സൗത്ത് ആഫ്രിക്കൻ പര്യടനത്തിലും ഇന്ത്യയുടെ ഓപ്പണിങ് സ്പോട്ടിൽ സ്ഥാനം ഉറപ്പിച്ച് സഞ്ജു സാംസൺ | Sanju Samson
ബംഗ്ലാദേശിനെതിരായ അവസാന ടി20യിലെ സെഞ്ചുറിക്ക് പിന്നാലെ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ സ്ഥാനം ഉറപ്പിച്ചതായി കരുതപ്പെടുന്നു. ഇന്ത്യക്ക് വരുന്ന മാസങ്ങളിൽ ദക്ഷിണാഫ്രിക്കൻ പര്യടനമുണ്ട്. അവിടെ നാല് ടി20 മത്സരങ്ങളാണ് ഇന്ത്യ കളിക്കുക. നവംബർ എട്ടിന് ഈ പര്യടനം ആരംഭിക്കും. സൗത്ത് ആഫ്രിക്കക്കെതിരെ സഞ്ജു ടീമിലുണ്ടാകുമെന്ന് ഉറപ്പാണ്, അതും ഓപ്പണറായി. പ്രധാന താരങ്ങൾ ബോർഡർ-ഗവാസ്‌കർ ട്രോഫിക്ക് തയ്യാറെടുക്കുന്ന തിരക്കിലാണ് സഞ്ജു-അഭിഷേക് ശർമ്മ ജോഡിയെ ടി20 യിൽ ഓപ്പണറായി നിലനിർത്താൻ തന്നെയാണ് ടീം മാനേജ്‌മെൻ്റ് ആലോചിക്കുന്നത്. ബംഗ്ലാദേശിനെതിരായ […]