സൗദി പ്രൊ ലീഗിൽ തുടർച്ചയായ വിജയങ്ങളുമായി അൽ നാസർ കുതിക്കുന്നു. ഇന്നലെ ബുറൈദയിലെ കിംഗ് അബ്ദുല്ല സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന ലീഗ് മത്സരത്തിൽ അൽ നാസർ 3-1 ന് അൽ റേദിനെ പരാജയപ്പെടുത്തി. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി പ്രോ ലീഗിലെ തന്റെ ഏഴാം ഗോൾ നേടി.
അൽ നാസറിന്റെ തുടർച്ചയായ അഞ്ചാം വിജയമാണിത് , ഈ മത്സരങ്ങളിൽ നിന്നും 22 ഗോളുകളാണ് അവർ അടിച്ചു കൂട്ടിയത്. ആദ്യ പകുതി അവസാനിക്കുനന്തിന് മുൻപ് സെനഗൽ സ്‌ട്രൈക്കർ സാദിയോ മാനേ അൽ നാസറിനെ മുന്നിലെത്തിച്ചു.ഹാഫ്-ടൈം വിസിലിന് മുമ്പ് ആതിഥേയർ 10 പേരായി ചുരുങ്ങി. അൽ റേഡ് താരം ബാൻഡർ വേഷിക്ക് ചുവപ്പ് കാർഡ് ലഭിച്ചു.സുൽത്താൻ അൽ-ഗന്നം കൊടുത്ത പാസിൽ നിന്നാണ് മാനേ ഗോൾ നേടിയത്.
49 ആം മിനുട്ടിൽ സുൽത്താൻ അൽ-ഗന്നത്തിന്റെ പാസിൽ നിന്നും ടാലിസ്കാ നേടിയ ഗോളിൽ അൽ നാസർ ലീഡ് ഉയർത്തി.കഴിഞ്ഞ വർഷം ഡിസംബറിൽ ഇതേ ടീമിനെതിരെ ആൻഡേഴ്സൺ ടാലിസ്ക ഹാട്രിക്ക് നേടിയിരുന്നു. 78 ആം മിനുട്ടിൽ ഇടം കാൽ ഷോട്ടിലൂടെ റൊണാൾഡോ അൽ നാസറിന്റെ മൂന്നാം ഗോൾ നേടി. 89 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും അൽ റെയ്‌ദ് ആശ്വാസ ഗോൾ നേടി സ്കോർ 3 1 ആക്കി കുറച്ചു.
If you want to see something nice before bed 💛🐐
— AlNassr FC (@AlNassrFC_EN) September 16, 2023
Good night 😴 pic.twitter.com/LGmVEHLy0p
Good to see it & hear it 😍🔥 pic.twitter.com/oiGsDjK7Y1
— AlNassr FC (@AlNassrFC_EN) September 16, 2023
ആറു മത്സരങ്ങളിൽ നിന്നും നാല് ജയവുമായി അൽ നാസർ പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ്.അൽ റയീദ് 15-ാം സ്ഥാനത്താണ്. ക്രിസ്റ്റ്യാനോ റൊണാൾഡോ ആദ്യമായി ഏഷ്യൻ ചാമ്പ്യൻസ് ലീഗ് കളിക്കാൻ ഒരുങ്ങുകയാണ്.ടീം സെപ്റ്റംബർ 19 ന് ഇറാനിയൻ ടീമായ പെർസെപോളിസുമായി കളിക്കും.
From nothing.. there is TALISCA 😎🐍 pic.twitter.com/8nkKGqBeIH
— AlNassr FC (@AlNassrFC_EN) September 16, 2023