‘മികച്ച ഫോമിൽ ആണെങ്കിൽ ബ്രസീൽ ലോകകപ്പ് ടീമിൽസ്ഥാനം ഉറപ്പാക്കാൻ നെയ്മറിന് സാധിക്കും ‘ : കാർലോ അഞ്ചലോട്ടി | Neymar
ദേശീയ ടീമിലേക്കുള്ള നെയ്മറിന്റെ തിരിച്ചുവരവ് സംബന്ധിച്ച് ‘എല്ലാം വ്യക്തമാണെന്ന്’ ബ്രസീൽ ദേശീയ ടീം പരിശീലകൻ കാർലോ ആഞ്ചലോട്ടി പറഞ്ഞു, 33-കാരനായ നെയ്മർ തന്റെ മികച്ച ശാരീരികാവസ്ഥയിലേക്ക് തിരിച്ചെത്തുന്നതിനെ ആശ്രയിച്ചിരിക്കും അദ്ദേഹത്തിന്റെ തിരിച്ചുവരവ് .2023 ഒക്ടോബറിനുശേഷം നെയ്മർ ബ്രസീലിന് വേണ്ടി കളിച്ചിട്ടില്ല. കാൽമുട്ട് ലിഗമെന്റിന് ഗുരുതരമായ പരിക്കുകൾ അനുഭവപ്പെട്ടതിനാൽ അദ്ദേഹത്തിന്റെ തിരിച്ചുവരവിന് തടസ്സമായി. ചിലിക്കും ബൊളീവിയയ്ക്കുമെതിരായ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്കുള്ള ആഞ്ചലോട്ടിയുടെ 23 അംഗ ടീമിൽ നിന്ന് മുൻ ബാഴ്സലോണ, പാരീസ് സെന്റ് ജെർമെയ്ൻ സൂപ്പർസ്റ്റാറിനെ ഒഴിവാക്കി, കാലിലെ […]