ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തന്റെ മിന്നുന്ന ഫോം തുടർന്ന് യുവ ഓപ്പണർ യശസ്വി ജയ്‌സ്വാൾ. മൂന്നാം ടെസ്റ്റിൻ്റെ മൂന്നാം ദിനത്തിൽ തകർപ്പൻ സെഞ്ച്വറി സ്വന്തമാക്കിയിരിക്കുകയാണ് ജയ്‌സ്വാൾ.ടോം ഹാർട്ട്‌ലിയെ ലോംഗ് ഓവറിൽ കൂറ്റൻ സിക്‌സറാക്കി ജയ്‌സ്വാൾ 79 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ചു. 50 റൺസ് നേടിയ ശേഷം ബാറ്റർ കൂടുതൽ അകാരമണകാരിയായി മാറി,വെറും 122 പന്തിൽ ഒമ്പത് ഫോറും അഞ്ച് സിക്സും സഹിതം സെഞ്ച്വറി തികച്ചു. ജയ്‌സ്വാൾ സെഞ്ച്വറി തികച്ചത്.രണ്ടാം ഇന്നിംഗ്‌സിൽ ഡ്രൈവിംഗ് സീറ്റിൽ ഉറച്ചുനിൽക്കാൻ ഇന്ത്യക്ക് ശക്തമായ തുടക്കം ആവശ്യമായിരുന്നു.
ഇന്ത്യക്ക് ക്യാപ്റ്റൻ രോഹിത് ശർമ്മയെ തുടക്കത്തിലേ നഷ്ടമായെങ്കിലും യശസ്വി ജയ്‌സ്വാളും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചു.19 റണ്‍സെടുത്ത ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ റൂട്ട് പുറത്താക്കി.ഇരു താരങ്ങളിലും യശസ്വി കൂടുതൽ ആക്രമണകാരിയായിരുന്നു. ഇന്ത്യൻ ഓപ്പണർ ശരിയായ ക്രിക്കറ്റ് ഷോട്ടുകളും സ്വീപ്പുകളും റിവേഴ്സ് സ്വീപ്പുകളും കളിച്ചു, ഓരോ ഷോട്ടും കൃത്യമായി ടൈം ചെയ്തു.ജെയിംസ് ആൻഡേഴ്സന്റെ ഒരോവറിൽ 19 റൺസ് നേടുകയും ചെയ്തു.
Jaisball supremacy 💯 🙌
— JioCinema (@JioCinema) February 17, 2024
Yashasvi Jaiswal 😍 scores another mighty ton in the #IDFCFirstBankTestSeries! ⚡️#INDvENG #JioCinemaSports #BazBowled pic.twitter.com/FTufkA6YqJ
തൻ്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയും ഇംഗ്ലണ്ടിനെതിരായ രണ്ടാം സെഞ്ചുറിയുമായി യുവ ഓപ്പണർ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സ് ലീഡ് 300 കടത്തി.ടി20 ക്രിക്കറ്റിനെ അനുസ്മരിപ്പിക്കുന്ന ബാറ്റിംഗ് ശൈലി അവലംബിച്ചിട്ടും, ജയ്സ്വാൾ പരമ്പരാഗത ക്രിക്കറ്റ് ഷോട്ടുകൾ കൃത്യതയോടെ കളിച്ചു.വിരാട് കോഹ്‌ലിക്ക് ശേഷം ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ 400-ലധികം റൺസ് അടിച്ചുകൂട്ടുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാൻ കൂടിയാണ് യശസ്വി ജയ്‌സ്വാൾ. 2018ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കോലി 593 റൺസ് നേടിയിരുന്നു. ൧൩൩ പന്തിൽ നിന്നും 104 റൺസ് നേടിയ ജയ്‌സ്വാൾ റിട്ടയേർഡ് ഹാർട്ട് ആയി.രണ്ടാം വിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടിയ ഗില്ലിനൊപ്പം ചേർന്ന് 155 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.
Back-to-back hundreds, or could be Double hundreds⁉️
— Sportskeeda (@Sportskeeda) February 17, 2024
Don't stop, Yashasvi Jaiswal! 💥#YashasviJaiswal #India #INDvENG #Cricket #Sportskeeda pic.twitter.com/HFiyoU0UQR
രണ്ടിന് 207 എന്ന നിലയില്‍ രണ്ടാം ദിനം കളിയവസാനിപ്പിച്ച ഇംഗ്ലണ്ടിന് മൂന്നാംദിനം തുടക്കത്തിലേ തന്നെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. 18 റൺസ് നേടിയ റൂട്ടിനെ ബുംറ ജയ്‌സ്വാളിന്റെ കൈകളിലെത്തിച്ചു. പൂജ്യം റൺസ് നേടിയ ബെയര്‍സ്‌റ്റോയെ കുല്‍ദീപ് യാദവും മടക്കി. 151 പന്തുകള്‍ നേരിട്ട് 153 റൺസ് നേടിയ ബെൻ ഡക്കറ്റിനെ കുൽദീപ് പുറത്താക്കി.23 ഫോറും 2 സിക്‌സും ഉള്‍പ്പെടുന്നതാണ് ഡക്കറ്റിന്റെ ഇന്നിങ്‌സ്.
There's no stopping Yashasvi Jaiswal at the moment! 🔥
— Sportskeeda (@Sportskeeda) February 17, 2024
📷: Jio Cinema#YashasviJaiswal #INDvENG #Cricket #India #Sportskeeda pic.twitter.com/YpvSGOsdnq
സ്കോർ 299 ൽ നിൽക്കെ 41 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ടിന് നഷ്ടപെട്ടു. രവീന്ദ്ര ജഡേജയാണ് സ്റ്റോക്സിനെ പുറത്താക്കിയത്. പിന്നാലെ 13 റൺസ് നേടിയ ബെൻ ഫോക്സിനെ സിറാജ് മടക്കി അയച്ചതോടെ ഇംഗ്ലണ്ട് 7 വിക്കറ്റിന് 299 എന്ന നിലയിലായി. 6 റൺസ് നേടിയ രെഹാൻ അഹമ്മദിനെ സിറാജ് ക്ലീൻ ബൗൾഡ് ചെയ്തു. 9 റൺസ് നേടിയ ടോം ഹാർട്ട്ലിയേ ജഡേജയും പുറത്താക്കിയതോടെ ഇംഗ്ലണ്ട് 9 വിക്കറ്റിന് 315 എന്ന നിലയിലായി. സ്കോർ 319 ൽ നിലക്ക് ആന്ഡേഴ്സനെ പത്താമനായി സിറാജ് മടക്കി.വെള്ളിയാഴ്ച സാക്ക് ക്രൗളി (15), ഒലി പോപ്പ് (39) എന്നിവരുടെ വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായിരുന്നു.