2021 -2022 ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഫൈനലിൽ എത്തിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച താരമാണ് ആൽവരോ വാസ്‌ക്കസ്. ആ സീസണിൽ ക്ലബ്ബിനുവേണ്ടി എട്ടു ഗോളുകളും രണ്ട് അസിസ്റ്റുകളും നേടാൻ സ്പാനിഷ് താരത്തിന് സാധിച്ചിരുന്നു 2022 – 2023 സീസണിലും ആല്‍വാരൊ വാസ്‌ക്വെസ് തുടരുന്നത് കാണാന്‍ മഞ്ഞപ്പട ആരാധകര്‍ ആഗ്രഹിച്ചിരുന്നു.
എന്നാല്‍, രണ്ട് വര്‍ഷ കരാറില്‍ എഫ് സി ഗോവയിലേക്ക് ആല്‍വാരൊ വാസ്‌ക്വെസ് ചേക്കേറുക ആയിരുന്നു.എന്നാൽ ബ്ലാസ്റ്റേഴ്സിലെ ആ മികവ് ഗോവയിൽ പുറത്തെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഗോവയോട് വിട പറഞ്ഞ സ്പാനിഷ് താരം സ്പെയിനിലെ തേർഡ് ഡിവിഷൻ ക്ലബ്ബായ SD പോൺഫെറാഡിനക്ക് വേണ്ടിയാണു കളിച്ചിരുന്നത്. എന്നാൽ സ്വന്തമാ നാട്ടിലും വാസ്‌ക്വസിനു തിളങ്ങാൻ സാധിച്ചില്ല.
OFICIAL- Acuerdo para la rescisión del contrato de Álvaro Vázquez.
— SD Ponferradina SAD (@SDP_1922) December 29, 2023
👉https://t.co/4LLM5958S6#Adelanteyarriba#SomosDeportiva#WeAreDeportiva pic.twitter.com/qQzXm6J79G
ഇപ്പോൾ പുറത്ത് വരുന്ന റിപോർട്ടുകൾ പ്രകടനം സ്‌പാനിഷ് ക്ലബുമായുള്ള കരാർ അൽവാരോ അവസാനിപ്പിക്കുകയും ചെയ്‌തിരിക്കുന്നത്.ജനുവരി ഒന്നാം തീയതി മുതൽ അൽവാരോ ഒരു ഫ്രീ ഏജന്റ് ആയി മാറിയിരിക്കുകയാണ്. പരിക്കേറ്റ് വിശ്രമിക്കുന്ന അഡ്രിയാൻ ലൂണക്ക് പകരക്കാരനെ തേടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് അൽവാരോ വാസ്‌ക്വസിനെ പരിഗണിക്കാൻ സാധ്യതയുണ്ട് എന്നാണ് പുറത്ത് വരുന്ന റിപോർട്ടുകൾ .
🚨 | Primera Federación (Spanish 3rd tier) club SD Ponferradina have officially announced that former KBFC and FC Goa striker Alvaro Vazquez will leave the club following a mutual agreement to terminate the contract – w.e.f on 1st Jan, 2024 🇪🇸 #IndianFootball pic.twitter.com/Cx6TRR8INb
— 90ndstoppage (@90ndstoppage) December 29, 2023
പകരക്കാരനാവാൻ കഴിയില്ലെങ്കിലും നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന ടീമിന് സംഭാവന നൽകാൻ താരത്തിന് കഴിയുമെന്ന് ഉറപ്പാണ്. ബ്ലാസ്‌റ്റേഴ്‌സിനെ നന്നായി അറിയാവുന്ന താരം തന്നെയാണ് അൽവാരോ.2021 -22 സീസണിൽ ആല്‍വാരൊ വാസ്‌ക്വെസും അര്‍ജന്റീനക്കാരനായ ജോര്‍ജ് പെരേര ഡിയസും ചേര്‍ന്നുള്ള ജോഡിയുടെ കരുത്തിൽ ഐ എസ് എല്‍ ഫൈനലില്‍ വരെ ബ്ലാസ്റ്റേഴ്‌സ് എത്തി.