ഇന്ത്യക്കെതിരായ രണ്ടാം ടി20 മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയൻ ടീം ക്യാപ്റ്റൻ മാത്യു വെയ്ഡ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു.യശസ്വി ജയ്‌സ്വാളും ഋതുരാജ് ഗെയ്‌ക്‌വാദും ഇന്ത്യക്ക് തകർപ്പൻ തുടക്കമാണ് നൽകിയത്.ഓസീസ് ബൗളർമാരെ തല്ലിച്ചതച്ച ജയ്‌സ്വാൾ 24 പന്തിൽ അർദ്ധ സെഞ്ച്വറി തികച്ചു.
യശസ്വി 2 സിക്സും 9 ഫോറും പറത്തി. 50ൽ 44 റൺസ് ബൗണ്ടറികളിലൂടെ മാത്രം നേടി.സീൻ ആബട്ട് എറിഞ്ഞ നാലാം ഓവറിൽ യശസ്വി 24 റൺസ് നേടി.അബോട്ടിന്റെ ഒന്നും രണ്ടും മൂന്നും പന്തുകളിൽ യശസ്വി തുടർച്ചയായി മൂന്ന് ഫോറുകൾ പറത്തിയപ്പോൾ നാലാമത്തെയും അഞ്ചാമത്തെയും പന്തിൽ തുടർച്ചയായി രണ്ട് സിക്‌സറുകൾ പറത്തി. ഈ ഓവറിലെ അവസാന പന്ത് ഒരു ഡോട്ടായിരുന്നു.
യശസ്വി ജയ്‌സ്വാൾ 25 പന്തിൽ 2 സിക്‌സറും 9 ഫോറും സഹിതം 53 റൺസെടുത്തു. ആദ്യ വിക്കറ്റിൽ റുതുരാജ് ഗെയ്‌ക്‌വാദിനൊപ്പം 77 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇന്ത്യക്കായി ടി20യിൽ പവർപ്ലേയിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ബാറ്റ്‌സ്മാൻമാരുടെ പട്ടികയിൽ 53 റൺസുമായി യശസ്വി ജയ്‌സ്വാൾ ഒന്നാമതെത്തി. 50-50 റൺസെടുത്ത രോഹിത് ശർമ്മയെയും കെഎൽ രാഹുലിനെയും പിന്നിലാക്കി.
Yashasvi Jaiswal smashed Sean Abbott for five boundaries in an over 💪#YashasviJaiswal #India #INDvsAUS #Cricket #T20Is pic.twitter.com/dPBgqmUf3X
— Wisden India (@WisdenIndia) November 26, 2023
ടി20യിൽ പവർപ്ലേയിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്‌കോർ :
53 റൺസ് – യശസ്വി ജയ്‌സ്വാൾ vs ഓസ്‌ട്രേലിയ (2023)
50 റൺസ് – രോഹിത് ശർമ്മ vs ന്യൂസിലാൻഡ് (2020)
50 റൺസ് – കെഎൽ രാഹുൽ vs സ്കോട്ട്ലൻഡ് (2021)
48 റൺസ് – ശിഖർ ധവാൻ vs ശ്രീലങ്ക (2016)
Indians to reach half-century inside the powerplay in T20Is
— Sportskeeda (@Sportskeeda) November 26, 2023
🔸Rohit Sharma
🔹KL Rahul
🔸𝗬𝗮𝘀𝗵𝗮𝘀𝘃𝗶 𝗝𝗮𝗶𝘀𝘄𝗮𝗹
➡️ Yashasvi Jaiswal’s 53 also is the highest score by an Indian in the powerplay in T20I history. 😲#YashasviJaiswal #Cricket #INDvAUS #Sportskeeda pic.twitter.com/a86trzW4GP
ടി20യിൽ ഇന്ത്യയുടെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ :
82/2 vs സ്കോട്ട്ലൻഡ്, ദുബായ്, 2021
78/2 vs ദക്ഷിണാഫ്രിക്ക, ജോഹന്നാസ്ബർഗ്, 2018
77/1 vs ഓസ്‌ട്രേലിയ, തിരുവനന്തപുരം, 2023
77/1 vs ശ്രീലങ്ക, നാഗ്പൂർ, 2009
76/1 vs ന്യൂസിലാൻഡ്, ജോഹന്നാസ്ബർഗ്, 2007
74/1 vs ഓസ്‌ട്രേലിയ, സിഡ്‌നി, 2016
Yashasvi was in the mood tonight 😌
— JioCinema (@JioCinema) November 26, 2023
Scoring a breathtaking half-century in just 24 balls & leaving us in awe! 🤯#INDvAUS #JioCinemaSports pic.twitter.com/gIGNUtmjvO