‘വിരാട് കോലിയുടെ മൂന്നാം സ്ഥാനം തട്ടിയെടുക്കില്ല ,ഏത് നമ്പറിലും ബാറ്റ് ചെയ്യാൻ റെഡി’ : ശ്രേയസ് അയ്യർ|Shreyas Iyer

ഓസ്ട്രേലിയക്ക് എതിരായ ഇൻഡോർ ഏകദിനത്തിൽ ടീം ഇന്ത്യ നേടിയത് വമ്പൻ ജയം. DLS നിയമ പ്രകാരം ഇന്ത്യൻ ടീം മത്സരത്തിൽ 99 റൺസ് ജയം നേടി. ഇത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചു അനേകം പോസിറ്റീവ് കാര്യങ്ങൾ ലഭിച്ച മത്സരം കൂടിയാണ്.അതിൽ ഏറ്റവും പ്രധാനപെട്ട ഒരു കാര്യം ശ്രേയസ് അയ്യർ ബാറ്റിംഗ് മികവാണ്. പരിക്ക് കാരണം ഏറെ നാളുകളായി പുറത്തുള്ള താരത്തെ ലോകക്കപ്പ് ടീമിലേക്ക് അടക്കം സെലക്ട്‌ ചെയ്തത് വൻ വിമർശനം ക്ഷണിച്ചിരിന്നു.

എന്നാൽ തന്റെ ക്ലാസ്സ്‌ എന്തെന്ന് ഒരിക്കൽ കൂടി ശ്രേയസ് അയ്യർ ബാറ്റ് കൊണ്ട് എല്ലാ അർഥത്തിലും തെളിയിച്ചു. ഇന്നലെ ഓസ്ട്രേലിയൻ ബൌളിംഗ് നിരക്ക് മുൻപിൽ സംഹാര ബാറ്റിംഗ് കാഴ്ചവെച്ച ശ്രേയസ് അയ്യർ കരിയറിലെ മറ്റൊരു സെഞ്ച്വറി നേടി.അതേസമയം മത്സര ശേഷം ശ്രേയസ് അയ്യർ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലായി മാറുന്നത്.ടീമിനായി തന്റെ എല്ലാം നൽകാൻ റെഡിയെന്നു പറഞ്ഞ താരം തിരിച്ചു വരവിലെ സന്തോഷവും വെളിപ്പെടുത്തി.

“എന്റെ ടീമംഗങ്ങളും സുഹൃത്തുക്കളും കുടുംബാംഗങ്ങളും എനിക്ക് പിന്തുണയുമായി ഉണ്ടായിരുന്നു. ഞാൻ ടിവിയിൽ മത്സരങ്ങൾ എല്ലാം തന്നെ കാണുകയായിരുന്നു, അവിടെയിരിക്കാനും മത്സരങ്ങളിൽ പങ്കെടുക്കാനും ഞാൻ ആഗ്രഹിച്ചു. എന്നിൽ വിശ്വസിച്ചതിൽ നന്ദിയുണ്ട്. വേദനയും നൊമ്പരങ്ങളും വന്നുകൊണ്ടേയിരുന്നു, പക്ഷേ ഞാൻ എന്താണ് ലക്ഷ്യമിടുന്നതെന്ന് എനിക്കറിയാമായിരുന്നു” ശ്രേയസ് അയ്യർ പറഞ്ഞു.

“ഞാൻ വഴക്കമുള്ളവനാണ്, ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ തയ്യാറാണ്, എന്റെ ടീമിന് എന്ത് ആവശ്യമുണ്ടെങ്കിലും. വിരാട് (കോഹ്‌ലി) മഹാന്മാരിൽ ഒരാളാണ്, അദ്ദേഹത്തിൽ നിന്ന് ആ (നമ്പർ 3) സ്ഥാനം തട്ടിയെടുക്കാൻ ഒരു സാധ്യതയുമില്ല. ഞാൻ ബാറ്റ് ചെയ്യുന്നിടത്തെല്ലാം (ഏത് പൊസിഷനിലും) സ്‌കോർ ചെയ്തു കൊണ്ടേയിരിക്കണം.” സ്റ്റാർ ബാറ്റർ പ്രതീക്ഷ പങ്കുവെച്ചു.

Rate this post