ഓസ്ട്രേലിയയിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിൽ ഇന്ത്യ തോറ്റതോടെ സീനിയർ താരങ്ങളായ വിരാട് കോലിക്കും റോഹ്റ് ശർമ്മക്കും പരിശീലകനായ ഗൗതം ഗംഭീറിനും ആരാധകരിൽ നിന്നും വലിയ വിമര്ശനമാണ് ഏറ്റുവാങ്ങേണ്ടി വന്നത്. കോലിയുടെയും രോഹിതിന്റെയും മോശം പ്രകടനങ്ങൾ പരമ്പരയിൽ ഇന്ത്യയുടെ തോൽവിക്ക് പ്രധാന കാരണമായി മാറി.ഇതോടെ ഇവർക്കുമേൽ സമ്മർദ്ദം വർധിച്ചിട്ടുണ്ട്.
പരിചയ സമ്പന്നരായ ഇരുവരും ഓസ്ട്രേലിയൻ ടീമിനെതിരായ പരമ്പരയിൽ ഉത്തരവാദിത്തം തിരിച്ചറിഞ്ഞ് മികച്ച പ്രകടനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാൽ പരമ്പരയിലെ ആദ്യ മത്സരത്തിൽ സെഞ്ച്വറി നേടിയ വിരാട് കോഹ്ലിക്ക് പിന്നീട് തുടർച്ചയായ മത്സരങ്ങളിൽ മികവ് പുലർത്താൻ സാധിച്ചില്ല.വെറും 23 റൺസ് ശരാശരിയിൽ 190 റൺസ് മാത്രമാണ് നേടിയത്.മറുവശത്ത് രോഹിത് ശർമ്മ നേടിയത് 31 റൺസ് മാത്രം. ഇരുവരും മോശം പ്രകടനമാണ് പുറത്തെടുത്തതോടെ ഇവരുടെ ടെസ്റ്റ് ഭാവിയെക്കുറിച്ചുള്ള ചോദ്യവും എല്ലാവരിലും ഉയർന്നിട്ടുണ്ട്.ഇതുമൂലം വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിൽ ഒട്ടേറെ മാറ്റങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്.
Yuvraj Singh talking about Virat Kohli and Rohit Sharma and replies to all the critics. (PTI).
— Tanuj Singh (@ImTanujSingh) January 7, 2025
– He said "Rohit & Kohli are my Brothers. My job is to support my family and my brother. They will bounce back". ❤️pic.twitter.com/RQ08bgtD7g
ഈ സാഹചര്യത്തിൽ ഇന്ത്യൻ ടീമിലെ മുൻനിര താരങ്ങളായ രോഹിത് ശർമയെയും വിരാട് കോഹ്ലിയെയും പിന്തുണച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ താരം യുവരാജ് സിംഗ്. “അടുത്തിടെ സമാപിച്ച ഓസ്ട്രേലിയൻ പരമ്പരയിലെ ഓസ്ട്രേലിയൻ ടീമിൻ്റെ തോൽവിയിൽ എനിക്കും വ്യക്തിപരമായി ദുഃഖമുണ്ട്.എന്നാൽ കഴിഞ്ഞ 5-6 വർഷങ്ങളിൽ ഞങ്ങളുടെ ടീം നേടിയ വിജയത്തെക്കുറിച്ച് ചിന്തിക്കുക. അവരുടെ രാജ്യത്ത് ഞങ്ങൾ ഓസ്ട്രേലിയൻ പരമ്പര രണ്ടുതവണ പോലും നേടിയിട്ടുണ്ട്. മറ്റൊരു ടീമും തുടർച്ചയായി രണ്ട് തവണ ഓസ്ട്രേലിയയെ തോൽപ്പിച്ചിട്ടില്ല. രോഹിത് ശർമ്മയെയും വിരാട് കോഹ്ലിയെയും വിമർശിച്ച് നിരവധി ആരാധകരാണ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ അവർ പണ്ട് ചെയ്തത് മറക്കരുത്” യുവരാജ് പറഞ്ഞു.
