ഇതുവരെ ലോകകപ്പിന് യോഗ്യത നേടാത്ത ടീമായ വെനസ്വേലയ്‌ക്കെതിരെ സ്വന്തം നാട്ടിൽ സമനില വഴങ്ങിയത് ബ്രസീൽ ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്. മത്സരത്തിലെ നിരവധി മിസ് പാസുകളും ഫ്ലോപ്പി ഫിനിഷുകളും കാരണം ടീമിന്റെ ഏറ്റവും വിമർശിക്കപ്പെട്ട കളിക്കാരനായിരുന്നു 31 കാരനായ നെയ്‌മർ.
അൽ-ഹിലാൽ സ്‌ട്രൈക്കർക്ക് നേരെ ചില ആരാധകർ പോപ്‌കോൺ ബാഗ് എറിയുകയും ചെയ്തു.അടുത്ത മത്സരത്തിൽ മോണ്ടെവീഡിയോയിലെ സെന്റിനാരിയോ സ്റ്റേഡിയത്തിൽ ഉറുഗ്വേയെ നേരിടുമ്പോൾ മികച്ച വിജയം നേടാമെന്ന പ്രതീക്ഷയിലാണ് ബ്രസീൽ ഇറങ്ങുന്നത്.വെനസ്വേലയുമായുള്ള സമനിലയ്ക്ക് ശേഷം വിമർശിക്കപ്പെട്ട ബ്രസീലിന്റെ പുതിയ പരിശീലകൻ ഫെർണാണ്ടോ ദിനിസ് അടുത്ത റൗണ്ട് യോഗ്യതാ മത്സരത്തിൽ മൂന്ന് മാറ്റങ്ങൾ വരുത്താൻ സാധ്യതയുണ്ട്.
റൈറ്റ് ബാക്ക് ഡാനിലോയ്ക്ക് പരിക്കേറ്റു, പകരം യാൻ കൂട്ടോയെ ആദ്യ ഇലവനിൽ കളിപ്പിക്കും.ലെഫ്റ്റ് ബാക്ക് ഗിൽഹെർം അരാനയ്ക്ക് പകരം ദേശീയ ടീമിൽ അരങ്ങേറ്റം കുറിക്കുന്ന 24 കാരനായ കാർലോസ് അഗസ്റ്റോ കളിക്കും.ദേശീയ ടീമിനായി ആറ് മത്സരങ്ങളുടെ ഗോൾ വരൾച്ചയിൽ നിൽക്കുന്ന സ്‌ട്രൈക്കർ റിച്ചാർലിസണിന് തന്റെ സ്ഥാനം ഗബ്രിയേൽ ജീസസിന് കൊടുക്കേണ്ടി വരും.2001 മുതൽ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ഉറുഗ്വായ് ബ്രസീലിനെ തോൽപ്പിച്ചിട്ടില്ല. കൊളംബിയയിൽ 2-2ന് സമനില വഴങ്ങിയതിന് ശേഷമാണ് ഉറുഗ്വേ ബ്രസീലിനെ നേരിടാൻ ഇറങ്ങുന്നത്.
The Seleção’s expected lineup against Uruguay.
— Neymoleque | Fan 🇧🇷 (@Neymoleque) October 15, 2023
Diniz will make three big changes:
-Yan Couto will replace Danilo (out due to injury)
– Carlos Augusto will replace Arana
– Gabriel Jesus will replace Richarlison
Thoughts?
🗞️ – @geglobo pic.twitter.com/BVLcpPJIoJ
ഉറുഗ്വേ ക്യാപ്റ്റൻ ഫെഡറിക്കോ വാൽവെർഡെ മത്സരത്തിൽ ശുഭാപ്തിവിശ്വാസത്തിലാണ്. താനും റയൽ മാഡ്രിഡ് ടീമംഗങ്ങളായ ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറും റോഡ്രിഗോയും ഏറ്റുമുട്ടലിനെക്കുറിച്ച് ആഴ്ചകളോളം സംസാരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.അർജന്റീനിയൻ താരം മാർസെലോ ബിയൽസയാണ് ഉറുഗ്വെയെ പരിശീലിപ്പിക്കുന്നത്.യുണൈറ്റഡ് സ്റ്റേറ്റ്സ്, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിൽ നടക്കുന്ന അടുത്ത ലോകകപ്പ് 48 ടീമുകളുടെ ഫോർമാറ്റിലേക്ക് ക്കേ അമേരിക്കയിലെ മികച്ച ആറ് ടീമുകൾ നേരിട്ട് പ്രവേശനം നേടും.
Big changes for the Tuesday match🇧🇷 pic.twitter.com/geKKetn1Xa
— Neymoleque | Fan 🇧🇷 (@Neymoleque) October 15, 2023
ഏഴാം സ്ഥാനക്കാരായ ടീം ബെർത്തിനായി ഇന്റർകോണ്ടിനെന്റൽ പ്ലേഓഫിൽ മത്സരിക്കും.ലോകകപ്പ് ജേതാക്കളായ അർജന്റീന 9 പോയിന്റുമായി കോണ്ടിനെന്റൽ യോഗ്യതാ റൗണ്ടിൽ ഒന്നാം സ്ഥാനത്ത്.ബ്രസീൽ (7), കൊളംബിയ (5), ഉറുഗ്വേ, ചിലി, വെനസ്വേല (4), ഇക്വഡോർ (3), പരാഗ്വേ, പെറു (1), ബൊളീവിയ (0) എന്നിവർ അടുത്ത സ്ഥാനങ്ങളിൽ. ഇന്ത്യൻ ബുധനാഴ്ച രാവിലെ 5 .30 നാണു ബ്രസീലിന്റെ ഉറുഗ്വേക്കെതിരെയുള്ള മത്സരം.