ലോകകപ്പിൽ ഇന്നലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വിരാട് കോഹ്‌ലിയുടെ 121 പന്തിൽ 101 റൺസ് ഇന്നിഗ്‌സിനെതിരെ ഒരു വിഭാഗം ആരാധകർ വിമര്ശനം ഉന്നയിച്ചിരുന്നു. വിരാട് കോലിയുടെ മുൻ സെഞ്ച്വറി ഇന്നിഗ്‌സുകളുമായി താരതമ്യപ്പെടുത്തുമ്പോൾ വേഗത കുറഞ്ഞ ഒന്നായാണ് ഇതിനെ പലരും വിശേഷിപ്പിച്ചത്. 35 കാരൻ സച്ചിന്റെ റെക്കോർഡിന് ഒപ്പമെത്താനാണ് കളിച്ചതെന്ന വിമർശിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ഈ ഇന്നിംഗ്‌സിനെ സാഹചര്യങ്ങൾക്കും മത്സര സാഹചര്യത്തിനും അനുയോജ്യമായ ഒന്നാണെന്ന് വിശേഷിപ്പിച്ചു.ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ കൊഹ്‌ലിയുടെയും ശ്രേയസ് അയ്യറിൻ്റെയും മികവിൽ 50 ഓവറിൽ 326 റൺസാണ് അടിച്ച് കൂട്ടിയത്. മറുപടി ബാറ്റിങ്ങിൽ 28-)0 ഓവറിൽ സൗത്ത് ആഫ്രിക്ക 83 റൺസ് എടുത്ത് എല്ലാവരും പുറത്തായി. 5 വിക്കറ്റ് എടുത്ത ജഡേജയാണ് സൗത്ത് ആഫ്രിക്കൻ ഇന്നിംഗ്സ് തകർത്ത് കളഞ്ഞത്. സൗത്ത് ആഫ്രിക്കൻ നിരയിൽ 20 റൺസ് പോലും നേടാൻ ആർക്കും കഴിഞ്ഞില്ല.
“കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ ഞങ്ങൾ എങ്ങനെ കളിച്ചുവെന്ന് നോക്കുകയാണെങ്കിൽ, ഞങ്ങൾ അവിടെ മികച്ച രീതിയിൽ പൊരുത്തപ്പെട്ടു. ഇന്ന് സാഹചര്യവുമായി കളിക്കാൻ ഞങ്ങൾക്ക് കോഹ്‌ലിയെ ആവശ്യമായിരുന്നു. അത് ശരിയായ മേഖലകളിൽ നിലനിർത്തണമെന്ന് ഞങ്ങൾക്കറിയാമായിരുന്നു”മത്സരത്തിന് ശേഷമുള്ള അവതരണത്തിനിടെ രോഹിത് പറഞ്ഞു.
Rohit Sharma and Virat Kohli clarify the condition at Eden Gardens and the message to keep batting around Virat Kohli. pic.twitter.com/D7XcFkR6lW
— CricTracker (@Cricketracker) November 5, 2023
കൊൽക്കൊത്ത പിച്ച് ട്രിക്കി ആണെന്നും അങ്ങനെ ഒരു പിച്ചിൽ കൊഹ്‌ലിയെ പോലൊരു ബാറ്റ്സ്മാൻ കൂടുതൽ സമയം കളിക്കേണ്ടത് അത്യാവശ്യമാണെന്നും രോഹിത് മത്സര ശേഷം പറഞ്ഞു. ഇന്നത്തെ സാഹചര്യം അനുസരിച്ച് ബാറ്റ് ചെയ്യാൻ കൊഹ്‌ലിക്ക് കഴിഞ്ഞത് ഇന്ത്യൻ വിജയം അനായാസമാക്കിയെന്നും ഇന്ത്യൻ ക്യാപ്റ്റൻ കൂട്ടിച്ചേർത്തു.
Captain Rohit Sharma knows the Worth of Virat Kohli's Gritty Knock 💯#INDvSA #ODIWorldCup2023 #ICCWorldCup2023 #INDvsSA pic.twitter.com/F3rQgVRWTL
— RVCJ Media (@RVCJ_FB) November 5, 2023