ഇരുവരും വർഷങ്ങളായി ഇന്ത്യൻ ടീമിന് വേണ്ടി വലിയ സംഭാവനകൾ നൽകിയവരാണ്. അവരുടെ മോശം ബാറ്റിംഗ് ഫോമിൽ എനിക്കും സങ്കടമുണ്ട്. എന്നാൽ ഇരുവരും അതിൽ നിന്ന് കരകയറുമെന്നും അതിനാൽ നമ്മൾ അവരെ പിന്തുണയ്ക്കണമെന്നും യുവരാജ് സിംഗ് പറഞ്ഞു.’പരിശീലകനായി ഗൗതം ഗംഭീറും സെലക്ടറായി അജിത് അഗാർക്കറും സീനിയർ താരങ്ങളായി രോഹിത് ശർമ, വിരാട് കോഹ്ലി, ജസ്പ്രീത് ബുംമ്ര തുടങ്ങിയവരുമാണ് നിലവിൽ ഇന്ത്യൻ ക്രിക്കറ്റിൽ തീരുമാനമെടുക്കേണ്ടവർ. ഇന്ത്യൻ ക്രിക്കറ്റിൻ്റെ ഭാവി എന്താണെന്ന് ഇവർ തീരുമാനിക്കണം. വിഷയം ബിസിസിഐയുമായും ജയ് ഷായുമായും ചർച്ച ചെയ്യുമെന്നും ഇന്ത്യക്ക് മുന്നോട്ട് പോകാനുള്ള ഏറ്റവും നല്ല മാർഗം ഏതെന്ന് പരിഗണിക്കുമെന്നും എനിക്ക് ഉറപ്പുണ്ട്’ യുവരാജ് കൂട്ടിച്ചേർത്തു.
Yuvraj Singh Defends India's Cricket Icons Amid Recent Test Series Setbacks pic.twitter.com/IBbGwtjupU
— SportsTiger (@The_SportsTiger) January 7, 2025
ന്യൂസിലൻഡിനെതിരായ പരമ്പരയിൽ തോൽക്കുകയും ബോർഡർ-ഗവാസ്കർ ട്രോഫി നിലനിർത്തുന്നതിൽ പരാജയപ്പെടുകയും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) 2023-25 ഫൈനലിൽ എത്താൻ കഴിയാതിരിക്കുകയും ചെയ്തതിന് ശേഷം ഡ്രസ്സിംഗ് റൂമിൽ എവിടെയാണ് ചില മാറ്റങ്ങൾ കാണാൻ ആഗ്രഹിക്കുന്നതെന്ന് യുവരാജിനോട് ചോദിച്ചു.രോഹിതിനെയും കോഹ്ലിയെയും വിമർശിക്കുന്നതിന് പകരം പിന്തുണയ്ക്കുമെന്ന് 43-കാരൻ പറഞ്ഞു.
“ഗംഭീറും രോഹിതും വിരാട്ടും എന്നെക്കാൾ കൂടുതൽ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. എനിക്ക് എൻ്റെ അഭിപ്രായം മാത്രമേ പറയാൻ കഴിയൂ, എൻ്റെ അഭിപ്രായം അതാണ്. കളിക്കാർ പ്രകടനം നടത്താത്തപ്പോൾ, അവരെ വിമർശിക്കുന്നത് വളരെ എളുപ്പമാണ്, എന്നാൽ അവരെ പിന്തുണയ്ക്കുന്നത് വളരെ ബുദ്ധിമുട്ടാണ്.അവരെ വിമർശിക്കുക എന്നത് മാധ്യമങ്ങളുടെ കടമയാണ്, എൻ്റെ സുഹൃത്തുക്കളെയും സഹോദരങ്ങളെയും പിന്തുണയ്ക്കേണ്ടത് എൻ്റെ ജോലിയാണ്. എന്നെ സംബന്ധിച്ചിടത്തോളം അവർ എൻ്റെ കുടുംബമാണ്” യുവരാജ് കൂട്ടിച്ചേർത്തു.