ക്രിസ്റ്റ്യാനോ റൊണാൾഡോ അൽ നസ്റിനായി ഇന്ത്യയിൽ കളിക്കാനെത്തുമോ ?| Cristiano Ronaldo

കഴിഞ്ഞ വർഷം അവസാനമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി അറേബ്യ പ്രോ ലീഗിൽ അൽ നാസറിനൊപ്പം ചേർന്നത്. അതിനുശേഷം, മിഡിൽ ഈസ്റ്റിലെ ക്ലബിൽ ചേരുന്നതിനായി നിരവധി യൂറോപ്യൻ താരങ്ങൾക്കായി ഈ 37-കാരൻ ഗേറ്റ് തുറന്നു.ബ്രസീലിയൻ സൂപ്പർ താരം നെയ്മറടക്കമുള്ള താരങ്ങൾ സൗദി പ്രൊ ലീഗിലെത്തി.

ഇപ്പോഴിതാ ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് ഒരു സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഇന്നലെ നടന്ന എഎഫ്സി ചാംപ്യൻസ്ൽ ഈഗ പ്ലെ ഓഫീ ലാൽ നാസർ തകർപ്പൻ ജയം സ്വന്തമാക്കി ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടിയിരുന്നു. ഇതോടെ മുൻ ചാമ്പ്യൻമാരായ യുഎഇയിൽ നിന്നുള്ള അൽ ഐൻ എഫ്‌സിക്കൊപ്പം വെസ്റ്റ് സോണിലെ പോട്ട് 4 ലേക്ക് അവർ എത്തിയിരിക്കുകയാണ്. സ്റ്റ് സോണിലെ പോട്ട് 3-ൽ ഉള്ള മുംബൈയും അൽ നാസറും ഒരേ ഗ്രൂപ്പിലെത്താനുള്ള സാധ്യതയുണ്ട്.

ഇന്ത്യയിൽ നിന്ന് ചാമ്പ്യൻസ് ലീഗിലെ ഏക ക്ലബ്ബായ മുംബൈ സിറ്റി എഫ്‌സിക്കെതിരെ മത്സരിക്കാൻ റൊണാൾഡോയ്ക്കും സംഘത്തിനും അവസരമുണ്ടോ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.മേയിൽ നടന്ന യോഗ്യതാ മത്സരത്തിൽ മുൻ ഷീൽഡ് ജേതാക്കളായ ജംഷഡ്പൂർ എഫ്‌സിയെ 3-1 ന് തോൽപ്പിച്ചതിന് ശേഷമാണ് മുംബൈ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടിയത്.

AFC ചാമ്പ്യൻസ് ലീഗ് 2023-24 ഗ്രൂപ്പ് സ്റ്റേജ് നറുക്കെടുപ്പ് ഓഗസ്റ്റ് 24 ന് വൈകുന്നേരം 4.00 IST ന് ക്വാലാലംപൂരിലെ AFC ഹൗസിൽ നടക്കും.മത്സരങ്ങൾ 2023 സെപ്റ്റംബർ മുതൽ 2024 മെയ് വരെ നടക്കും.യോഗ്യത നേടുന്ന 40 ടീമുകളെയും നാല് പേരടങ്ങുന്ന 10 ഗ്രൂപ്പുകളായി തിരിക്കും.നറുക്കെടുപ്പിലൂടെ വെസ്റ്റ് സോണിൽ നിന്നുള്ള ടീമുകളെ എ മുതൽ ഇ വരെയുള്ള ഗ്രൂപ്പുകളിലേക്കും ഈസ്റ്റ് സോണിലെ മത്സരാർത്ഥികൾ എഫ് മുതൽ ജെ വരെയുള്ള ഗ്രൂപ്പുകളിലേക്കും അവരുടെ സ്ഥാനങ്ങൾ കണ്ടെത്തും.

Rate this post
Cristiano Ronaldo