2019ൽ എംഎസ് ധോണി വിരമിച്ചതു മുതൽ ഇന്ത്യൻ വിക്കറ്റ് കീപ്പറുടെ സ്ഥാനത്ത് നിരവധി താരങ്ങളാണ് വന്നു പോയി കൊണ്ടിരിക്കുന്നത്.കഴിഞ്ഞ വർഷം ജനുവരി മുതൽ ടി20യിൽ ജിതേഷ് ശർമ്മ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ എന്നീ മൂന്ന് പേരെയാണ് ഇന്ത്യ പ്രധാനമായും പരീക്ഷിച്ചത്. ജൂണിൽ ടി20 ലോകകപ്പ് നടക്കാനിരിക്കെ വിക്കറ്റ് കീപ്പർ സ്ലോട്ടിനായുള്ള മത്സരം കൂടുതൽ കഠിനമാവുകയാണ്.
കഴിഞ്ഞ 12 മാസത്തിനിടെ, ഇഷാൻ കിഷൻ ഏറ്റവും കൂടുതൽ ടി20-11 മത്സരങ്ങളിൽ ഇടംനേടി.സാംസണും (9), ജിതേഷും (9) ബാറ്റുകൊണ്ടും സ്റ്റമ്പിനു പിന്നിലും തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ അവസരങ്ങൾ നൽകിയിട്ടുണ്ട്.എന്നിരുന്നാലും നവംബർ മുതൽ, ടീം മാനേജ്‌മെന്റ് ജിതേഷിൽ കൂടുതൽ വിശ്വാസം പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കയ്ക്കും അഫ്ഗാനിസ്ഥാനുമെതിരായ കഴിഞ്ഞ രണ്ട് പരമ്പരകളിലും ഇന്ത്യയുടെ ആദ്യ ചോയ്‌സ് കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ മാസം ഓസ്‌ട്രേലിയയ്‌ക്കെതിരെ നാലാം ടി20യിൽ 19 പന്തിൽ 35 റൺസ് നേടിയതാണ് ജിതേഷിന്റെ ഏറ്റവും മികച്ച പ്രകടനം.
നവംബറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ രണ്ട് അർദ്ധ സെഞ്ച്വറികൾ നേടിയ ഇഷാൻ കിഷൻ ടോപ് ഓർഡറിലാണ് കൂടുതലും പരീക്ഷിക്കപ്പെട്ടത്. എന്നാൽ ടി20യിൽ രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും മടങ്ങിയെത്തിയതോടെ ഇഷാനെ ടോപ്പ് ഓർഡറിൽ ഇടംപിടിക്കുന്നത് കഠിനമാണെന്ന് തോന്നുന്നു. സഞ്ജുവും ജിതേഷും മധ്യനിരയിൽ ഇടംപിടിക്കുകയും ഫിനിഷറുടെ റോളിൽ എത്തുകയും ചെയ്തു.ഇന്ത്യൻ ഹെഡ് കോച്ച് രാഹുൽ ദ്രാവിഡ് കയ്യിലുള്ള ഓപ്ഷനുകളിൽ സന്തുഷ്ടനാണ്.
“ഞങ്ങൾക്ക് കുറച്ച് വിക്കറ്റ് കീപ്പിംഗ് ഓപ്ഷനുകൾ ഉണ്ട്.സഞ്ജുവിനെയും ജിതേഷിനെയും (ഇന്ത്യ-അഫ്ഗാനിസ്ഥാൻ പരമ്പരയിൽ) നമ്മൾ കണ്ടിട്ടുണ്ട്.രാഹുലും കിഷനും ഋഷഭ് പന്തും നമുക്കുണ്ട്. അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ ഇത് എങ്ങനെ മുന്നോട്ട് പോകുമെന്ന് നമുക്ക് കാണേണ്ടതുണ്ട്”അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ പരമ്പര വിജയത്തിന് ശേഷമുള്ള മത്സരത്തിന് ശേഷമുള്ള കോൺഫറൻസിൽ ദ്രാവിഡ് പറഞ്ഞു.ഐപിഎല്ലിലെ ഈ കളിക്കാരുടെ പ്രകടനം വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കുന്നതിൽ പ്രധാന പങ്കു വഹിക്കും.