അവഗണനക്കെതിരെ പോരാടി നേടിയ മഹത്തരമായ കരിയർ : സെർജിയോ റൊമേറോ |Sergio Romero

“ചിക്വിറ്റോ” എന്നറിയപ്പെടുന്ന സെർജിയോ റൊമേറോ, ഫുട്ബോൾ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭാധനനായ അർജന്റീന ഗോൾകീപ്പറാണ്.1987 ഫെബ്രുവരി 22-ന് അർജന്റീനയിലെ ബെർണാഡോ ഡി ഇറിഗോയനിൽ ജനിച്ച റൊമേറോ തന്റെ രാജ്യത്തിനും ക്ലബ്ബ് ടീമുകൾക്കുമായി ശ്രദ്ധേയമായ ഒരു കരിയർ നേടി. 2006 മുതൽ 2007 വരെ കളിച്ച അർജന്റീനയിലെ ഏറ്റവും പ്രശസ്തമായ ക്ലബ്ബുകളിലൊന്നായ റേസിംഗ് ക്ലബ്ബിലാണ് റൊമേറോ തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. ക്ലബ്ബിലെ അദ്ദേഹത്തിന്റെ പ്രകടനങ്ങൾ പെട്ടെന്ന് യൂറോപ്യൻ ടീമുകളുടെ ശ്രദ്ധ പിടിച്ചുപറ്റി. 2007-ൽ ഡച്ച് ക്ലബ് […]

സംഹാരതാണ്ഡവമാടിയ നെയ്മർ; ലോകഫുട്ബോളിലേക്ക് പുതിയ രാജാവെത്തിയ കോൺഫെഡറെഷൻ കപ്പ് |Neymar

ഒരു 21 കാരന്റെ സംഹാരതാണ്ഡവമായിരുന്നു 2013 ലെ ഫിഫ കോൺഫഡറെഷൻ കപ്പ്. ഫൈനലിൽ കരുത്തരായ സ്പെയിനിനെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തി ബ്രസീൽ കോൺഫെഡറെഷൻ കപ്പിൽ മുത്തമിട്ടപ്പോൾ ലോകഫുട്ബോൾ അന്ന് ഉറ്റുനോക്കിയത് ബ്രസീലിന്റെ കരുത്തിനെ മാത്രമായിരുന്നില്ല, മറിച്ച് ബ്രസീലിയൻ നിരയിലെ ഒരു 21 കാരന്റെ പ്രകടനത്തെയും കൂടിയാണ്. കോൺഫെഡറെഷൻ കപ്പിൽ 4 ഗോളുകളും 3 അസിസ്റ്റുമായി ടൂർണമെന്റിലെ ഗോൾഡൻ ബോൾ ജേതാവായ നെയ്മർ എന്ന 21 കാരൻ ഫുട്ബാൾ ലോകത്തിന്റെ കണ്ണിൽ പെടുന്നത് 2013 ലെ കോൺഫെഡറെഷൻ […]

അർജന്റീനയെ കൊന്ന് കൊല വിളിച്ച റൊണാൾഡീഞ്ഞോയും കൂട്ടരും; മറക്കാനാക്കുമോ ആ ബ്രസീൽ- അർജന്റീന പോരാട്ടം |Brazil |Argentina

