ചിന്നസ്വാമിയിലെ വെടിക്കെട്ട് ബാറ്റിങ്ങോടെ വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കി വിരാട് കോലി | Virat Kohli
ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനെതിരെ മികച്ച വിജയം സ്വന്തമാക്കിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു.ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നിശ്ചിത 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ബംഗളൂരു 19.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുത്ത് വിജയം കരസ്ഥമാക്കി. സൂപ്പർ താരം വിരാട് കോലിയുടെ മിന്നുന്ന പ്രകടനമാണ് ബംഗളുരുവിന് വിജയം നേടിക്കൊടുത്തത്. നായകന്‍ ഡുപ്ലസി അടക്കം തുടക്കത്തിലേ പുറത്തായി തകര്‍ച്ച നേരിട്ട ബംഗളൂരുവിനെ കോഹ്‌ലിയുടെ ബാറ്റിങ്ങാണ് മത്സരത്തിലേക്ക് തിരിച്ചു […]