തകർപ്പൻ ഫ്രീകിക്ക് ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ , വമ്പൻ ജയവുമായി അൽ നസ്ർ | Cristiano Ronaldo

ബുറൈദയിലെ കിംഗ് അബ്ദുല്ല സ്‌പോർട് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി പ്രോ ലീഗിൽ അൽ-ഫൈഹയ്‌ക്കെതിരെ ഒന്നിനെതിരെ നാല് ഗോളുകളുടെ തകർപ്പൻ ജയം സ്വന്തമാക്കി അൽ നാസർ. മത്സരത്തിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഒരു ഫ്രീകിക്കിൽ നിന്ന് സ്‌കോർ ചെയ്തു. ഈ ഗോൾ പോർച്ചുഗീസ് താരത്തിന്റെ 899-ാമത്തെ കരിയർ ഗോളായിരുന്നു.

നിലവിൽ, രാജ്യത്തിനുവേണ്ടി 130 ഗോളുകൾ നേടിയ അദ്ദേഹം അന്താരാഷ്ട്ര ഫുട്ബോളിൽ ഗോൾ സ്കോറിംഗ് ചാർട്ടിൽ ഒന്നാമതാണ്. ബ്രസീലിയൻ സഹതാരം ടാലിസ്‌ക മത്സരത്തിൽ രണ്ടു ഗോളുകൾ നേടി. അൽ നാസറിനായി മാഴ്‌സെലോ ബ്രോസോവിച്ചും സ്കോർ ചെയ്തു.റൊണാൾഡോ ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈമിൽ തന്നെ സ്‌കോർഷീറ്റിൽ ഇടം കണ്ടെത്തി. ലീഗിലെ ആദ്യ മത്സരത്തിൽ അൽ റേഡുമായി 1-1 ന് നിരാശാജനകമായ സമനില വഴങ്ങിയതിന് ശേഷം പുതിയ ലീഗ് സീസണിലെ അൽ നാസറിൻ്റെ ആദ്യ വിജയമായിരുന്നു ഇത്.

അൽ നാസറിനെതിരായ അവരുടെ അവസാന 111 പ്രോ ലീഗ് മത്സരങ്ങളിൽ (D3 L8) അൽ ഫയ്ഹ ഇപ്പോൾ വിജയിച്ചിട്ടില്ല.തുടർച്ചയായ രണ്ടാം സീസണിലും സൗദി പ്രോ ലീഗ് ഗോൾഡൻ ബൂട്ട് നേടാനുള്ള ഒരുക്കത്തിലാണ് റൊണാള്ഡോയുള്ളത്.കഴിഞ്ഞ സീസണിൽ സൗദി അറേബ്യയിൽ റൊണാൾഡോ ചരിത്രം സൃഷ്ടിച്ചിരുന്നു. 35 ഗോളുകളുമായി 2019 ൽ അബ്ദുറസാഖ് ഹംദല്ല സ്ഥാപിച്ച ഒരു സൗദി പ്രോ ലീഗ് സീസണിൽ 34 ഗോളുകളുടെ റെക്കോർഡ് പോർച്ചുഗീസ് താരം തകർത്തു.

അൽ ഫീഹയ്‌ക്കെതിരായ ഗോളോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ തൻ്റെ മികച്ച കരിയറിലെ ഫ്രീകിക്ക് ഗോളുകളുടെ എണ്ണം 64 ആക്കി ഉയർത്തി. ലയണൽ മെസ്സി 65 ഗോളുകൾ നേടിയിട്ടുണ്ട്.

Rate this post
Cristiano Ronaldo