‘എന്റെ ആരാധനപാത്രം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് അതിനർത്ഥം ഞാൻ മെസ്സിയെ വെറുക്കുന്നു എന്നല്ല’ : വിമർശനങ്ങൾക്ക് മറുപടിയുമായി അർജന്റീന വനിതാ താരം യാമില റോഡ്രിഗസ്
പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ മുഖം ടാറ്റൂ ചെയ്ത അര്ജന്റീന വനിത താരത്തിനെതിരെ വലിയ വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്. അര്ജന്റീന സൂപ്പർ താരം ലയണൽ മെസ്സിയെ വനിത താരമായ യാമില റോഡ്രിഗസ് അവഹേളിച്ചു എന്ന് പറഞ്ഞുകൊണ്ടാണ് ആരാധർ രംഗത്തെത്തിയത്. അന്തരിച്ച അർജന്റീനിയൻ ഇതിഹാസം ഡീഗോ മറഡോണയുടെയും മുഖവും യാമില കാലിൽ പച്ചകുത്തിയിട്ടുണ്ട്. അർജന്റീനയുടെ വനിത ലോകകപ്പ് ടീമിൽ അംഗമായ യാമില ആരാധകരോട് തന്നെ വിമർശിക്കുന്നത് നിർത്താൻ ആവശ്യപ്പെട്ടിരിക്കുകയാണ്. “ദയവായി ഇത് അവസാനിപ്പിക്കു ,എപ്പോഴാണ് ഞാൻ മെസ്സി […]