Browsing category

Football

ഇരട്ട ഗോളുകളുമായി ക്യാപ്റ്റൻ മെസ്സി , തകർപ്പൻ ജയം സ്വന്തമാക്കി ഇന്റർ മിയാമി |Lionel Messi

കഴിഞ്ഞ 11 മത്സരങ്ങളിൽ വിജയിക്കാൻ സാധിക്കാതിരുന്ന ഇന്റർ മിയാമിയിലേക്കായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി കടന്നു വന്നത്. അത്കൊണ്ട് തന്നെ അമേരിക്കയിൽ എത്തിയപ്പോൾ മെസിക്ക് മുന്നിൽ വലിയ വെല്ലുവിളികളാണ് ഉണ്ടായിരുന്നു. എന്നാൽ ആദ്യ മത്സരത്തിൽ തന്നെ മെക്സിക്കൻ ക്ലബ് ക്രൂസ് അസൂളിനെതിരെ ഇഞ്ചുറി ടൈമിലെ ഫ്രീകിക്ക് ഗോളോടെ ഇന്റർ മിയാമിക്ക് വിജയം നേടിക്കൊടുത്ത മെസ്സി രണ്ടാം മത്സരത്തിലും ഇരട്ട ഗോളോടെ തിളങ്ങിയിരിക്കുകയാണ്. ഇന്ന് നടന്ന മത്സരത്തിൽ മെസ്സിയുടെ മികവിൽ ഇന്റർ മിയാമി എതിരില്ലാത്ത നാല് ഗോളിന് അറ്റലാന്റ […]

2018 ൽ യുവന്റസിനെ നേടിയ ഗോളിനെ ഓർമിപ്പിക്കുന്ന ബൈസൈക്കിൾ കിക്ക് ശ്രമവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ |Cristiano Ronaldo

ജപ്പാനിലെ ഒസാക്ക സ്റ്റേഡിയത്തിൽ നടന്ന പ്രീ-സീസൺ സൗഹൃദ മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസർ പിഎസ്ജിയെ ഗോൾരഹിത സമനിലയിൽ തളച്ചു. പിഎസ്ജിയുടെ ആക്രമണങ്ങളെ ശക്തമായി തടഞ്ഞ അൽ നാസർ പ്രതിരോധമാണ് വിജയത്തിന് തുല്യമായ സമനില സൗദി ക്ലബിന് നേടിക്കൊടുത്തത്. സൗദി പ്രോ ലീഗ് ടീം പോർച്ചുഗലിൽ നിരാശാജനകമായ ഒരു പര്യടനം നടത്തിയതിന് ശേഷമാണ് അൽ നാസർ ജപ്പാനിലെത്തിയത്.സെൽറ്റ വിഗോയ്ക്കും ബെൻഫിക്കയ്ക്കും എതിരായ രണ്ട് മത്സരങ്ങളിൽ 9-1 ന് തോൽവി ഏറ്റുവാങ്ങിയാണ് അൽ നാസർ പിഎസ്ജിയെ നേരിട്ടത്.ഏഷ്യയിലേക്ക് മടങ്ങിയെത്തിയപ്പോൾ […]

