തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കേരള ബ്ലാസ്റ്റേഴ്‌സ് താരമായി ജെസൂസ് ജിമെനെസ് | Kerala Blasters
ഞായറാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്‌സിക്കെതിരെ 3-0ത്തിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്ന് മത്സരങ്ങളിലെ തോൽവികളുടെ പരമ്പരക്ക് വിരാമമിട്ടു.25 മത്സരങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി ആദ്യമായി ക്ലീൻ ഷീറ്റ് രേഖപ്പെടുത്തി; 334 ദിവസങ്ങൾക്ക് ശേഷമാണ് ക്ലീൻ ഷീറ്റ് നേടിയത്. തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ബ്ലാസ്റ്റേഴ്‌സ് താരമായി ജീസസ് ജിമെനെസ് ചരിത്രം സൃഷ്ടിച്ചു. 2022 നവംബറിനും ഡിസംബറിനും ഇടയിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ സ്കോർ […]