്സരങ്ങളിൽ ആണ് അർജന്റീന ടീം ലിയോ മെസ്സിക്കൊപ്പം ബോളിവിയയുടെ ഹോം സ്റ്റേഡിയത്തിൽ വച്ച് തോൽവി വഴങ്ങിയത്..
Leo Messi few years ago: “Personally, I think it's impossible to play there, in La Paz.”
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 10, 2023
📊🇧🇴 Messi’s career record against Bolivia in La Paz:
1 win
1 draw
2 losses
0 goal
0 assist pic.twitter.com/JwjZCmRTuZ
2009 ഏപ്രിൽ 1 ന് ബൊളീവിയക്കെതിരെ ഡീഗോ മറഡോണ പരിശീലകനായ ലാ ആൽബിസെലെസ്‌റ്റെ ടീം ചരിത്രത്തിലെ ഏറ്റവും മോശം തോൽവികളിലൊന്ന് (6 -1 )ഏറ്റുവാങ്ങി.ഏകദേശം നാല് വർഷത്തിന് ശേഷം 2013 മാർച്ച് 26-ന് ലാപാസ് സന്ദർശനത്തിൽ മെസ്സിക്കും അർജന്റീനയ്ക്കും ഒരു പോയിന്റ് അവകാശപ്പെടാനായി (1 -1 ).
🚨 Next Game for Argentina is against Bolivia, at 3637 metres above sea level and it gets really difficult to breathe!!! I really hope that they decide to rest him and send him back to #InterMiamiCF #Messi𓃵 #Argentina pic.twitter.com/4A30pZgPE7
— Inter Miami FC Hub (@Intermiamifchub) September 8, 2023
ആ മത്സരത്തിൽ മെസ്സി ഓക്സിജൻ ലഭിക്കാതെ കഷ്ടപ്പെടുകയും ഛർദ്ദിക്കുകയും ചെയ്തു.ബൊളീവിയൻ മണ്ണിൽ മെസ്സിയുടെ ആദ്യ വിജയം 2020 ഒക്‌ടോബർ 13-ന് ആണ്.അർജന്റീന 2-1 നു ബൊളിവിയെയെ തോൽപ്പിച്ച് ലാപാസിൽ വിജയങ്ങളില്ലാതെ 15 വർഷത്തെ തുടർച്ചയായി അവസാനിപ്പിച്ചു.ലിയോയുടെ കരിയറിലെ ഏറ്റവും മോശം രണ്ട് മത്സരങ്ങൾ ബൊളീവിയയുടെ ഹോം സ്റ്റേഡിയത്തിൽ ആയിരുന്നു.
The Argentina National Team players have arrived with the personal oxygen tubes due to the high altitude in Bolivia. 😬🇧🇴 pic.twitter.com/AUAXyc8CH2
— All About Argentina 🛎🇦🇷 (@AlbicelesteTalk) September 11, 2023