2023 ലെ ഐസിസി ഏകദിന ക്രിക്കറ്റർ ഓഫ് ദി ഇയറിനുള്ള അവാർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോലി. സഹ താരം ശുഭ്മാൻ ഗില്ലിനെ പിന്തള്ളിയാണ് കോലി പുരസ്‌കാരം സ്വന്തമാക്കിയത്. 2023 ൽ 27 മത്സരങ്ങൾ കളിച്ച കോലി 72.47 ശരാശരിയിൽ , 6 സെഞ്ചുറികളും 8 അർധസെഞ്ചുറികളും അടക്കം 1377 റൺസ് നേടി.കൂടാതെ 2023-ൽ 50 ഏകദിന സെഞ്ചുറികളുമായി സച്ചിൻ ടെണ്ടുൽക്കറെയും അദ്ദേഹം മറികടന്നു .
കോലിയെക്കാൾ മികച്ച സ്ഥിതിവിവരക്കണക്കുകൾ ഉണ്ടായിട്ടുള്ള എന്ത്‌കൊണ്ടാണ് ഗില്ലിനു പുരസ്‌കാരം ലഭിക്കാതിരുന്നത്. 2023 ൽ 29 മത്സരങ്ങളിൽ നിന്ന് 63.36 ശരാശരിയിൽ ഒരു ഡബിൾ സെഞ്ചുറിയും അഞ്ച് സെഞ്ചുറികളും ഒമ്പത് അർധസെഞ്ചുറികളും ഉൾപ്പെടെ 1584 റൺസാണ് ശുഭ്മാൻ ഗിൽ നേടിയത്.റൺസ് പരിഗണിക്കുകയാണെങ്കിൽ ശുഭ്മാൻ ഗിൽ തീർച്ചയായും വിരാട് കോഹ്‌ലിയെക്കാൾ വളരെ മുന്നിലാണ്. എന്നാൽ സ്ഥിതിവിവരക്കണക്കുകൾ മാത്രം വെച്ചല്ല അവാർഡ് നിർണയിക്കുന്നത്.ഏകദിന ലോകകപ്പിൽ 11 മത്സരങ്ങളിൽ നിന്ന് 95.62 ശരാശരിയിൽ 765 റൺസാണ് കോഹ്‌ലി പൂർത്തിയാക്കിയത്.
ഒമ്പത് മത്സരങ്ങളിൽ നാല് അർധസെഞ്ചുറികളോടെ 354 റൺസ് മാത്രമാണ് ഗില്ലിന് നേടാനായത്. നാലാം തവണയാണ് കോലി ഈ പുരസ്‌കാരം സ്വന്തമാക്കുന്നത്. ഇതിനുമുമ്പ് 2012, 2017, 2018 വർഷങ്ങളിലും കോലി ഈ അവാർഡ് നേടിയിരുന്നു.വേൾഡ് കപ്പിൽ ന്യൂസിലൻഡിനെതിരായ സെമി ഫൈനലിലെ ഒരു സെഞ്ചുറി ഉൾപ്പെടെ മൂന്ന് സെഞ്ചുറികളോടെ 95.62 ശരാശരിയിലും 90.31 സ്‌ട്രൈക്ക് റേറ്റിലും കോഹ്‌ലി ടൂർണമെന്റ് പൂർത്തിയാക്കി. ലോകകപ്പിലെ അദ്ദേഹത്തിൻ്റെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചത്.
𝗜𝗖𝗖 𝗠𝗲𝗻'𝘀 𝗢𝗗𝗜 𝗖𝗿𝗶𝗰𝗸𝗲𝘁𝗲𝗿 𝗼𝗳 𝘁𝗵𝗲 𝗬𝗲𝗮𝗿 𝟮𝟬𝟮𝟯
— BCCI (@BCCI) January 25, 2024
It goes to none other than Virat Kohli! 👑🫡
Congratulations 👏👏#TeamIndia | @imVkohli pic.twitter.com/1mfzNwRfrH
എന്തുകൊണ്ടാണ് വിരാട് കോഹ്‌ലി ഐസിസി ഏകദിനത്തിലെ മികച്ച താരത്തിന് അർഹനായത്? :ലോകകപ്പിൽ 1377 റൺസിൽ 765 റൺസാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ശുഭ്മാന് 354 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്ഥാൻ, ന്യൂസിലൻഡ്, ദക്ഷിണാഫ്രിക്ക തുടങ്ങിയ മികച്ച ടീമുകൾക്കെതിരെ 56.71 ശരാശരിയിൽ 794 റൺസും കോഹ്‌ലി നേടിയിട്ടുണ്ട്.1584 റൺസാണ് ശുഭ്മാൻ ഗിൽ നേടിയത്. ന്യൂസിലൻഡിനെതിരെയായിരുന്നു അദ്ദേഹത്തിൻ്റെ ഇരട്ട സെഞ്ച്വറി.ശക്തരായ എതിരാളികൾക്കെതിരെ ഗിൽ മൂന്ന് സെഞ്ചുറികൾ നേടി. എന്നാൽ ഇവയെല്ലാം ഉഭയകക്ഷി പരമ്പരയിൽ വന്നത്.