ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എന്നും എപ്പോഴും ഒരു ടീം പ്ലെയറാണെന്ന് മുൻ ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിംഗ്. ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് 2023 ഫൈനലിൽ ഇന്ത്യ അഞ്ച് തവണ ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്.
സ്പോർട്സ് ടാക്കിനോട് പ്രത്യേകമായി സംസാരിച്ച യുവരാജ് രോഹിത് മറ്റൊരു തലത്തിലാണ് ബാറ്റ് ചെയ്യുന്നതെന്നും അദ്ദേഹം എന്നും എപ്പോഴും ഒരു ടീം കളിക്കാരനാണെന്നും കൂട്ടിച്ചേർത്തു. ടൂർണമെന്റിൽ 550 റൺസ് നേടിയ രോഹിത് 2023 ലോകകപ്പിൽ ഇന്ത്യയെ തുടർച്ചയായി 10 വിജയങ്ങളിലേക്ക് നയിച്ചു.
“രോഹിത് ശർമ്മ മറ്റൊരു തലത്തിലാണ് ബാറ്റ് ചെയ്യുന്നത്. 40 പന്തുകൾ കളിച്ചാൽ 7-80 റൺസ് സ്കോർ ചെയ്യും. 100 പന്തുകൾ കളിച്ചാൽ ഇരട്ട സെഞ്ച്വറി നേടിയേക്കും. രോഹിത് ശർമ്മ ഒരു ടീം കളിക്കാരനാണ്, അവൻ എപ്പോഴും ഒരു ടീം പ്ലെയറാണ്. അവനെ സംബന്ധിച്ചിടത്തോളം ടീം എപ്പോഴും ഒന്നാമതാണ്. അതുകൊണ്ടാണ് അദ്ദേഹം ഇത്രയധികം വിജയിക്കാൻ കാരണം, പ്രത്യേകിച്ച് വൈറ്റ്-ബോൾ ക്രിക്കറ്റിൽ, ”യുവരാജ് പറഞ്ഞു.
𝗢𝗻𝗲 𝘀𝘁𝗲𝗽 𝗰𝗹𝗼𝘀𝗲𝗿! 🏆#TeamIndia 🇮🇳 march into the FINAL of #CWC23 🥳#MenInBlue | #INDvNZ pic.twitter.com/OV1Omv4JjI
— BCCI (@BCCI) November 15, 2023
സമ്മർദത്തിൻകീഴിൽ രോഹിത് വളരെ മികച്ച ക്യാപ്റ്റനാണെന്നും ഇന്ത്യൻ പ്രീമിയർ ലീഗിൽ ടീമുകളെ കിരീടത്തിലേക്ക് നയിച്ച പരിചയമുണ്ടെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. രോഹിത് തന്റെ കരിയറിൽ 6 ഐപിഎൽ കിരീടങ്ങൾ നേടിയിട്ടുണ്ട്, അതിൽ അഞ്ചെണ്ണം മുംബൈ ഇന്ത്യൻസിന്റെ ക്യാപ്റ്റനായി നേടി. “സമ്മർദത്തിൻകീഴിലും രോഹിത് മികച്ച ക്യാപ്റ്റനാണ് എന്നതാണ് രോഹിതിന്റെ നല്ല കാര്യം. താൻ നേടിയ അഞ്ച് ഐപിഎൽ കിരീടങ്ങളിലൂടെ അദ്ദേഹം ഒരുപാട് അനുഭവങ്ങൾ നേടിയിട്ടുണ്ട്. തന്റെ ബൗളർമാരെ എപ്പോൾ, എങ്ങനെ ഉപയോഗിക്കണമെന്ന് അവനറിയാം,” യുവരാജ് കൂട്ടിച്ചേർത്തു.