ഇന്ത്യയുടെ യുവ ബാറ്റിംഗ് സെൻസേഷൻ യശസ്വി ജയ്സ്വാൾ തൻ്റെ കരിയറിൽ 40-ലധികം ടെസ്റ്റ് സെഞ്ചുറികൾ നേടുമെന്ന് സ്റ്റാർ ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്സ്വെൽ.പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്സിൽ ജയ്സ്വാൾ 161 (297) റൺസ് നേടി ഇന്ത്യയെ വിജയത്തിലെത്തിച്ചിരുന്നു. ഉജ്ജ്വലമായ ഇന്നിംഗ്സിന് ശേഷം, ഗ്ലെൻ മാക്സ്വെല്ലും വ്യത്യസ്ത സാഹചര്യങ്ങളിൽ പൊരുത്തപ്പെടാനുള്ള താരത്തിന്റെ കഴിവിനെ പ്രശംസിച്ചു.
“ജയ്സ്വാൾ 40-ലധികം ടെസ്റ്റ് സെഞ്ചുറികൾ നേടുകയും ചില വ്യത്യസ്ത റെക്കോർഡുകൾ നേടുകയും ചെയ്യാൻ പോവുന്ന കളിക്കാരനാണ്.വ്യത്യസ്ത സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള മികച്ച കഴിവ് അവനുണ്ട്.അടുത്ത കുറച്ച് മത്സരങ്ങളിൽ അവനെ തടയാൻ ഓസ്ട്രേലിയയ്ക്ക് ഒരു വഴിയും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ അത് ഭയപ്പെടുത്തുന്നതാണ്””ദി ഗ്രേഡ് ക്രിക്കറ്റർ പോഡ്കാസ്റ്റിൽ മാക്സ്വെൽ പറഞ്ഞു.ഇന്നിംഗ്സിനിടെ ജയ്സ്വാളിൻ്റെ തികഞ്ഞ ജാഗ്രതയും ആക്രമണാത്മകതയും എടുത്തുകാണിച്ചു.
“ഹൈലൈറ്റ് പാക്കേജുകളിൽ ഉൾപ്പെടുന്ന നിരവധി ഷോട്ടുകൾ അദ്ദേഹം കളിച്ചു, പക്ഷേ അതിനിടയിൽ അദ്ദേഹം ചെയ്ത കാര്യങ്ങൾ… അവൻ വിട്ട പന്തുകൾ, അവൻ്റെ ഫുട്വർക്കുകൾ വളരെ മികച്ചതാണ് ഷോർട്ട് ബോൾ നന്നായി കളിക്കുന്നു, നന്നായി ഡ്രൈവ് ചെയ്യുന്നു, അവിശ്വസനീയമാംവിധം നന്നായി സ്പിൻ കളിക്കുന്നു, കൂടാതെ സമ്മർദം നന്നായി കൈകാര്യം ചെയ്യുന്നുണ്ട് ”അദ്ദേഹം കൂട്ടിച്ചേർത്തു.15 മത്സരങ്ങളിൽ നിന്ന് 58.07 ശരാശരിയിൽ നാല് സെഞ്ചുറികളും എട്ട് അർധസെഞ്ചുറികളും സഹിതം 1568 റൺസ് ജയ്സ്വാൾ നേടിയിട്ടുണ്ട്.
Australian all-rounder Glenn Maxwell showers praise on Yashasvi Jaiswal for his brilliant batting technique 🔥🇮🇳#YashasviJaiswal #India #Tests #Sportskeeda pic.twitter.com/xOJqaRYbYR
— Sportskeeda (@Sportskeeda) November 27, 2024
12 മത്സരങ്ങളിൽ നിന്ന് 58.18 ശരാശരിയിൽ മൂന്ന് സെഞ്ചുറികളും ഏഴ് അർധസെഞ്ചുറികളും സഹിതം 1280 റൺസുമായി ടെസ്റ്റ് ക്രിക്കറ്റിൽ ഈ വര്ഷം ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ താരമാണ് ഈ 22-കാരൻ.പരമ്പരയിൽ നാല് മത്സരങ്ങൾ കൂടി ശേഷിക്കുമ്പോൾ, പെർത്തിൽ 295 റൺസിൻ്റെ വിജയത്തോടെ 1-0 ന് ലീഡ് നേടിയിട്ടുള്ള ഇന്ത്യയെ ഓസ്ട്രേലിയയിൽ തുടർച്ചയായ മൂന്നാം പരമ്പര സ്വന്തമാക്കാനും തൻ്റെ ഫോം തുടരാനും ഇന്ത്യയെ സഹായിക്കാനുമുള്ള ഒരുക്കത്തിലാണ് യുവ താരം.