2023/24 സീസണിൽ ഇന്റർ മിയാമിയുടെ ക്യാപ്റ്റനായി ലയണൽ മെസ്സി |Lionel Messi

ലോകകപ്പ് ജേതാവ് ലയണൽ മെസ്സി ഇന്റർ മിയാമിയുടെ പുതിയ ക്യാപ്റ്റനായിരിക്കുമെന്ന് ടീമിന്റെ പരിശീലകൻ ടാറ്റ മാർട്ടിനോ സ്ഥിരീകരിച്ചു.കാലിനേറ്റ പരുക്കിനെത്തുടർന്ന് ഏറെ നേരം കളിക്കളത്തിൽ നിന്നും പുറത്തായ ബ്രസീലിയൻ മിഡ്ഫീൽഡർ ഗ്രിഗോറായിരുന്നു ക്ലബ്ബിന്റെ മുൻ ക്യാപ്റ്റൻ. മെസ്സി മിയാമിയുടെ ക്യാപ്റ്റൻ സ്ഥാനത്ത് തുടരുമോ എന്ന ചോദ്യത്തിന് മറുപടി പറയുകയിരുന്നു മാർട്ടീനോ.”കഴിഞ്ഞ ദിവസം അദ്ദേഹം ക്യാപ്റ്റൻ ആയിരുന്നു, അദ്ദേഹം തുടരുക തന്നെ ചെയ്യും”. കഴിഞ്ഞ ദിവസം ലിഗ MX ടീമായ ക്രൂസ് അസുലിനെതിരായ ലീഗ് കപ്പ് ഗ്രൂപ്പ്-സ്റ്റേജ് ഓപ്പണറിൽ ലയണൽ […]

‘എംബാപ്പെ ട്രാൻസ്ഫറിൽ വലിയ ട്വിസ്റ്റ്’ : അൽ ഹിലാലിൽ നിന്നുള്ള ലോക റെക്കോർഡ് ബിഡ് സ്വീകരിച്ച് പിഎസ്ജി

യൂറോപ്പ്യൻ ഫുട്ബോൾ ട്രാൻസ്ഫർ മാർക്കറ്റിലെ പ്രധാന വാർത്തയാണ് ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പെയുടേത്. 2024 വരെ ഫ്രഞ്ച് ക്ലബ് ആയ പി എസ് ജി യുമായി കരാറുള്ള എംബാപ്പെ ക്ലബ്ബുമായി കരാർ പുതുക്കുന്നില്ല എന്ന് ക്ലബ്ബിനെ അറിയിച്ചതോടെയാണ് സൂപ്പർ താരത്തിനെ വമ്പൻ ട്രാൻസ്ഫർ തുകക്ക് വിൽക്കുവാൻ പി എസ് ജി തീരുമാനിച്ചത്. 2018-ലെ ഫിഫ ലോകകപ്പ് ജേതാവ് അടുത്ത സീസണിന് ശേഷം ഒരു ഫ്രീ ഏജന്റായി പോകാനുള്ള തന്റെ തീരുമാനം വ്യക്തമാക്കി ബോർഡിന് അടുത്തിടെ ഒരു കത്ത് […]

പ്രീതം കോട്ടാലിന്റെ വരവോടെ പ്രതിരോധത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ബ്ലാസ്റ്റേഴ്സിന് സാധിക്കുമോ ?

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയും മോഹൻ ബഗാൻ സൂപ്പർ ജയന്റും തമ്മിലുള്ള സമീപകാല സ്വാപ്പ് ഡീൽ വലിയ രീതിയിൽ വാർത്തകളിൽ ഇടം നേടിയിരുന്നു. ബ്ലാസ്റ്റേഴ്‌സ് താരം സഹൽ അബ്ദുൾ സമദ് മോഹൻ ബഗാനിലേക്ക് ചേക്കേറിയപ്പോൾ പ്രീതം കോട്ടാൽ കൊല്കത്തയിൽ നിന്നും കേരളത്തിലെത്തി.കരാർ സ്ഥിരീകരിച്ച് ഒരാഴ്ചയ്ക്ക് ശേഷം ഡുറാൻഡ് കപ്പിനുള്ള തയ്യാറെടുപ്പുകൾക്കായി കോട്ടാൽ കേരളത്തിലെത്തിയിരിക്കുകയാണ്. സഹൽ അബ്ദുൾ സമദിനെ ബഗാന് കൊടുത്തപ്പോൾ കോട്ടാലിനൊപ്പം കേരള ബ്ലാസ്റ്റേഴ്സിന് 90 ലക്ഷം രൂപ ലഭിച്ചതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.ഇന്ത്യൻ ആരോസിൽ നിന്നാണ് കോട്ടാലിന്റെ ഫുട്ബോൾ […]

