Browsing category

Champions League

‘അവിശ്വസനീയമായ തിരിച്ചുവരവ്’:എത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ തകർത്ത് റയൽ മാഡ്രിഡ് | Real Madrid

മാഞ്ചസ്റ്ററിലെ എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് 2024-25 നോക്കൗട്ട് ഘട്ട പ്ലേ ഓഫിന്റെ ആദ്യ പാദത്തിൽ റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെ 3-2ന് പരാജയപ്പെടുത്തി.എത്തിഹാദ് സ്റ്റേഡിയത്തിൽ റയല് മാഡ്രിഡിന്റെ അവിശ്വസനീയമായ തിരിച്ചുവരവാണ് കാണാൻ സാധിച്ചത്.എർലിംഗ് ഹാലാൻഡിന്റെ രണ്ട് ഗോളുകൾ മാഞ്ചസ്റ്റർ സിറ്റിയെ 2-1ന് ലീഡ് ചെയ്തതിന് ശേഷം, ചാമ്പ്യൻസ് ലീഗ് പ്ലേ ഓഫിന്റെ രണ്ടാം പാദത്തിൽ അവർ നിയന്ത്രണം ഏറ്റെടുക്കാൻ ഒരുങ്ങിയിരിക്കുന്നു. എന്നിരുന്നാലും, റയൽ മാഡ്രിഡിന്റെ വൈകിയ പ്രകടനം കാര്യങ്ങൾ മാറ്റിമറിച്ചു, അവസാന നിമിഷങ്ങളിൽ […]

ചാമ്പ്യൻസ് ലീഗിൽ ഞെട്ടിക്കുന്ന തോൽവി ഏറ്റുവാങ്ങി റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും : ലിവർപൂളിന് ജയം | Real Madrid | Liverpool

യുവേഫ ചാമ്പ്യൻസ് ലീഗിൽ റയൽ മാഡ്രിഡിനെതിരെ അപ്രതീക്ഷിത ജയം നേടി എസി മിലാൻ. ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് മിലൻ നേടിയത്. ഇറ്റാലിയൻ ക്ലബ്ബിനായി മാലിക് തിയാവ്, അൽവാരോ മൊറാട്ട, തിജ്ജാനി റെയ്ൻഡേഴ്‌സ് എന്നിവർ ഗോൾ നേടിയപ്പോൾ വിനീഷ്യസ് ജൂനിയർ റയലിനായി ഗോൾ നേടി.12-ാം മിനിറ്റിൽ ഒരു കോർണറിൽ നിന്ന് ഒരു ഹെഡ്ഡറിലൂടെ തിയാവ് ഏഴ് തവണ യൂറോപ്യൻ ചാമ്പ്യൻമാരായ മിലാന് ലീഡ് നൽകിയെങ്കിലും 11 മിനിറ്റിനുള്ളിൽ പെനാൽറ്റിയിലൂടെ വിനീഷ്യസ് ജൂനിയർ സമനില പിടിച്ചു. 39 ആം […]

ഡോർട്മുണ്ടിനെ വീഴ്ത്തി 15-ാം ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വന്തമാക്കി റയൽ മാഡ്രിഡ് | Real Madrid

ബൊറൂസിയ ഡോർട്ട്മുണ്ടിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി 15-ാമത് യുവേഫ ചാമ്പ്യൻസ് ലീഗ് കിരീടം സ്വന്തമാക്കിയിരിക്കുകയാണ് റയൽ മാഡ്രിഡ്.വെംബ്ലിയിൽ നടന്ന ഫൈനൽ മത്സരത്തിൽ രണ്ടാം പകുതിയിൽ ഡാനി കാർവാജലും വിനീഷ്യസ് ജൂനിയറും നേടിയ ഗോളുകൾക്കായിരുന്നു റയലിന്റെ വിജയം. 2021-22 സീസണില്‍ ആയിരുന്നു റയല്‍ അവസാനമായി ചാമ്പ്യൻസ് ലീഗ് നേടിയത്.മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡോര്‍ട്ട്മുണ്ട് ശക്തമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പലതവണ ​ഗോളടിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും നിർഭാ​ഗ്യം തിരിച്ചടിയായി. ഇരുടീമുകളുടെയും ​ഗോൾ നേട്ടമില്ലാതെ ആദ്യ പകുതി അവസാനിച്ചു.20-ാം മിനിറ്റില്‍ ഡോര്‍ട്മുണ്ട് […]

‘ചാമ്പ്യൻസ് ലീഗ് = റയൽ മാഡ്രിഡ്’ : അവസാന മിനിറ്റുകളിൽ ഇരട്ട ഗോളുകൾ നേടി ബയേണിനെ വീഴ്ത്തി റയൽ ഫൈനലിൽ | Real Madrid

