‘രാഹുൽ ദ്രാവിഡ് സ്ഥാനം ഒഴിഞ്ഞേക്കും’ : ലോകകപ്പിന് ശേഷം ഇന്ത്യക്ക് പുതിയ പരിശീലകൻ | Rahul Dravid
2024 ജൂണിൽ രാഹുൽ ദ്രാവിഡിൻ്റെ കരാർ അവസാനിക്കുന്നതിനാൽ പുതിയ പരിശീലകനെ നിയമിക്കുന്നതിനായി ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അറിയിച്ചിരിക്കുകയാണ്. രാഹുല്‍ ദ്രാവിഡിന്റെ കരാര്‍ നീട്ടില്ലെന്നും പകരക്കാരനെ കണ്ടെത്തുന്നതിനുള്ള പരസ്യം ഉടന്‍ പുറത്തിറക്കുമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചു. ടി20 ലോകകപ്പിന് ശേഷം പുതിയ പരിശീലകനെ നിയമിക്കുമെന്നാണ് സൂചന. പുതിയ പരിശീലകനായി അപേക്ഷ ക്ഷണിക്കുമെന്നും ദീര്‍ഘകാലാടിസ്ഥാനത്തിലായിരിക്കും നിയമനമെന്നുമാണ് ജയ് ഷാ പറഞ്ഞു.പോസ്റ്റിലേക്ക് ദ്രാവിഡിനും അപേക്ഷിക്കാമെന്നും വിദേശ പരിശീലകനെ നിയമിക്കാനുള്ള സാധ്യത തള്ളിക്കളയുന്നില്ലെന്നും ജയ് ഷാ പറഞ്ഞു. […]