‘ഋഷഭ് പന്ത് or സഞ്ജു സാംസൺ’ : ടി20 ലോകകപ്പിനായുള്ള ഇന്ത്യൻ ടീമിലേക്ക് സെലക്ഷൻ കമ്മിറ്റി ആരെയാണ് തെരഞ്ഞെടുക്കുക ? | T20 World Cup 2024

ഇന്ത്യൻ പ്രീമിയർ ലീഗ് 2024-ൽ രാജസ്ഥാൻ റോയൽസിനായി സഞ്ജു സാംസൺ ഗംഭീര പ്രകടനമാണ് കാഴ്ചവെച്ചത്. ക്യാപ്റ്റൻസിക്ക് പുറമെ ബാറ്റിംഗ്, വിക്കറ്റ് കീപ്പിംഗ് വിഭാഗങ്ങളിലും അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. 2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള വിക്കറ്റ് കീപ്പർ സ്ലോട്ടിനായി സഞ്ജു ഋഷഭ് പന്തുമായി കടുത്ത മത്സരത്തിലാണുള്ളത്. ഡെൽഹിക്കായി പന്ത് ബാറ്റ് കൊണ്ടും വിക്കറ്റിന് പിന്നിലും മികച്ച പ്രകടനമാണ് നടത്തുന്നത്.

ഇരുവരിൽ ഒരാളെ ഒന്നാം നമ്പർ കീപ്പറായി സെലക്ടർമാർ തിരഞ്ഞെടുക്കും. ഇഎസ്പിഎൻ പറയുന്നതനുസരിച്ച്, സ്പിൻ നന്നായി കളിക്കാനുള്ള കഴിവ് കാരണം സഞ്ജു സാംസണെ തെരഞ്ഞെടുക്കും.. വെസ്റ്റ് ഇൻഡീസിലെയും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലെയും പിച്ചുകൾ മന്ദഗതിയിലായിരിക്കും, എല്ലാ ടീമുകൾക്കും പ്ലേയിംഗ് ഇലവനിൽ കുറഞ്ഞത് രണ്ട് സ്പിന്നർമാരെയെങ്കിലും തിരഞ്ഞെടുക്കാം. അങ്ങനെ വന്നാൽ റിസർവ് വിക്കറ്റ് കീപ്പറായാവും പന്ത് ഉണ്ടാവുക.

ലീഗിലെ പ്രകടനങ്ങൾക്ക് സെലക്ടർമാർ എല്ലാ പ്രാധാന്യവും നൽകില്ലെന്നും അന്താരാഷ്ട്ര ക്രിക്കറ്റിലെ സംഭാവനകളും പരിഗണിക്കുമെന്നും കഴിഞ്ഞ ദിവസം വന്ന റിപ്പോർട്ടിൽ പറയുന്നു. ഈ സീസണിൽ മുംബൈ ഇന്ത്യൻസിൽ ഫോമിനായി കഷ്ടപ്പെടുന്ന ഹാർദിക് പാണ്ഡ്യ ഫാസ്റ്റ് ബൗളിംഗ് ഓൾ റൗണ്ടർ എന്ന പൊസിഷനിൽ എതിരാളികൾ ഇല്ലാത്തതിനാൽ ടീമിൽ ഇടം നേടുമെന്നുറപ്പാണ്. നിലവിൽ അദ്ദേഹം ബൗളിങ്ങിൽ മികച്ച ഫോമിലല്ല. എന്നാൽ ബൗളിംഗ് ഫോമിലേക്ക് തിരിച്ചുവരാൻ അദ്ദേഹത്തിന് കൂടുതൽ സമയം നൽകാൻ സെലക്ടർമാർ തയ്യാറാണ്.രോഹിത് ശർമ്മ, യശസ്വി ജയ്‌സ്വാൾ, വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ് എന്നിവരാണ് ടീമിലെ ആദ്യ നാല് ബാറ്റ്‌സ്‌മാർ.

2024ലെ ഐസിസി ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ സാധ്യത ടീം :-

ടോപ്പ് ഓർഡർ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, സൂര്യകുമാർ യാദവ്
മധ്യ-ലോവർ-മിഡിൽ ഓർഡർ: സഞ്ജു സാംസൺ (WK), ഋഷഭ് പന്ത് (WK), ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ശിവം ദുബെ, റിങ്കു സിംഗ്
സ്പിന്നർമാർ: കുൽദീപ് യാദവ്
ഫാസ്റ്റ് ബൗളർമാർ: ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, അവേഷ് ഖാൻ/മുഹമ്മദ് സിറാജ്
മറ്റ് ഓപ്ഷനുകൾ: കെഎൽ രാഹുൽ, യുസ്വേന്ദ്ര ചാഹൽ, രവി ബിഷ്‌ണോയ്, സന്ദീപ് ശർമ്മ

Rate this post