ബയേണ്‍ മ്യൂണിച്ചിനെ സെമിയില്‍ തകര്‍ത്ത് റയല്‍ മാഡ്രിഡ് യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍. മാഡ്രിഡില്‍ നടന്ന രണ്ടാം പാദ സെമി മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു റയല്‍ മാഡ്രിഡിന്റെ വിജയം. ഇരുപാദങ്ങളിലുമായി 4-3 എന്ന അഗ്രഗേറ്റ് സ്‌കോറോടെയാണ് റയല്‍ ഫൈനലില്‍ പ്രവേശിച്ചത്. ഇന്നലെ നടന്ന രണ്ടാം പാദത്തിൽ 88 ആം മിനുട്ടിൽ വരെ ഒരു ഗോളിന് പിന്നിട്ട നിന്ന റയൽ മാഡ്രിഡ് രണ്ടുഗോൾ തിരിച്ചടിച്ചാണ് ഫൈനലിൽ സ്ഥാനം ഉറപ്പിച്ചത്. ജോസെലുവാണ് റയലിന്റെ രണ്ടു ഗോളുകളും നേടിയത്. മത്സരത്തിന്റെ […]

‘ഇരട്ട ഗോളുകളുമായി വിനീഷ്യസ്’ : ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് റയൽ മാഡ്രിഡ് | Real Madrid | Bayern Munich

ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൻ്റെ ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിനെ സമനിലയിൽ തളച്ച് റയൽ മാഡ്രിഡ്. അല്ലിയൻസ് അരീനയിൽ നടന്ന മത്സരത്തിൽ ഇതു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് നേടിയത്.റയൽ മാഡ്രിഡിൻ്റെ വിനീഷ്യസ് ജൂനിയർ 83-ാം മിനിറ്റിലെ പെനാൽറ്റി ഉൾപ്പെടെ രണ്ട് ഗോളുകൾ നേടി. മത്സരത്തിന്റെ 24 ആം മിനുട്ടിൽ ടോണി ക്രൂസിൻ്റെ പ്രതിരോധം പിളർത്തുന്ന പാസിൽ നിന്ന് നേടിയ ഗോളിൽ വിനീഷ്യസ് ജൂനിയർ റയൽ മാഡ്രിഡിനെ മുന്നിലെത്തിച്ചു.രണ്ടാം പകുതിയുടെ തുടക്കത്തിൽ നാല് മിനിറ്റിനുള്ളിൽ രണ്ടു ഗോളുകൾ നേടി […]

പെനാൽറ്റി ഷൂട്ട് ഔട്ടിൽ റയൽ മാഡ്രിഡിന്റെ ഹീറോയായ ഗോൾ കീപ്പർ ആൻഡ്രി ലുനിൻ | Andriy Lunin

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദത്തിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള റയൽ മാഡ്രിഡിന്റെ വിജയത്തിൽ ഹീറോ ആയത് ഗോൾകീപ്പർ ആൻഡ്രി ലുനിൻ ആയിരുന്നു. പെനാൽറ്റി ഷൂട്ട് ഔട്ടിൽ സിൽവയുടെയും കൊവാസിച്ചിൻ്റെയും തുടർച്ചയായ സ്പോട്ട് കിക്കുകൾ രക്ഷപ്പെടുത്തിയ ആൻഡ്രി ലുനിൻ ആണ് റയലിന്റെ വിജയശില്പി ആയി മാറിയത്. എന്നാൽ ബെർണാഡോ സിൽവയുടെ സ്പോട്ട് കിക്കിൽ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു.റയൽ മിഡ്‌ഫീൽഡർ ഫെഡറിക്കോ വാൽവെർഡെയെ യുവേഫയുടെ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുത്തു.രണ്ടാം […]

മാഞ്ചസ്റ്ററിൽ ചെന്ന് സിറ്റിയെ വീഴ്ത്തി റയല്‍ മാഡ്രിഡ് സെമിയില്‍ : ആഴ്സണലിനെ തോൽപ്പിച്ച് ബയേണും സെമിയിൽ

എത്തിഹാദ് സ്റ്റേഡിയത്തിൽ പെനാൽറ്റിയിൽ മാഞ്ചസ്റ്റർ സിറ്റിയെ 4-3ന് തോൽപ്പിച്ച് യുവേഫ ചാമ്പ്യൻസ് ലീഗിന്റെ സെമി ഫൈനലിൽ സ്ഥാനമുറപ്പിച്ച് റയൽ മാഡ്രിഡ്. രണ്ടാം പാദ ടീമുകളും ഓരോ ഗോൾ വീതം നേടിയതോടെ മത്സരം അധിക സമയത്തേക്ക് കടന്നു. എന്നാൽ എക്സ്ട്രാ ടൈമിൽ ഇരു ടീമുകൾക്കും ഗോൾ നേടാനാവാതെ വന്നതോടെ പെനാൽറ്റി ഷൂട്ടിലേക്ക് മത്സരം പോയി.ഷൂട്ടൗട്ടില്‍ റയല്‍ മാഡ്രിഡ് നാല് അവസരങ്ങളും ഗോളാക്കി മാറ്റി. എന്നാല്‍, മറുവശത്ത് മൂന്ന് പ്രാവശ്യം മാത്രമായിരുന്നു സിറ്റിക്ക് പന്ത് ലക്ഷ്യത്തിലേക്ക് എത്തിക്കാൻ സാധിച്ചത്. സിറ്റിയുടെ […]