ബ്രസീൽ- അർജന്റീന പോരാട്ടം എന്നും ഫുട്ബോൾ ആരാധകരുടെ ലഹരിയാണ്. ബദ്ധവൈരികളുടെ പോരാട്ടത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയാറും ടെലിവിഷൻ റേറ്റിങ്ങിൽ റെക്കോർഡ് നേട്ടം കൈവരിക്കാറുമുണ്ട്.ഏറ്റവുമൊടുവിൽ കഴിഞ്ഞ കോപ്പ അമേരിക്ക ഫൈനലിലാണ് ഈ ബദ്ധവൈരികൾ ഏറ്റുമുട്ടിയത്. മത്സരത്തിൽ ബ്രസീലിനെ പരാജയപ്പെടുത്തി അർജന്റീന കോപ്പ കിരീടം മുത്തമിടുകയും ചെയ്തു. ബ്രസീൽ- അർജന്റീന പോരാട്ടത്തിലെ മറക്കാനാവാത്ത പോരാട്ടങ്ങളിലൊന്ന് നടന്നത് 2005 ലെ കോൺഫഡറേഷൻ കപ്പ്‌ ഫൈനലിലാണ്.ജർമനിയിലെ ഫ്രാങ്ക്കുർട്ടിൽ നടന്ന മത്സരത്തിൽ ലൂസിയോ, കക്ക,റൊണാൾഡീഞ്ഞോ, റോബിഞ്ഞോ തുടങ്ങിയ ബ്രസീലിന്റെ എക്കാലത്തെയും മികച്ച ടീമാണ് […]

ഒരു പോരാളി ദൈവമായി മാറിയ രാത്രി, മറക്കാനാകുമോ ആ നിമിഷം : ഹാവിയർ മഷറാനോ |Javier Mascherano

2014 ജൂലായ്‌ 9. ബ്രസീലിലെ സവോ പോളോയിലെ അരീന കൊറിന്ത്യൻസ് സ്റ്റേഡിയത്തിൽ പതിനായിരങ്ങളെ സാക്ഷിയാക്കി വിശ്വകിരീടത്തിന്റെ രണ്ടാം സെമി ഫൈനലിന്റെ ആദ്യ വിസിൽ മുഴങ്ങുന്നു. മറഡോണ യുഗത്തിന് ശേഷം ആദ്യ കിരീടം ലക്ഷ്യമിടുന്ന അർജന്റീനയും യോഹാൻ ക്രൈഫിന്റെ പിൻഗാമികളായ നെതർലാൻഡ്‌സുമായിരുന്നു ഏറ്റുമുട്ടിയത്. ഡിർക്ക് ക്യൂറ്റ്, റോബിൻ വാൻ പേഴ്സി, ആര്യൻ റോബൻ, വെസ്ലി സ്നൈജർ തുടങ്ങിയ വമ്പൻപേരുകൾ തന്നെയാണ് ലൂയി വാൻ ഗാലിന്റെ ഓറഞ്ച് പടയുടെ കരുത്ത്.മറുഭാഗത്ത് അത്ഭുതങ്ങളുടെയും ദൃഷ്ടാന്തങ്ങളുടെയും മിശിഹാ തന്നെയായിരുന്നു അർജന്റീനക്കാരുടെ ആത്മവിശ്വാസം.ആദ്യ വിസിൽ […]

❝ഒരിക്കലും മറക്കാനാവാത്ത തുർക്കിയുടെ ലോകകപ്പ് ഹീറോ ഹസൻ സാസ്❞ |Hasan Şaş

ഖത്തർ ലോകകപ്പ് അടുത്തിരിക്കുകയാണ് . നാല് വര്ഷം കൂടുമ്പോൾ ഓരോ ലോകകപ്പ് ആസന്നമാവുമ്പോൾ കഴിഞ്ഞ വർഷങ്ങളിലെ നായകന്മാരുടെ കഥകൾ ഓർമ്മയിലെത്തും. അങ്ങനെ ഒരിക്കലും മറക്കാതെ എന്നെന്നും ഓർമയിൽ എത്തുന്ന ഒരു താരമാണ് തുർക്കിയുടെ ഹസൻ സാസ്. തുർക്കിക്ക് വേൾഡ് കപ്പിന്റെ ഓർമ്മകൾ എന്നതും ഹസൻ സാസിനെ ചുറ്റിപ്പറ്റിയുള്ളതാണ്.ഒരു ടൂർണമെന്റിനും ഒരു ലോകകപ്പ് പോലെ ഒരു കരിയറിനെ നിർവചിക്കാൻ കഴിയില്ല, 2002 ലെ ലോകകപ്പിലൂടെ നമുക്ക് ഹസൻ സാസിനെ നിർവചിക്കാൻ സാധിക്കും.സുക്കൂർ, ബസ്തുർക്, എമ്രെ തുടങ്ങിയ താരങ്ങൾ നിറഞ്ഞ […]

