ഗോളടി തുടങ്ങി ക്രിസ്റ്റ്യാനോ റൊണാൾഡോ , അൽ നാസർ സൗദി സൂപ്പർ കപ്പ് ഫൈനലിൽ | Cristiano Ronaldo

സൗദി അറേബ്യൻ സൂപ്പർ കപ്പിലെ ആദ്യ സെമിഫൈനൽ മത്സരത്തിൽ അൽ-താവൂണിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് കീഴടക്കി കലാശ പോരാട്ടത്തിന് യോഗ്യത നേടിയിരിക്കുകയാണ് അൽ നാസർ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളോടെ പുതിയ സീസണിന് മികച്ച തുടക്കംകുറിച്ചു.

എട്ടാം മിനിറ്റിൽ ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റിൽ അയ്മാൻ യഹ്യ നേടിയ ഗോളിൽ അൽ നാസർ ലീഡ് നേടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ റൊണാൾഡോ തന്നെ ടീമിൻ്റെ നേട്ടം ഇരട്ടിയാക്കി.ലീഡ് നിലനിർത്താൻ ബ്രസീലിയൻ കീപ്പർ ബെൻ്റോ ആദ്യ പകുതിയിൽ മികച്ച രണ്ട് സേവുകൾ നടത്തി. റൊണാൾഡോയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തു.

സൗദി അറേബ്യൻ സൂപ്പർ കപ്പ് ഫൈനലിൽ നെയ്മറുടെ അൽ ഹിലാലിനെയാണ് അൽ നാസർ നേരിടുക.കൂടാതെ, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇപ്പോൾ തൻ്റെ 23-ാമത്തെ പ്രൊഫഷണൽ സീസണിൽ സ്കോർ ചെയ്യുകയും കരിയറിലെ 253-ാമത്തെ അസിസ്റ്റ് റെക്കോർഡ് ചെയ്യുകയും ചെയ്തു.

യൂറോ 2024 ൽ ഒരു ഗോൾ പോലും നേടുന്നതിൽ പരാജയപ്പെട്ടതിന് ശേഷം, റൊണാൾഡോ തൻ്റെ വിമർശകരുടെ വായടപ്പിക്കാൻ ശ്രദ്ധേയമായ പ്രകടനം നടത്തി. അദ്ദേഹം കുറച്ച് കാലമായി പുതിയ കാമ്പെയ്‌നിനായി തയ്യാറെടുക്കുകയാണ്, കൂടാതെ അവധി ദിവസങ്ങളിൽ പോലും അദ്ദേഹംപരിശീലനം നടത്തിയിരുന്നു.

Rate this post
Cristiano Ronaldo