ഒക്‌ടോബർ 8-ന് ഓസ്‌ട്രേലിയയ്‌ക്കെതിരായ ലോകകപ്പ് 2023 ഓപ്പണറിന് മുന്നോടിയായി ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന സന്നാഹ മത്സരത്തിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും.ഉച്ചക്ക് രണ്ടു മണിക്കാണ് മത്സരം നടക്കുക. ടൂർണമെന്റിന് മുന്നോടിയായി തങ്ങളുടെ ടീമിനെ മികച്ചതാക്കാൻ ഈ മത്സരം രണ്ടു ടീമുകൾക്കും നിർണായക അവസരം നൽകും.
ടീമിനെ സംബന്ധിച്ചിടത്തോളം പരിക്കേറ്റ അക്‌സർ പട്ടേലിന് പകരമായി രവിചന്ദ്രൻ അശ്വിനെ അന്തിമ 15 അംഗ ടീമിൽ ഉൾപ്പെടുത്താൻ സെലക്ടർമാർ തീരുമാനിച്ചു. വെറ്ററൻ ഓഫ് സ്പിന്നറായ അശ്വിനും ഇന്ത്യൻ ടീമിനൊപ്പം സന്നാഹ മത്സരത്തിനായി ഗുവാഹത്തിയിലെത്തി. ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിൽ രണ്ട് ഏകദിനങ്ങളിൽ നിന്ന് നാല് വിക്കറ്റ് വീഴ്ത്താൻ 37 കാരനായ അശ്വിന് സാധിച്ചിരുന്നു.സന്നാഹ മത്സരത്തിൽ തങ്ങളുടെ 15 കളിക്കാരെയും കളിപ്പിക്കാൻ ഇന്ത്യക്ക് അവസരമുണ്ട്.
ശാർദുൽ താക്കൂർ, രവിചന്ദ്രൻ അശ്വിൻ, മുഹമ്മദ് ഷാമി, സൂര്യകുമാർ യാദവ് എന്നിവരെല്ലാം മികച്ച ഫോം കാണിക്കുന്നതിനാൽ ഇംഗ്ലണ്ടിനെതിരെയും കളിക്കാൻ സാധ്യതയുണ്ട്.ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര ഇന്ത്യ നേടിയങ്കിലും രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് പാണ്ഡ്യ എന്നിവരെല്ലാം അവസാന ഏകദിനം മാത്രമാണ് കളിച്ചത്. അതിനാൽ, മൂന്ന് കളിക്കാർക്കും കൂടുതൽ സമയം ലഭിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ സന്നാഹം ഈ താരങ്ങൾക്കെല്ലാം മികച്ച അവസരം നൽകും.
ഇന്ത്യ: രോഹിത് ശർമ (സി), ഹാർദിക് പാണ്ഡ്യ (വിസി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ആർ. അശ്വിൻ, ഇഷാൻ കിഷൻ , സൂര്യകുമാർ യാദവ്.
ഇംഗ്ലണ്ട്: ജോസ് ബട്ട്‌ലർ (സി), മോയിൻ അലി, ഗസ് അറ്റ്കിൻസൺ, ജോണി ബെയർസ്റ്റോ, സാം കുറാൻ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മലൻ, ആദിൽ റഷീദ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ക്രിസ് വോക്സ്.