ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ചരിത്രത്തിലെ 20-ാം ഓവറിൽ ഏറ്റവും കൂടുതൽ സിക്സറുകൾ പറത്തിയതിൻ്റെ റെക്കോർഡ് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ എംഎസ് ധോണിയുടെ പേരിലാണ്. ഐപിഎൽ 2024 ലെ മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ മൂന്ന് സിക്സറുകൾ അടിച്ചപ്പോൾ, ലക്നൗ സൂപ്പർ കിംഗ്സിനെതിരായ അടുത്ത മത്സരത്തിലും സിക്സറിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
313 പന്തിൽ 65 സിക്സറുകൾ പറത്തി 42-കാരനായ ധോണി ഐപിഎൽ മത്സരത്തിലെ 20-ാം ഓവറിൽ ഏറ്റവും കൂടുതൽ സിക്സറുകൾ അടിച്ചവരുടെ പട്ടികയിൽ ഒന്നാമതെത്തി. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനെ പ്രതിനിധീകരിച്ച കീറൺ പൊള്ളാർഡും (33 സിക്സറുകൾ) ഇന്ത്യൻ വെറ്ററൻ ബാറ്റർക്കു പിന്നാലെയുണ്ട്. ഐപിഎല്ലിൽ നിന്ന് വിരമിച്ച പൊള്ളാർഡ് ഇപ്പോൾ എംഐ ടീമിൻ്റെ പരിശീലകനാണ്.20-ാം ഓവറിൽ 29 സിക്സറുകൾ നേടിയ ധോനിയുടെ സഹതാരം രവീന്ദ്ര ജഡേജയാണ് പൊള്ളാർഡിന് പിന്നാലെയുള്ളത്.
ലഖ്നൗ സൂപ്പർ ജയൻ്റ്സിനെതിരെ ഇന്നിംഗ്സിൻ്റെ അവസാന ഓവറിൽ എംഎസ് ധോണി 16 റൺസ് അടിച്ചെടുത്തു. ഒമ്പത് പന്തിൽ രണ്ട് സിക്സറും മൂന്ന് ഫോറും സഹിതം 28 റൺസുമായി അദ്ദേഹം പുറത്താകാതെ നിന്നു.ഐപിഎൽ 2024 സീസണിലെ 20-ാം ഓവറിൽ ഏറ്റവും കൂടുതൽ റൺസ് നേടിയവരുടെ പട്ടികയിൽ ധോണി ഇപ്പോൾ മുന്നിലാണ് , 57 റൺസാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേടിയത്.ഈ സീസണിൽ നാല് തവണ അവസാന ഓവറിൽ ഒരു പന്തെങ്കിലും കളിച്ചിട്ടുണ്ട് 42-കാരൻ. 16 പന്തിൽ ആറ് സിക്സറുകൾ നേടിയ ധോണി 356.25 സ്ട്രൈക്ക് റേറ്റിലാണ്.ഐപിഎൽ ചരിത്രത്തിലെ അവസാന ഓവറിൽ 99 ഇന്നിംഗ്സുകളിൽ നിന്ന് (313 പന്തുകൾ നേരിട്ട) 772 റൺസുമായി മുൻ സിഎസ്കെ ക്യാപ്റ്റൻ ഇതിനകം തന്നെ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ്.
2024 ഐപിഎൽ 20-ാം ഓവറിൽ ഏറ്റവും കൂടുതൽ റൺസ്
1) എംഎസ് ധോണി – 57 റൺസ്, 16 പന്തിൽ, ആറ് സിക്സറുകൾ, 356.25 സ്ട്രൈക്ക് റേറ്റ്
2) റൊമാരിയോ ഷെപ്പേർഡ് – 47 റൺസ്, 13 പന്തുകൾ, അഞ്ച് സിക്സറുകൾ, 361.33 സ്ട്രൈക്ക് റേറ്റ്
3) ദിനേഷ് കാർത്തിക് – 39 റൺസ്, 14 പന്തിൽ, നാല് സിക്സറുകൾ, 278.57 സ്ട്രൈക്ക് റേറ്റ്