കൈലിയൻ എംബാപ്പെക്ക് മുന്നിൽ ലോക റെക്കോർഡ് ഓഫർ വെച്ച് സൗദി ക്ലബ്

സൗദി പ്രോ ലീഗ് ക്ലബ്ബായ അൽ ഹിലാൽ പാരീസ് സെന്റ് ജെർമെയ്‌നിന്റെ സ്റ്റാർ പ്ലെയറായ കൈലിയൻ എംബാപ്പെയ്‌ക്കായി 332 മില്യൺ യുഎസ് ഡോളറിന്റെ ലോക റെക്കോർഡ് ബിഡ് സമർപ്പിച്ചിരിക്കുകയാണ്.പിഎസ്ജിയുമായുള്ള കരാറിന്റെ അവസാന വർഷത്തിലേക്ക് കടക്കുന്ന ഫ്രഞ്ച് ഫോർവേഡിന്റെ ഭാവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ വർദ്ധിക്കുന്നതിനിടയിലാണ് ഈ വാർത്ത. 24-കാരന്റെ നിലവിലെ വിപണി മൂല്യം 94.8 ദശലക്ഷം യൂറോയ്ക്കും 157.9 ദശലക്ഷം യൂറോയ്ക്കും ഇടയിലാണെന്ന് കണക്കാക്കപ്പെടുന്നു.യൂറോപ്പിലെ ഫിനാഷ്യൽ ഫെയർ പ്ലൈ നിയമങ്ങളും മികച്ച പ്രതിഫലവുമൊക്കെ യൂറോപ്യൻ താരങ്ങളെ സൗദിയിലേക്ക് ആകർഷിക്കുകയാണ്.കരീം ബെൻസേമ, […]

കൈലിയൻ എംബാപ്പെ റയൽ മാഡ്രിഡിലേക്ക് : അവസാനം ഇത് നടക്കുമോ? |Kylian Mbappe 

ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബാപ്പയുടെ ട്രാൻസ്ഫർ വാർത്തകൾ തന്നെയാണ് ഇപ്പോൾ ഫുട്ബോൾ ലോകത്ത് ചർച്ചയായി കൊണ്ടിരിക്കുന്നത്, സൂപ്പർ താരം കരാർ പുതുക്കുന്നില്ലെങ്കിൽ വിൽക്കുമെന്ന് ഫ്രഞ്ച് ക്ലബ്ബായ പി എസ് ജി പ്രഖ്യാപിച്ചതോടെയാണ് എംബാപ്പയുടെ ട്രാൻസ്ഫർ വാർത്തകൾ വീണ്ടും സജീവമായത്. ഈ വാർത്ത പുറത്ത് വന്നതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് റയൽ മാഡ്രിഡ് ആയിരുന്നു. കൈലിയൻ എംബാപ്പെയോടുള്ള റയൽ മാഡ്രിഡിന്റെ അപാരമായ താല്പര്യം എല്ലാവർക്കുമറിയാം.രണ്ട് സീസണുകളായി ട്രാൻസ്ഫർ മാർക്കറ്റിൽ നിറഞ്ഞു നിൽക്കുന്നതാണ് റയൽ മാഡ്രിഡും കൈലിയൻ എംബാപ്പെയും.2021/22 സീസണിന്റെ […]

അഴ്സണലിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ് : രണ്ടാം മത്സരത്തിലും വൻ വിജയവുമായി ചെൽസി

ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന പ്രീസീസൺ മത്സരത്തിൽ ആഴ്സനലിനിലേതിരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഉജ്ജ്വല ജയം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുണൈറ്റഡിന്റെ ജയം. ആദ്യ പകുതിയിൽ എട്ട് മിനിറ്റിനുള്ളിൽ ബ്രൂണോ ഫെർണാണ്ടസും ജാഡോൺ സാഞ്ചോയും നേടിയ ഗോളുകളാണ് യുണൈറ്റഡിന് തുടർച്ചയായ മൂന്നാം പ്രീസീസൺ ഷട്ടൗട്ട് വിജയം നേടിക്കൊടുത്തത്. ആഴ്സണലിന്റെ പ്രതിരോധ പിഴവുകളാണ് രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്. 30 ആം മിനുട്ടിൽ ബോക്സിനു പുറത്ത് നിന്നുള്ള ബ്രൂണോ ഫെർണാണ്ടസിന്റെ ഇടം കാൽ ഷോട്ട് ഗോൾകീപ്പർ ആരോൺ റാംസ്‌ഡേലൈൻ മറികടന്ന് വലയിൽ […]

‘എംബപ്പേയും സൗദിയിലേക്കോ ?’ : ഫ്രഞ്ച് സൂപ്പർ താരത്തിന് ലോക റെക്കോർഡ് കരാർ ഓഫർ ചെയ്യാൻ അൽ ഹിലാൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ സ്വന്തമാക്കിയതിന് പിന്നാലെ യൂറോപ്പിലെ സൂപ്പർ താരങ്ങളെ വല വീശി പിടിക്കുകയാണ് സൗദി പ്രൊ ലീഗ് ക്ലബ്ബുകൾ. യൂറോപ്പിലെ ഫിനാഷ്യൽ ഫെയർ പ്ലൈ നിയമങ്ങളും യൂറോപ്പിനേക്കാൾ മികച്ച പ്രതിഫലവുമൊക്കെ യൂറോപ്യൻ താരങ്ങളെ സൗദിയിലേക്ക് ആകർഷിക്കുകയാണ്. കരീം ബെൻസേമ, ഹാകിം സീയെച്ച്, എൻഗാളോ കാന്റെ, ഫിർമിനോ, കൗളിബാലി, സ്റ്റീവൻ ജെറാർഡ്… തുടങ്ങിയ വമ്പൻ താരങ്ങളെ സ്വന്തമാക്കി അവർ ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരുന്നു. ഇപ്പോഴിതാ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ കൈലിയൻ എംബാപ്പെയെ അൽ-ഹിലാലിനായി സൈൻ […]

അരങ്ങേറ്റ മത്സരത്തിലെ ഫ്രീകിക്ക് ഗോളിലൂടെ ലോക റെക്കോർഡ് സ്വന്തമാക്കി ലയണൽ മെസ്സി |Lionel Messi

ഇന്റർ മിയാമിക്ക് വേണ്ടിയുള്ള തന്റെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ പ്രകടനമാണ് സൂപ്പർ താരം ലയണൽ മെസ്സി പുറത്തെടുത്തത്.ഫ്‌ളോറിഡയിലെ ഫോർട്ട് ലോഡർഡെയ്‌ലിലുള്ള ഡിആർവി പിഎൻകെ സ്റ്റേഡിയത്തിൽ ക്രൂസ് അസൂളിനെതിരെയുള്ള ഇന്റർ മിയാമിയുടെ മത്സരം ആരാധകരുടെ സ്മരണയിൽ എക്കാലവും ഉണ്ടായിരിക്കും. മെസ്സി തന്റെ ഇന്റർ മിയാമി അരങ്ങേറ്റം നടത്തുകയും സ്റ്റോപ്പേജ് ടൈമിൽ നേടിയ ഫ്രീ കിക്ക് ഗോളിലൂടെ ഇന്റർ മിയാമിയെ വിജയത്തിലെത്തിക്കുകയും ചെയ്തു.ക്രൂസ് അസുലിനെതിരെ 2-1 ന്റെ വിജയമാണ് ഇന്റർ നേടിയത്.ലീഗ് കപ്പ് മത്സരത്തിനിടെ 54-ാം മിനിറ്റിൽ പകരക്കാരനായി അവതരിപ്പിച്ച […]