ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ ആദ്യ തോൽവി നേരിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് . ഇന്ന് മുംബൈ അരീനയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളിന്റെ വിജയമാണ് മുംബൈ സിറ്റി എഫ്സി ബ്ലാസ്റ്റേഴ്സിനെതിരെ നേടിയത്. പ്രതിരോധത്തിന്റെ പിഴവിൽ നിന്നാണ് ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളുകളും വഴങ്ങിയത്.
ആദ്യ എവേ മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു മാറ്റങ്ങളോടെയാണ് മുംബൈയെ നേരിടാനിറങ്ങിയത്, സൂപ്പർ താരം ദിമി ആദ്യ ഇലവനിൽ ഇറങ്ങുകയും ചെയ്തു. കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റങ്ങളോടെയാണ് മത്സരം ആരംഭിച്ചത്. ഒൻപതാം മിനുട്ടിൽ മുംബൈ സിറ്റി സ്‌ട്രൈക്കർ ജോർജ് ഡയസിന്റെ ഷോട്ട് കെബിഎഫ്‌സി ഗോൾകീപ്പർരക്ഷപെടുത്തി.
Right place. Right time! 😎
— JioCinema (@JioCinema) October 8, 2023
Jorge Pereyra Díaz does it again 👏#ISLonJioCinema #ISLonSports18 #MumbaiCityFC #MCFCKBFC #ISLonVH1 #ISL10 pic.twitter.com/qyhZW53cAI
11 ആം മിനുട്ടിൽ അഡ്രിയാൻ ലൂണ നൽകിയ ഒരു കേളിംഗ് ക്രോസ് ജാപ്പനീസ് താരം ഡെയ്സുകക്ക് ഗോളാക്കി മാറ്റാൻ സാധിച്ചില്ല. 38 ആം മിനുട്ടിൽ ഡയമന്റകോസിന്റെ ലോങ്ങ് റേഞ്ച് ഗോൾ ശ്രമവും കാണാൻ സാധിച്ചു. ഇഞ്ചുറി ടൈമിൽ ബ്ലാസ്റ്റേഴ്‌സ് കീപ്പർ സച്ചിൻ സുരേഷിന്റെ പിഴവിൽ നിന്നും ഡയസ് മുംബൈയെ മുന്നിലെത്തിച്ചു. എന്നാൽ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് സമനില ഗോൾ നേടി.57 ആം മിനുട്ടിൽ ഡാ ഡാനിഷ് ഫാറൂഖ് ആണ് ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയത്.ക്ലോസ് റേഞ്ചിൽ നിന്ന് ഹെഡ്ഡറിലൂടെയാണ് താരം ഗോൾ കണ്ടെത്തിയത്.
Danish Farooq's precision at its best! 🎯 #ISLonJioCinema #ISLonSports18 #ISLonVH1 #KeralaBlastersFC #MCFCKBFC #ISL10 pic.twitter.com/wt9UTu4CzE
— JioCinema (@JioCinema) October 8, 2023
66 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ പിഴവ് മുതലെടുത്ത് മുംബൈ സിറ്റി എഫ്‌സി വീണ്ടും മുന്നിലെത്തി.പ്രീതം കോട്ടാൽ വരുത്തിയ പിഴവിൽ നിന്നും ലാലെങ്മാവിയ റാൾട്ടെയാണ് മുംബൈക്കായി ഗോൾ നേടിയത്. 78 ആം മിനുട്ടിൽ ബ്ലാസ്റ്റേഴ്‌സ് താരം പെപ്രേയുടെ ഹെഡ്ഡർ ഇഞ്ചുകൾ വ്യത്യാസത്തിൽ പുറത്ത് പോയി.അവസാന പത്തു മിനുട്ടിൽ സമനില ഗോളിനായി ബ്ലാസ്റ്റേഴ്‌സ് കഠിനമായി ശ്രമിച്ചെങ്കിലും മുംബൈ പ്രതിരോധം ശക്തമായി നിലകൊണ്ടു.അവസാന നിമിഷത്തിൽ മത്സരം കയ്യാങ്കളിയിലേക്ക് പോവുകയും ഇരു ടീമിലെ താരങ്ങൾക്ക് ചുവപ്പ് കാർഡ് ലഭിക്കുകയും ചെയ്തു.
Lalengmawia Ralte sneaks in behind and restores the home side's lead 🤩#ISLonJioCinema #ISLonSports18 #MumbaiCityFC #MCFCKBFC #ISLonVH1 pic.twitter.com/uX8oIosGDO
— JioCinema (@JioCinema) October 8, 2023