ഓസ്‌ട്രേലിയയിൽ നടന്ന ടെസ്റ്റ് പരമ്പരയിലെ ഇതുവരെയുള്ള മോശം പ്രകടനത്തെത്തുടർന്ന് ടീം ഇന്ത്യ വലിയ വിമർശനമാണ് നേരിടുന്നത്.പെർത്തിലെ ആദ്യ ടെസ്റ്റിലെ വിജയത്തിന് ശേഷം ഇന്ത്യൻ ടീമിൻ്റെ കുതിപ്പ് കുറഞ്ഞു, അഡ്‌ലെയ്ഡിന് ശേഷം മെൽബണിലെ തോൽവിക്ക് ശേഷം ചോദ്യങ്ങൾ തുടർച്ചയായി ഉയരുന്നു. ഈ പരമ്പരയിൽ നായകൻ രോഹിത് ശർമ്മയുടെ പ്രകടനത്തിനെതിരെയും വലിയ വിമർശനങ്ങൾ ഉയർന്നു വന്നു.
2024-ൽ 25-ൽ താഴെ ശരാശരിയിൽ ടെസ്റ്റിൽ റൺസ് നേടാൻ മാത്രമാണ് അദ്ദേഹത്തിന് കഴിഞ്ഞത്.ഇത്തരമൊരു സാഹചര്യത്തിൽ രോഹിത് തൻ്റെ കരിയറിലെ അവസാന ടെസ്റ്റ് മത്സരം സിഡ്‌നിയിൽ കളിക്കുമെന്നാണ് സൂചന.ക്യാപ്റ്റൻ എന്ന നിലയിലും ബാറ്റർ എന്ന നിലയിലും അദ്ദേഹം മോശം പ്രകടനമാണ് കഴിഞ്ഞ കുറച്ചു നാളുകളായി പുറത്തെടുക്കുന്നത്.രോഹിതിൻ്റെ വിരമിക്കൽ ഉറപ്പാണെന്ന് ടൈംസ് ഓഫ് ഇന്ത്യ ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. രോഹിത് വിരമിച്ചാൽ ടെസ്റ്റിൽ ഇന്ത്യയുടെ അടുത്ത ക്യാപ്റ്റൻ ആരാകും എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് ഊഹാപോഹങ്ങൾ ആരംഭിച്ച് ചില പേരുകൾ രംഗത്തെത്തിയിട്ടുണ്ട്.ഇവരിൽ ആരെയെങ്കിലും നായകനാക്കാൻ ബിസിസിഐക്ക് കഴിയും. ബോർഡിന് ഇനി കടുത്ത തീരുമാനം എടുക്കേണ്ടി വരും.
വിരാട് കോഹ്‌ലി: ഇന്ത്യയുടെ ഏറ്റവും വിജയകരമായ ക്യാപ്റ്റൻ വിരാട് കോഹ്‌ലി 2022 ൽ ഈ സ്ഥാനം രാജിവച്ചിരുന്നു. നായകസ്ഥാനത്തേക്കുള്ള മത്സരത്തിലാണ് അദ്ദേഹം വീണ്ടും. വീണ്ടും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ തയ്യാറാണെന്ന് കോഹ്‌ലി ടീം മാനേജ്‌മെൻ്റിനോട് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വിരാട് 68 ടെസ്റ്റ് മത്സരങ്ങളിൽ ക്യാപ്റ്റനായപ്പോൾ ടീം 40 മത്സരങ്ങളിൽ വിജയിച്ചു.17 സമനിലയും 11ലും തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്മാരിൽ ഒരാളാണ് അദ്ദേഹം.
ജസ്പ്രീത് ബുംറ: ആദ്യ ടെസ്റ്റിൽ രോഹിത് ശർമ്മയുടെ അഭാവത്തിൽ ടീം ഇന്ത്യയുടെ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ ടീമിനെ നയിച്ചു. പെർത്തിൽ ടീം ഇന്ത്യ വിജയിച്ചിരുന്നു. ഓസ്‌ട്രേലിയയ്‌ക്കെതിരായ 4 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 30 വിക്കറ്റ് നെടുവകയും ചെയ്തു.രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി നിലവിലെ വൈസ് ക്യാപ്റ്റന്‍ കൂടിയായ പേസര്‍ ജസ്പ്രിത് ബുംമ്ര ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ബുംമ്ര തന്നെ ഇന്ത്യന്‍ ക്യാപ്റ്റനായി വരണമെന്നാണ് ആരാധകരുടെ ആഗ്രഹവും.
ഋഷഭ് പന്ത്: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെ നയിച്ചത് സ്റ്റാർ വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ്. പരിമിത ഓവർ ക്രിക്കറ്റിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച എംസിജിയിൽ നടന്ന ബോക്‌സിംഗ് ഡേ ടെസ്റ്റിൽ നിരുത്തരവാദപരമായ ഷോട്ട് സെലക്ഷൻ്റെ പേരിൽ ഋഷഭ് പന്ത് വിമർശിക്കപ്പെട്ടിരുന്നു. ഇതൊക്കെയാണെങ്കിലും, ക്യാപ്റ്റൻ സ്ഥാനത്തേക്കുള്ള മത്സരത്തിൽ അദ്ദേഹം തുടരുന്നു.
ശുഭ്മാൻ ഗിൽ: യുവതാരം ശുഭ്മാൻ ഗിൽ ഗുജറാത്ത് ടൈറ്റൻസിൻ്റെ ക്യാപ്റ്റനാണ്, ഈ വർഷമാദ്യം അദ്ദേഹം ഏകദിന ക്രിക്കറ്റിലും നായകനായിരുന്നു. എന്നാൽ മോശം ഫോമിനെ തുടർന്ന് അടുത്തിടെ ഗില്ലിനെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. പരിമിത ഓവറിൽ ഇന്ത്യയെ നയിച്ചിട്ടുണ്ട്. ടെസ്റ്റിൽ നായകസ്ഥാനത്തിനുള്ള മത്സരാർത്ഥിയാണ് അദ്ദേഹം.