‘അവിശ്വസനീയമായ ഒരു ടീമും കഴിവുള്ള ഒരു കൂട്ടം കളിക്കാരും കഴിവുള്ള ഒരു പരിശീലകനും ഉണ്ടായിരുന്നതിനാൽ ഇത് വേദനിപ്പിക്കുന്നു’
കഴിഞ്ഞ ലോകകപ്പിൽ ക്രൊയേഷ്യക്കെതിരെ ക്വാർട്ടറിൽ തോൽവി ഏറ്റുവാങ്ങിയപ്പോൾ ഉണ്ടായ മനസികാവസ്ഥയെക്കുറിച്ച് ബ്രസീലിന്റെ സ്റ്റാർ വിംഗറായ റാഫിൻഹ ഗ്ലോബോയുടെ പ്രോഗ്രാമായ “ബൊലെയ്‌റാഗെം” ന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. പെനാൽറ്റി ഷൂട്ട് ഔട്ടിലാണ് ബ്രസീൽ ക്രോയേഷ്യയോട് തോൽവി ഏറ്റുവാങ്ങിയത്. നിലവിൽ ബാഴ്‌സലോണയിൽ കളിക്കുന്ന റാഫിൻഹ തന്റെ ഹൃദയം തുറന്ന് വികാരങ്ങൾ പ്രകടിപ്പിച്ചു.”സത്യം, അത് വേദനിപ്പിക്കുന്നു. ഞങ്ങൾക്ക് അവിശ്വസനീയമായ ഒരു ടീമും കഴിവുള്ള ഒരു കൂട്ടം കളിക്കാരും കഴിവുള്ള ഒരു പരിശീലകനും ഉണ്ടായിരുന്നതിനാൽ ഇത് വേദനിപ്പിക്കുന്നു. ഒരുപാട് ദൂരം പോയി ഈ […]