ഫുട്ബോൾ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട സിനദീൻ സിദാൻ|Zinedine Zidane

രാജ്യത്തിനും ക്ലബ്ബിനും വേണ്ടി ഇന്ന് ഫുട്ബോൾ കളിക്കുന്നവരാണ് നാളത്തെ ഇതിഹാസങ്ങൾ. അങ്ങനെ ഫ്രാൻസിന്റെ ഫുട്ബോൾ ചരിത്രത്തിൽ സുവർണ ലിപികളിൽ എഴുതപ്പെട്ട പേരാണ് സിനദിൻ സിദാൻ.ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്നതും മരിച്ചതുമായ 100 മികച്ച ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് സിനദീൻ സിദാൻ. തൊണ്ണൂറുകളുടെ അവസാനത്തിലും രണ്ടായിരത്തിൽ തുടക്കത്തിലും ലോക ഫുട്ബോൾ സിദാന്റെ കാൽചുവട്ടിലായിരുന്നു. 1989-ൽ ഫ്രഞ്ച് ക്ലബ്ബായ കാനിൽ നിന്നാണ് സിദാൻ തന്റെ സീനിയർ ഫുട്ബോൾ കരിയർ ആരംഭിച്ചത്. ഫ്രാൻസ് അണ്ടർ 21 ദേശീയ ടീമിന്റെ ഭാഗമായിരുന്ന അദ്ദേഹം 1992-ൽ […]

❝2006 വേൾഡ് കപ്പ് ഞങ്ങളെ സാധാരണ കളിക്കാരിൽ നിന്ന് ഇതിഹാസങ്ങളാക്കി മാറ്റി❞ : ഫാബിയോ കന്നവാരോ|FIFA World Cup |Qatar 2022

9 ജൂലൈ 2006 എന്നത് ഓരോ ഇറ്റാലിയൻ ഫുട്ബോൾ ആരാധകന്റെയും ഓർമ്മയിൽ പതിഞ്ഞ തീയതിയാണ്. 2002 വേൾഡ് കപ്പിന്റെ പ്രീ ക്വാർട്ടറിൽ കൊറിയയോട് പരാജയപ്പെട്ട് പുറത്തായത്തിനു ശേഷമുള്ള ഒരു വീണ്ടെടുപ്പിന്റെ ദിവസമായിരുന്നു അത്,കൂടാതെ UEFA EURO 2004-ൽ ഗ്രൂപ്പ്-സ്റ്റേജ് എക്സിറ്റിൽ നിന്നുള്ള തിരിച്ചു വരവും. മൈതാനത്തിനകത്തും പുറത്തും ഈ നിരാശകളുടെ പശ്ചാത്തലത്തിൽ ജർമനിയിൽ നടന്ന വേൾഡ് കപ്പിലെ ഇറ്റലിയുടെ ഉയിർത്തെഴുന്നേൽപ്പ് അഗ്നിജ്വാലകളിൽ നിന്ന് ഉയർന്നുവരുന്ന ഫീനിക്സ് പക്ഷിയെപ്പോലെയായിരുന്നു. 2006 വേൾഡ് കപ്പിലെ നേടിയ നേട്ടങ്ങൾക്ക് ഫിഫയുടെ വേൾഡ് […]

മാരക്കാനയിൽ അർജന്റീനയും ലയണൽ മെസ്സിയും അത്ഭുതം സൃഷ്ടിച്ചിട്ട് ഇന്നേക്ക് 4 വർഷം|Copa America | Argentina |Lionel Messi

