ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ എവേ മത്സരത്തിനിറങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.രാത്രി 8 മുതൽ മുംബയ് ഫുട്ബാൾ അരീനയിൽ ആണ് മത്സരം.ആദ്യത്തെ രണ്ട് മത്സരവും വിജയിച്ച ബ്ലാസ്റ്റേഴ്സ് മൂന്നാം കളിയും ജയിച്ച് കയറാനുള്ള ശ്രമത്തിലാണ്. മുംബയ്ക്ക് കളിച്ച രണ്ട് മത്സരങ്ങളിൽ ഒരു ജയവും സമനിലയുമാണ് സമ്പാദ്യം.ഇതു വരെ മുഖാമുഖം വന്ന മത്സരങ്ങളിൽ മുംബയ്ക്കാണ് മുൻതൂക്കം.18 മത്സരങ്ങളിൽ ഇരു ടീമും മുഖാമുഖം വന്നിട്ടുണ്ട്.എട്ടെണ്ണത്തിൽ മുംബൈ ജയിച്ചപ്പോൾ ആറെണ്ണം സമനിലയായി. നാലെണ്ണത്തിലെ ബ്ലാസ്റ്റേഴ്സിന് ജയിക്കാൻ ആയിട്ടുള്ളു.
“കഴിഞ്ഞ വർഷം ചാമ്പ്യനായ ടീമിനെതിരെ കളിക്കുന്നത് അത് എല്ലായ്പ്പോഴും ബുദ്ധിമുട്ടാണ്, കാരണം മുംബൈ സിറ്റി വളരെ മികച്ച ടീമാണ്. ലീഗിൽ ഞങ്ങൾ നന്നായി തുടങ്ങി രണ്ട് കളികളിൽ ആറ് പോയിന്റുണ്ട്. അതിനാൽ ഞങ്ങൾക്ക് ആത്മവിശ്വാസമുണ്ട്, ഞങ്ങൾ ഒരു നല്ല ഗെയിം കളിക്കാൻ പോകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” മത്സരത്തിന് മുന്നോടിയായി സംസാരിച്ച കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ മാധ്യമങ്ങളോട് പറഞ്ഞു.
“ടീം തയ്യാറാണെന്ന് ഞാൻ കരുതുന്നു.ടീമിൽ ഞങ്ങൾക്ക് നല്ല ബാലൻസ് ഉണ്ട്. ഞങ്ങൾക്ക് ഇത് തുടരാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.ആ ബാലൻസ് ആണ് ആദ്യ രണ്ട് മത്സരങ്ങളിൽ ഞങ്ങളെ സഹായിച്ചത്. ഇന്നും ഇതേ രീതി തുടരാനാകുമെന്ന് പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.“ഞങ്ങൾക്ക് കഴിഞ്ഞ മത്സരത്തിൽ കളിച്ച അതെ സ്ക്വാഡുണ്ട്, പണ്ഡിറ്റ,സൗരവുംഒഴികെ. രാഹുൽ കെപിയും ബ്രൈസ് മിറാൻഡയും ദേശീയ ടീമിൽ നിന്ന് മടങ്ങിവരും ” ഫ്രാങ്ക് ഡോവൻ കൂട്ടിച്ചേർത്തു.
🚨| Frank Dauwen confirmed that Pandita and Saurav are not fit ❌ @RM_madridbabe #KBFC pic.twitter.com/2EdgziwBPu
— KBFC XTRA (@kbfcxtra) October 7, 2023
“കഴിഞ്ഞ വർഷം ഞങ്ങൾക്ക് വളരെ മോശമായ സമയമായിരുന്നു. ഈ വർഷം ഞങ്ങൾ നന്നായി ആരംഭിച്ചു, മുംബൈ സിറ്റിക്ക് നല്ല കളിക്കാരുള്ള ശക്തമായ ടീമുണ്ടെന്ന് എനിക്കറിയാം. എന്നാൽ ഞങ്ങൾ ഇവിടെ വന്നത് പോരാടാനും മത്സരിക്കാനും നല്ല ഫലങ്ങൾ നേടാനുമാണ്. അതിനാൽ അത് ലഭിക്കാൻ സാധ്യമായതെല്ലാം ഞങ്ങൾ നൽകും” മിഡ്ഫീൽഡ് മാസ്റ്റർ ജീക്സൺ പറഞ്ഞു.
Frank Dauwen 🗣️ "We've now two wins in a row but we've our first away game now, so let's see. If you look at the chances we conceded, it not a lot. We have a good balance in team. Hopefully we can continue tomorrow." @RM_madridbabe #KBFC
— KBFC XTRA (@kbfcxtra) October 7, 2023