ആവേശ പോരാട്ടത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും ഒപ്പത്തിനൊപ്പം : ബയേണിനെ സമനിലയിൽ തളച്ച് ആഴ്സണൽ

യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടത്തിലെ ആദ്യ പഥത്തിൽ സമനിലയിൽ പിരിഞ്ഞ് മാഞ്ചസ്റ്റർ സിറ്റിയും. സാൻ്റിയാഗോ ബെർണബ്യൂവിൽ നടന്ന മത്സരത്തിൽ ഇരു ടീമുകളും മൂന്നു ഗോളുകൾ വീതമാണ് നേടിയത്.മത്സരം തുടങ്ങി രണ്ട് മിനിറ്റിനുള്ളിൽ ബെർണാഡോ സിൽവ ഫ്രീകിക്കിൽ നിന്നും നേടിയ ഗോളിൽ മാഞ്ചസ്റ്റർ സിറ്റിയെ മുന്നിലെത്തിച്ചു. എന്നാൽ 12 ആം മിനുട്ടിൽ സെൽഫ് ഗോളിലൂടെ റയൽ മാഡ്രിഡ് മത്സരം സമനിലയിലാക്കി.എഡ്വേർഡോ കാമവിംഗയുടെ ലോംഗ് റേഞ്ച് സ്‌ട്രൈക്ക് ഡിഫൻഡർ റൂബൻ ഡയസിന്റെ ശരീരത്തിൽ തട്ടി സിറ്റി വലയിൽ കയറുകയായിരുന്നു. […]

ബ്രാഹിം ഡയസിൻ്റെ മനോഹരമായ ഗോളിൽ വിജയവുമായി റയൽ മാഡ്രിഡ് : കോപ്പൻഹേഗനെതീരെ അനായാസ ജയവുമായി മാഞ്ചസ്റ്റർ സിറ്റി

ചാമ്പ്യൻസ് ലീഗ് അവസാന 16 ആദ്യ പാദത്തിൽ ബ്രാഹിം ഡയസിൻ്റെ അവിശ്വസനീയമായ സോളോ ഗോളിന് റയൽ മാഡ്രിഡ് 1-0 ന് RB ലീപ്‌സിഗിനെ പരാജയപ്പെടുത്തി.പരിക്കേറ്റ ജൂഡ് ബെല്ലിംഗ്ഹാമിന് പകരമായി ഇറങ്ങിയ 24-കാരനായ ബ്രഹിം ഡയസ് 48-ാം മിനിറ്റിൽ റയലിന്റെ വിജയ ഗോൾ നേടി.ഗോൾകീപ്പർ ആൻഡ്രി ലുനിന്റെ മികച്ച സേവുകൾ റയൽ മാഡ്രിഡ് വിജയത്തിൽ നിർണായകമായി മാറി. ലൈപ്സിഗ് നിരവധി അവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഒന്നും ഗോളാക്കി മാറ്റാൻ സാധിച്ചില്ല. ഈ ചാമ്പ്യൻസ് ലീഗ് കാമ്പെയ്‌നിലെ ഏഴ് മത്സരങ്ങളിൽ റയൽ […]

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരാശയുടെ സമനില : ആറു ഗോൾ വിജയവുമായി ആഴ്‌സണൽ : തകർപ്പൻ ജയവുമായി റയൽ മാഡ്രിഡ് : മൂന്നു ഗോൾ തിരിച്ചടിച്ച് സമനില നേടി ഇന്റർ മിലാൻ

യുവേഫ ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ സമനിലയിൽ തളച്ചിരിക്കുകയാണ് ഗലാറ്റസരെ. ഇന്നലെ നടന്ന ടീമുകളും മൂന്നു ഗോളുകൾ വീതമാണ് നേടിയത്. സമനിലയോടെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നോക്ക് ഔട്ട് പ്രതീക്ഷകൾ ഏതാണ്ട് അവസാനിച്ചിരിക്കുകയാണ്.ചാമ്പ്യൻസ് ലീഗിലെ അവസാന 16ലെത്താൻ നേരിയ പ്രതീക്ഷകൾ മാത്രമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് അവശേഷിക്കുന്നത്. അലജാൻഡ്രോ ഗാർനാച്ചോ, ബ്രൂണോ ഫെർണാണ്ടസ്, സ്കോട്ട് മക്‌ടോമിനയ് എന്നിവരാണ് യുണൈറ്റഡിന് വേണ്ടി ഗോൾ നേടിയത്. ഒരു ഘട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 3 -1 ന് മുന്നിലായിരുന്നു. അഞ്ച് മത്സരങ്ങൾക്ക് ശേഷം നാല് […]