ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ യശസ്വി ജയ്സ്വാളിനെ പ്രശംസിക്കുകയും യുവ ഓപ്പണർ തന്റെ കരിയറിന്റെ തുടക്കത്തിൽ ടെസ്റ്റ് ക്രിക്കറ്റിനോട് നന്നായി പൊരുത്തപ്പെട്ടുവെന്നും പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ഇംഗ്ലണ്ടിനെതിരെ ജയ്സ്വാൾ അപരാജിത അർദ്ധസെഞ്ചുറി നേടി.70 പന്തുകൾ നേരിട്ട് ഒമ്പത് ഫോറും മൂന്ന് സിക്സും സഹിതം 76 റൺസെടുത്ത താരം മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.
ക്യാപ്റ്റൻ രോഹിത് ശർമ്മക്കൊപ്പം (24) ഓപ്പണിംഗ് സ്റ്റാൻഡിനായി 80 റൺസ് നേടി.ഇംഗ്ലണ്ടിന്റെ 246 ന് മറുപടിയായി ഇന്ത്യയെ അവരുടെ ഒന്നാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 119 റൺസിലെത്തിച്ചു.14 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് പുറത്താകാതെ നിന്ന മറ്റൊരു ബാറ്റ്സ്മാൻ.കളി നിർത്തുമ്പോൾ ഇന്ത്യ ഇംഗ്ലണ്ടിന് 127 റൺസിന് പിന്നിലാണ്.
ജയ്സ്വാളിന്റെ നിർഭയ ബാറ്റിംഗ് സമീപനത്തെ അശ്വിൻ അഭിനന്ദിക്കുകയും റെഡ്-ബോൾ ക്രിക്കറ്റിൽ ഇന്ത്യക്കായി നിരവധി മികച്ച ഇന്നിങ്സുകൾ കളിച്ച ഋഷഭ് പന്തുമായി താരതമ്യം ചെയ്യുകയും ചെയ്തു.”ജയ്സ്വാളിന് ഐപിഎല്ലിൽ മികച്ച സമയം ഉണ്ടായിരുന്നു, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച തുടക്കമായിരുന്നു.ഞാൻ അത് നന്നായി ആസ്വദിക്കുകയാണ്.ഋഷഭ് പന്തിനെ ഞാൻ അവിടെ കാണുന്നു.ഭയമില്ലാത്ത ക്രിക്കറ്റ് ആണ് അദ്ദേഹം കളിക്കുന്നത്” അശ്വിൻ പറഞ്ഞു.
Rishabh Pant 🤝 Yashasvi Jaiswal#Cricket #Pant #Jaiswal pic.twitter.com/yhM9iev17L
— Sportskeeda (@Sportskeeda) January 25, 2024
70 റൺസെടുത്ത ബെൻ സ്റ്റോക്സിന്റെ ബാറ്റിംഗ് മികവിലാണ് ഇംഗ്ലണ്ട് മാന്യമായ സ്കോർ നേടിയത്. മൂന്നു ഇന്ത്യൻ സ്പിന്നമാർ ചേർന്ന് 8 വിക്കറ്റുകൾ വീഴ്ത്തി.ഇംഗ്ലണ്ടിന് 64.3 ഓവറിൽ 246 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ടോപ് സ്കോററായി. ജോ റൂട്ട് (29), ബെൻ ഡക്കറ്റ് (35), ജോണി ബെയർസ്റ്റോ (37) എന്നിവരിൽ നിന്നാണ് മറ്റ് ശ്രദ്ധേയമായ സംഭാവനകൾ ലഭിച്ചത്.രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ അക്സർ പട്ടേലും ജസ്പ്രീത് ബുംറയും മൂന്നു വിക്കറ്റുകൾ വീഴ്ത്തിയ അശ്വിനും ജഡേജക്കും മികച്ച പിന്തുണ നൽകി.