കാലം കാത്തു വെച്ച ആ ചരിത്രം പിറന്നിട്ട് ഇന്നേക്ക് 4 വർഷം തികയുകയാണ്. ലിയോണൽ മെസ്സിയെന്ന ഇതിഹാസ നായകനു കീഴിൽ അർജന്റീന കോപ്പ അമേരിക്ക കിരീടത്തിൽ മുത്തമിട്ടിട്ട് ഇന്നേക്ക് 4 വർഷം കഴിഞ്ഞിരിക്കുകയാണ്. നീണ്ട കാത്തിരിപ്പിനൊടുവിൽ മെസ്സിയും അർജന്റീനയും ഒരു അന്തരാഷ്ട്ര കിരീടം സ്വന്തമാക്കിയത്. പ്രസിദ്ധമായ മാരക്കാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബ്രസീലിനെയാ കീഴടക്കിയാണ് ഒരു കിരീടത്തിനായുള്ള 28 വർഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചത്.ആദ്യ പകുതിയിൽ ഡി മരിയയാണ് വിജയ ഗോൾ നേടിയത്. 90 […]

2018 ലോകകപ്പിൽ 546 മിനുട്ട് കളിച്ചിട്ടും ഒരു ഗോൾ പോലും നേടാൻ സാധിക്കാത്ത സ്‌ട്രൈക്കർ കിരീട വിജയത്തിൽ നിർണായകമായതെങ്ങനെ ? | FIFA World Cup

ലോകകപ്പ് പോലെയൊരു വലിയ ടൂർണമെന്റിൽ 546 മിനിറ്റ് കളിക്കുകയും എന്നാൽ ഒരു ഗോൾ പോലും നേടാനാകാതെ വരികയും ചെയ്ത ഒരു സെന്റർ ഫോർവേഡിനെ നമുക്ക് എന്ത് വിശേഷിപ്പാക്കം. ഒരു വലിയ പരാജയം എന്നാവും എല്ലാവരും ആ കളിക്കാരനെ വിശേഷിപ്പിക്കുന്നത്. 2018 ലോകകപ്പ് വിജയിച്ച ഫ്രഞ്ച് ടീമിലെ സ്‌ട്രൈക്കർ ഒലിവർ ജിറൂഡിനെ പലരും അങ്ങനെയാണ് വിശേഷിപ്പിച്ചത്. എന്നാൽ ഫ്രാൻസിന്റെ ഈ ലോകകപ്പ് വിജയത്തിന്റെ നിർണായക ഭാഗമാണ് അദ്ദേഹം. ജിറൂദില്ലാതെ എംബാപ്പെയെയും ഗ്രീസ്മാനെയും പോലുള്ള ഫ്രഞ്ച് കളിക്കാർക്ക് അവരുടെ സ്വാഭാവിക […]

ആരുണ്ട് ഞങ്ങളെ തോൽപ്പിക്കാൻ :ജപ്പാനെ വീഴ്ത്തി ബ്രസീൽ

Brazil wins against Japan;ടോക്കിയോയിൽ നടന്ന ആവേശപോരാട്ടത്തിൽ ജപ്പാൻ എതിരെ മിന്നും ജയം സ്വന്തമാക്കി ബ്രസീൽ ടീം. നെയ്മറുടെ ഗോളിൽ 1-0നാണ് ജപ്പാൻ എതിരെ ബ്രസീലും സംഘവും ജയത്തിലേക്ക് എത്തിയത്. ഒരുവേള സമനിലയിലേക്ക് എന്നൊരു തോന്നൽ സൃഷ്ടിച്ച മത്സരത്തിൽ നെയ്മർ പെനാൽറ്റിയാണ് ബ്രസീലിന് മറ്റൊരു ജയം ഒരുക്കിയത്. ഇതോടെ ജപ്പാൻ എതിരെയുള്ള മികച്ച റെക്കോർഡ് നിലനിർത്താനും ബ്രസീൽ ടീമിന് സാധിച്ചു.ജപ്പാൻ എതിരെ തുടർച്ചയായ പതിമൂന്നാം ജയമാണ് ബ്രസീൽ ടീം നേടുന്നത്.കൊറിയക്കെതിരെ നേടിയ തകർപ്പൻ ജയത്തിന് ശേഷം ഇറങ്ങിയ […]