ഇടംകൈയ്യൻ ഓർത്തഡോക്സ് സ്പിന്നിന്റെ അത്ഭുതകരമായ പ്രകടനമാണ് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിൽ ഇന്ന് കാണാൻ സാധിച്ചത്.ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ വിസ്മയിപ്പിച്ചുകൊണ്ട് ശ്രീലങ്കൻ സ്പിന്നർ ദുനിത് വെല്ലലഗെ ഇന്ത്യൻ ബാറ്റിങ്ങിന്റെ നടുവൊടിച്ചു.ഏഷ്യാ കപ്പിലെ നിർണായക മത്സരത്തിൽ ഇന്ത്യയുടെ ടോപ്പ് ഓർഡറിനെ തകർത്ത് ശ്രദ്ധേയമായ പ്രകടനമാണ് ഒരു വർഷം മുമ്പ് തന്റെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ശ്രീലങ്കൻ യുവ ബൗളർ നടത്തിയത്.
വിരാട് കോലി, രോഹിത് ശർമ്മ, കെ എൽ രാഹുൽ, ശുഭ്മാൻ ഗിൽ,പാണ്ട്യ എന്നിവർ 20-കാരനായ ശ്രീലങ്കൻ യുവ താരത്തിന് മണ്ണിൽ മുട്ട് മടക്കി.11-ാം ഓവറിൽ ബൗൾ ചെയ്യാനെത്തിയ വെല്ലലഗെ മാച്ച് മാറ്റിമറിച്ച സ്പെല്ലിന്റെ ആദ്യ പന്തിൽ ഗില്ലിനെ 19 റൺസിന് പുറത്താക്കി. പാക്കിസ്ഥാനെതിരെ റെക്കോർഡ് തകർത്ത് കളിച്ച കോലി, 14-ാം ഓവറിൽ വെല്ലലഗെയുടെ രണ്ടാമത്തെ ഇരയായി.12 പന്തിൽ 3 റൺസെടുത്ത കോഹ്ലിയെ ശ്രീലങ്കൻ നായകൻ ദസുൻ ഷനക മിഡ് വിക്കറ്റിൽ ഒരു ലളിതമായ ക്യാച്ച് എടുത്ത് പുറത്താക്കി.ഡ്രിങ്ക്സ് ബ്രേക്കിന് ശേഷം സൂപ്പർ 4 മത്സരത്തിൽ 20 കാരൻ ജാക്ക്പോട്ട് വിക്കറ്റ് നേടി.
വെല്ലലഗെ 16-ാം ഓവറിൽ രോഹിതിനെ പുറത്താക്കി.16 ഓവറിൽ 80-0 എന്ന നിലയിൽ നിന്നും ഇന്ത്യ 93-3 എന്ന നിലയിലെത്തി.വെല്ലലഗെ ഒരു മെയ്ഡൻ ഉൾപ്പെട 3 ഓവറിൽ 4 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തിയതോടെ ഇന്ത്യ പിന്നിലോട്ട് പോയി.തിരിച്ചെത്തിയ വെല്ലലഗെ 30-ാം ഓവറിൽ കെഎൽ രാഹുലിനെ 39 റൺസിന് പുറത്താക്കി.35 ആം ഓവറിൽ അഞ്ചു റൺസെടുത്ത പന്ധ്യയെ പുറത്താക്കി അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കി. 10 ഓവർ ബൗൾ ചെയ്ത തരാം 40 റൺസ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് നേടിയത് .
Imagine dismissing these 5 India batters in the same ODI 🤯👏
— Sport360° (@Sport360) September 12, 2023
What a crazy day for Dunith Wellalage 🤩#INDvSL pic.twitter.com/dFezAisHar
2002-ൽ ഇന്ത്യ ശ്രീലങ്കയുമായി ഐസിസി ചാമ്പ്യൻസ് ട്രോഫി പങ്കിട്ടപ്പോൾ ജനിച്ചിട്ടുപോലുമില്ലാതിരുന്ന വെല്ലലഗെ, 1996-ലെ ലോക ചാമ്പ്യൻമാർക്കായുള്ള തന്റെ 13-ാം ഏകദിന മത്സരത്തിൽ ബൗളിംഗ് മികവ് കൊണ്ട് വാർത്തകളിൽ ഇടം നേടി. ഇടംകൈയ്യൻ ബാറ്ററും സ്ലോ ലെഫ്റ്റ് ആം ഓർത്തഡോക്സ് ബൗളറും കൊളംബോയിലെ സെന്റ് ജോസഫ് കോളേജിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. 2003 ജനുവരി 9-ന് കൊളംബോയിൽ ജനിച്ച ഈ ഇടംകൈയ്യൻ ഓർത്തഡോക്സ് ബൗളർ 2022-ൽ ഓസ്ട്രേലിയയ്ക്കെതിരെ പല്ലേക്കലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തി.
തന്റെ കരിയറിൽ വെല്ലലഗെ ശ്രീലങ്കയ്ക്കായി (പാകിസ്താൻ വേഴ്സസ്) ഒരു ടെസ്റ്റ് മാത്രമേ കളിച്ചിട്ടുള്ളൂ. രാജ്യാന്തര ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കുവേണ്ടി 16 വിക്കറ്റുകൾ നേടിയിട്ടുണ്ട്.കഴിഞ്ഞ അണ്ടർ 19 ലോകകപ്പിൽ ശ്രീലങ്കയുടെ അണ്ടർ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു വെല്ലലഗെ. സ്കോട്ട്ലൻഡിനും ഓസ്ട്രേലിയയ്ക്കുമെതിരെ അഞ്ച് വിക്കറ്റ് നേട്ടത്തോടെയാണ് വെല്ലലഗെ ശ്രദ്ധയാകര്ഷിക്കുന്നത്.
അണ്ടർ 19 ലോകകപ്പിലെ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ ഒരാളായിരുന്നു ശ്രീലങ്കൻ യുവതാരം. ഐസിസി ലോകകപ്പിൽ ശ്രീലങ്കയ്ക്കായി 17 വിക്കറ്റ് വീഴ്ത്തി.അണ്ടർ 19 ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കെതിരെ വെല്ലലഗെ അർധസെഞ്ചുറി നേടിയിരുന്നു.ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കായി ശ്രീലങ്കൻ ടീമിൽ സ്റ്റാൻഡ് ബൈ കളിക്കാരായി ചേർന്ന മൂന്ന് കളിക്കാരിൽ വെല്ലലഗെ ഉൾപ്പെടുന്നു.