സ്പാനിഷ് കോച്ച് ഡേവിഡ് കറ്റാല കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ | Kerala Blasters
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ മുഖ്യ പരിശീലകനായി ഡേവിഡ് കാറ്റലയെ നിയമിച്ചു. ക്ലബ്ബ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഒരു വർഷത്തെ കരാറിൽ ഒപ്പുവെച്ചതായി ചൊവ്വാഴ്ച പ്രഖ്യാപിച്ചു, 2026 വരെ ക്ലബ്ബിൽ അദ്ദേഹത്തിന്റെ സ്ഥാനം ഉറപ്പിച്ചു.സ്പാനിഷ് തന്ത്രജ്ഞൻ ഉടനടി തന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കും. മിഖായേല്‍ സ്റ്റാറെ പരിശീലക സ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ട് മാസങ്ങളുടെ ഇടവേളയ്ക്കു ശേഷമാണ് പുതിയ കോച്ചിന്റെ നിയമനം. യൂറോപ്യൻ ഫുട്ബോളിൽ വിപുലമായ അനുഭവമുള്ള സ്പാനിഷ് താരമാണ് കാറ്റല.മുൻ സെൻട്രൽ ഡിഫൻഡറായിരുന്ന കാറ്റല സ്പെയിനിലും സൈപ്രസിലും […]