ടെസ്റ്റ് ക്രിക്കറ്റിൽ 9,000 റൺസിലെത്തുന്ന ആദ്യ ന്യൂസിലാൻഡ് താരമായി കെയ്ൻ വില്യംസൺ | Kane Williamson
ടെസ്റ്റ് ക്രിക്കറ്റിൽ 9000 റൺസ് തികയ്ക്കുന്ന ആദ്യ കിവീസ് താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് കെയ്ൻ വില്യംസൺ .ക്രൈസ്റ്റ്ചർച്ചിലെ ഹാഗ്ലി ഓവലിൽ നടക്കുന്ന ന്യൂസിലൻഡും ഇംഗ്ലണ്ടും തമ്മിലുള്ള ഒന്നാം ടെസ്റ്റിൻ്റെ മൂന്നാം ദിവസത്തെ കളിയിലാണ് വലംകൈയ്യൻ ബാറ്റർ ഈ നേട്ടം കൈവരിച്ചത്. 34-കാരനായ വലംകൈയ്യൻ ബാറ്റർ രണ്ടാം ഇന്നിംഗ്‌സിൽ ബ്ലാക്ക് ക്യാപ്‌സിനായി മൂന്നാം നമ്പറിൽ ബാറ്റിംഗിന് ഇറങ്ങി 86 പന്തിൽ നിന്ന് ഏഴ് ഫോറുകളുടെ സഹായത്തോടെ 61 റൺസ് നേടി.ക്രീസിൽ തുടരുന്നതിനിടെ വില്യംസൺ 26 റൺസ് കടന്നപ്പോൾ 9000 […]