ന്യൂസിലന്‍ഡ് പരമ്പര തൂത്തുവാരിയിട്ടും ഓസ്ട്രേലിയ ഇന്ത്യക്ക് പിന്നിൽ തന്നെ | World Test Championship

ക്രൈസ്റ്റ് ചർച്ച് ടെസ്റ്റിൽ ന്യൂസിലൻഡിനെതിരെ മൂന്നു വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഓസ്ട്രേലിയ സ്വന്തമാക്കിയയത്. 279 റൺസിന്റെ വിജയലക്ഷ്യം പിന്തുടരുന്നതിനിടയിൽ ഒരു ഘട്ടത്തിൽ തോൽവി മുന്നിൽ കണ്ട ഓസ്‌ട്രേലിയയെ മിച്ചൽ മാർഷും അലക്സ് ക്യാരിയും ചേർന്നുള്ള കൂട്ടുകെട്ടാണ് രക്ഷിച്ചത്.മത്സരം അവസാനിച്ചപ്പോൾ അലക്സ് ക്യാരി 98 റൺസുമായി പുറത്താകാതെ നിന്നു.

മിച്ചൽ മാർഷ് 80 റൺസെടുത്ത് പുറത്തായി .ആറാം വിക്കറ്റിൽ മിച്ചൽ മാർഷും അലക്സ് ക്യാരിയും 140 റൺസ് കൂട്ടിച്ചേർത്തു.ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് പരമ്പര ഓസ്‌ട്രേലിയ തൂത്തുവാരിയെങ്കിലും ഐസിസി റാങ്കിംഗില്‍ ഇന്ത്യയെ മറികടന്ന് ഒന്നാം സ്ഥാനത്തെത്താൻ ഓസ്‌ട്രേലിയക്ക് സാധിച്ചില്ല.60.50 പോയിന്‍റ് ശതമാനത്തോടെ നിലവില്‍ രണ്ടാം സ്ഥാനത്താണ് ഓസ്ട്രേലിയ.12 മത്സരങ്ങള്‍ കളിച്ച ഓസ്ട്രേലിയ എട്ട് മത്സരങ്ങള്‍ വിജയിച്ചപ്പോള്‍ മൂന്നെണ്ണത്തില്‍ ടീം തോല്‍വി വഴങ്ങി, 90 പോയിന്റാണ് അവർ നേടിയത്.

പാറ്റ് കമ്മിൻസ് നയിക്കുന്ന ടീമിൻ്റെ പോയിൻ്റ് ശതമാനം 59.09 ആയിരുന്നു ക്രൈസ്റ്റ് ചർച്ച് ടെസ്റ്റിൽ എത്തിയെങ്കിലും ഇപ്പോൾ മെച്ചപ്പെട്ട് 62.50 ആയി.ഒന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പോയിന്‍റ് ശതമാനം 68.51 ആണ്. ഇംഗ്ലണ്ടിനെതിരായ പരമ്പര 4-1ന് സ്വന്തമാക്കിയാണ് ഇന്ത്യ ഒന്നാം സ്ഥാനം നേടിയത്.ഇന്ത്യയ്ക്ക് ഒമ്പത് മത്സരങ്ങൾ കഴിഞ്ഞപ്പോൾ ആറ് വിജയങ്ങളുണ്ട്.പോയിൻ്റ് ശതമാനം 50.00 ആയി ന്യൂസിലൻഡ് മൂന്നാം സ്ഥാനത്താണ്.മൂന്ന് വീതം തോല്‍വിയും വിജയവുമുള്ള കിവീസിന് 36 പോയിന്‍റാണുള്ളത്.

ഐസിസി ടെസ്റ്റ് ടീം റാങ്കിംഗിൽ 122 റേറ്റിംഗ് പോയിൻ്റുകൾ നേടിയ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.120 റേറ്റിംഗ് പോയിന്റുമായി രണ്ടാമതാണ് ഓസീസ്.111 റേറ്റിംഗ് പോയിൻ്റുമായി ഇംഗ്ലണ്ട് മൂന്നാം സ്ഥാനത്താണ്. ക്രിക്കറ്റിന്റെ മൂന്നു ഫോര്മാറ്റിലും ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്.ഏകദിനത്തിൽ 121 റേറ്റിംഗ് പോയിൻ്റുകളും ടി20യിൽ 266 റേറ്റിംഗ് പോയിൻ്റുകളും നേടിയാണ് ഇന്ത്യ മുകളിൽ നിൽക്കുന്നത്.