ഇംഗ്ലണ്ടിനെതിരെ അവിസ്മരണീയമായ ഒരു ടെസ്റ്റ് പരമ്പരയാണ് യശസ്വി ജയ്സ്വാളിനുള്ളത് . തന്റെ ചെറിയ കാരിയറിനുള്ളിൽ നിരവധി റെക്കോർഡുകളാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റിനിടെ ജയ്സ്വാൾ വൻ റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്.തൻ്റെ കരിയറിലെ ആദ്യ 8 ടെസ്റ്റുകളിൽ നിന്ന് 971 റൺസ് ജയ്സ്വാൾ നേടിയിട്ടുണ്ട്. ഇത്രയും ടെസ്റ്റുകളിൽ നിന്നും 1210 റൺസ് നേടിയ ഡോൺ ബ്രാഡ്മാനാണ് ഒന്നാം സ്ഥാനത്ത്.
15 ഇന്നിംഗ്സുകളിൽ, 69.35 ശരാശരിയിൽ അദ്ദേഹം മൂന്ന് സെഞ്ചുറികളും അർദ്ധ സെഞ്ചുറികളും ജയ്സ്വാൾ നേടിയിട്ടുണ്ട്.റെഡ് ബോൾ ക്രിക്കറ്റിൽ ഇതിനകം രണ്ട് ഇരട്ട സെഞ്ച്വറികൾ നേടിയിട്ടുണ്ട്.ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിരാട് കോഹ്ലിയുടെ റെക്കോർഡിനൊപ്പമെത്താനും ജയ്സ്വാളിന് സാധിച്ചു.നാലാം ഇന്നിംഗ്സിൽ 37 റൺസ് നേടിയപ്പോൾ 2016-17ൽ വിരാട് നേടിയ 655 റൺസിൽ എത്താൻ സാധിച്ചു.602 റൺസ് നേടിയ രാഹുൽ ദ്രാവിഡാണ് മൂന്നാം സ്ഥാനത്ത്.1978/79ൽ വെസ്റ്റ് ഇൻഡീസിനെതിരായ ആറ് മത്സരങ്ങളിൽ നിന്ന് 732 റൺസ് നേടിയ സുനിൽ ഗവാസ്കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
🚨 Stat Alert 🚨
— RevSportz (@RevSportz) February 26, 2024
Most runs in a Home Test series⬇️
732 – Sunil Gavaskar vs WI, 9 inns 1978
655 – Virat Kohli vs Eng, 8 inns 2016
634* – Yashasvi Jaiswal vs Eng, 8 inns 2024 so far
🛑 Jaiswal currently the 6th highest run scorer for India in a Test series overall
Jaiswal… pic.twitter.com/yR7v7msYZF
ഇംഗ്ലണ്ടിനെതിരെ നടന്നുകൊണ്ടിരിക്കുന്ന പരമ്പരയിൽ യശസ്വി ജയ്സ്വാൾ ശ്രദ്ധേയമായ പ്രകടനമാണ് നടത്തുന്നത്. ഹൈദരാബാദിൽ ആക്രമണോത്സുകമായ 80 റൺസുമായി അദ്ദേഹം തുടക്കമിട്ടു, തുടർന്ന് വിശാഖിൽ 209 റൺസ് നേടിയ അദ്ദേഹം ഇന്ത്യയുടെ വിജയത്തിന് കളമൊരുക്കി. രാജ്കോട്ടിൽ മറ്റൊരു ഡബിൾ സെഞ്ച്വറി (214*) നേടിയ അദ്ദേഹം തൻ്റെ മിന്നുന്ന ഫോം തുടർന്നു, പരമ്പരയിൽ ലീഡ് നേടാൻ ഇന്ത്യയെ നയിച്ചു.2016ലെ ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയിൽ വിരാട് കോഹ്ലിക്ക് എട്ട് ഇന്നിംഗ്സുകളിൽ നിന്ന് രണ്ട് സെഞ്ച്വറികളും അർദ്ധസെഞ്ച്വറികളും ഉണ്ടായിരുന്നു, അദ്ദേഹത്തിൻ്റെ ഉയർന്ന സ്കോർ 235 ആയിരുന്നു.
Yashasvi Jaiswal has the MOST runs by Indians in first 8 Tests of career (971).
— Kausthub Gudipati (@kaustats) February 26, 2024
The second highest overall after Don Bradman (1210).#INDvENG pic.twitter.com/JFs832kFyR
655 യശസ്വി ജയ്സ്വാൾ ഇന്ത്യയിൽ 2024
655 വിരാട് കോഹ്ലി 2016ൽ ഇന്ത്യയിൽ
602 രാഹുൽ ദ്രാവിഡ് ഇംഗ്ലണ്ടിൽ 2002
593 വിരാട് കോലി ഇംഗ്ലണ്ടിൽ 2018
586 വിജയ് മഞ്ജരേക്കർ ഇന്ത്യയിൽ 1961-62