ഇഞ്ചുറി ടൈം ഗോളിൽ ഒഡീഷയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ കൊച്ചിയിൽ നടന്ന മത്സരത്തിൽ ഒഡിഷക്കെതിരെ മിന്നുന്ന ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ബ്ലാസ്റ്റേഴ്‌സ് നേടിയത്. ആദ്യ പകുതിയിൽ ഒരു ഗോളിന് പിന്നിട്ട നിന്ന ബ്ലാസ്റ്റേഴ്‌സ് രണ്ടാം പകുതിയിൽ തകർപ്പൻ തിരിച്ചുവരവാണ് നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിനായി പെപ്ര, ജിമിനാസ്, നോഹ എന്നിവരാണ് ഗോൾ നേടിയത്.

നായകൻ അഡ്രിയാൻ ലൂണയുടെ മുന്നേറ്റത്തോടെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചത്. എന്നാൽ ബ്ലാസ്‌റ്റേഴ്‌സിനെ ഞെട്ടിച്ചു കൊണ്ട് ഒഡിഷ നാലാം മിനുട്ടിൽ തന്നെ മുന്നിലെത്തി.ജെറി മാവിമിങ്താംഗ നേടിയ ഗോളിലാണ് ഒഡീഷ എഫ്‍സി ലീഡെടുത്തത്. ഡോറിയുടെ പാസിൽ നിന്നായിരുന്നു ഒഡീഷയുടെ ഗോൾ. കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പ്രതിരോധത്തിൽ വന്ന പാളിച്ച മുതലെടുത്താണ് ഒഡീഷ എഫ്‍സി ലീഡു നേടിയത്. ബ്ലാസ്റ്റേഴ്സ് ബോക്സിലേക്ക് ഒഡീഷ എഫ്‍സി നടത്തിയ മുന്നേറ്റമാണ് ഗോളിലേക്ക് വഴിതുറന്നത്.

ഡോറിയിൽനിന്ന് ലഭിച്ച പന്ത് സച്ചിൻ സുരേഷിനെ മറികടന്ന് ജെറി വലംകാൽ ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ഗോൾ വഴങ്ങിയെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് മികച്ച രീതിയിൽ കളിക്കുകയും നിരവധി ഗോൾ അവസരണങ്ങൾ സൃഷ്ടിക്കുകയും ചെയ്തു. നോഹയുടെ പല മുന്നേറ്റങ്ങളും ഭാഗ്യമില്ലാത്തത്കൊണ്ടാണ് ഗോളായി മാറാഞ്ഞത്.ക്വാമെ പെപ്രയ്‌ക്കും മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും ലക്ഷ്യം കാണാനായില്ല. ബോക്സിന്റെ അരികിൽ നിന്ന് പെപ്രയുടെ ഷോട്ട് മൗർട്ടഡ ഫാൾ അത് തടഞ്ഞു.

രണ്ടാം പകുതിയുടെ തുടക്കത്തിലും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 48 ആം മിനുട്ടിൽ വലതുവശത്തുകൂടി ലൂണയിൽ നിന്ന് മികച്ചൊരു റൺ ബോക്സിലേക്ക് കടന്നു മികച്ചൊരു പാസ് കൊടുത്തെങ്കിലും പക്ഷേ അത് മുതലെടുക്കാൻ കേരള ബ്ലാസ്റ്റർ കളിക്കാരൻ അവിടെ ഉണ്ടായില്ല. 58 ആം മിനുട്ടിൽ സദൗയിയുടെ ഷോട്ട് റണാവാഡെ തടഞ്ഞു. 60 ആം മിനുട്ടിൽ പെപ്രയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഒപ്പമെത്തി.കൊറൗ നൽകിയ പാസ് പരിചയസമ്പന്നനായ അമ്രീന്ദറിനെ മറികടന്ന് വലയിലേക്ക് സ്ലോട്ട് ചെയ്തു ഗോളാക്കി മാറ്റി . കേരള ബ്ലാസ്റ്റേഴ്‌സ് വളരെ പെട്ടെന്ന് തന്നെ ലീഡ് നേടുന്നു എന്ന് തോന്നിയെങ്കിലും പെപ്രയുടെ ഹെഡ്ഡർ ഗോളിന് മുമ്പ് ലൂണയുടെ ഹെഡ്ഡർ ഓഫായി പോയി.

73 ആം മിനുട്ടിൽ പകരക്കാരൻ ജീസസ് ജിമിനസിന്റെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി.ലൂണയുടെ ക്രോസ് പുറത്തേക്ക് ചെറുതായി തിരിഞ്ഞപ്പോൾ സദൗയി ജിമെനെസിലേക്ക് ഹെഡ് ചെയ്തു. തുടർന്ന് ഫോർവേഡ് അത് ഗോളാക്കി മാറ്റി. എന്നാൽ 80 ആം മിനുട്ടിൽ ഒഡിഷ സമനില ഗോൾ നേടി.ഡീഗോ മൗറീഷ്യോയുടെ ഫ്രീ കിക്ക് പോസ്റ്റൽ തട്ടി വ്യതിചലിച്ചപ്പോൾ സച്ചിൻ ഒരു സേവ് ചെയ്യുന്നു. തുടർന്ന് റീബൗണ്ട് കീപ്പറിലേക്ക് ഒരു സേവ്യർ ഗാമ ഷോട്ട് അയച്ചു, സച്ചിൻ അത് ശേഖരിക്കുന്നതിൽ പരാജയപ്പെട്ടു. ശരിയായ സമയത്ത് ശരിയായ സ്ഥലത്ത് ഉണ്ടായിരുന്ന ഡോറിയൽട്ടൺ ലൂസ് ബോൾ വലയിലേക്ക് അടിച്ചു ഒഡീഷയെ ഒപ്പമെത്തിച്ചു.

83 ആം മിനുട്ടിൽ ഒഡിഷ പത്തു പേരായി ചുരുങ്ങി.കാർലോസ് ഡെൽഗാഡോയ്ക്ക് രണ്ടാമത്തെ മഞ്ഞക്കാർഡ് ലഭിച്ചതോടെയാണ് സന്ദര്ശകര് പത്തു പേരായി ചുരുങ്ങിയത്. അവസാന മിനിറ്റുകളിൽ കേരള ബ്ലാസ്റ്റേഴ്‌സ് അവസരം മുതലെടുത്ത്‌ കൂടുതൽ മുന്നേറി കളിച്ചു.ഇഞ്ചുറി ടൈമിൽ നോഹയുടെ ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.നോഹയുടെ ഷോട്ട് റഹീം അലിയുടെ കാലിൽ തട്ടി ഒഡിഷ വലയിലെത്തുകയായിരുന്നു.

Rate this post
kerala blasters