സെർബിയൻ കോച്ച് ഇവാൻ വുകോമാനോവിച്ച് ചുമതലയേറ്റതു മുതൽ കേരള ബ്ലാസ്റ്റേഴ്സിൽ വലിയ മാറ്റങ്ങളാണ് കാണാൻ സാധിച്ചത്. എന്നാൽ കിരീടത്തിനായുള്ള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് തുടർന്ന് കൊണ്ടിരിക്കുകയാണ്.2021-22 സീസണിന്റെ ഫൈനലിനിടെ ഹൃദയഭേദകമായ തോൽവിക്ക് ശേഷം കഴിഞ്ഞ സീസണിൽ വുകോമാനോവിച്ചിന്റെ കീഴിൽ പഴയ ഫോമിലേക്ക് ഉയരാൻ ബ്ലാസ്റ്റേഴ്‌സ് പാടുപെട്ടു.
എന്നാൽ പുതിയ സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ പരിശീലകൻ ആത്മവിശ്വാസത്തിലാണ്. സെപ്റ്റംബർ 21 ന് കോച്ചിയിൽ ബംഗളൂരു എഫ്‌സിയെ നേരിടുന്നതോടെ കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്‌എൽ കാമ്പെയ്‌ൻ ആരംഭിക്കും.മികച്ചവരുമായി മത്സരിക്കാൻ കഴിവുള്ള ഒരു സ്ക്വാഡ് ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഉണ്ട്.ഐഎസ്‌എൽ-10-ന് മുന്നോടിയായി സംസാരിച്ച സെർബിയൻ പരിശീലകൻ ബ്ലാസ്റ്റേഴ്സിന് ഇതുവരെ ഐഎസ്എൽ നേടാൻ കഴിയാത്തതിനെക്കുറിച്ച് സംസാരിച്ചു.
ഫൈനൽ മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്സിന് ഭഗ്യമില്ലെന്നാണ് വുക്കാമനോവിച് അഭിപ്രായപ്പെട്ടത്. കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് തവണ ഐഎസ്എൽ ഫൈനലിൽ എത്തിയിട്ടുണ്ട്. 2014, 2016, 2022 സീസണുകളിൽ ബ്ലാസ്റ്റേഴ്സ് ഫൈനൽ കളിച്ചിട്ടുണ്ട്. പക്ഷേ ഭാഗ്യം ഒരു പ്രധാന ഘടകമാണെന്ന് വുക്കാമനോവിച്ച് പറഞ്ഞു.
”ലോകമെമ്പാടും നിരവധി തവണ ഫൈനൽ തോറ്റ ടീമുകളെ നമ്മൾ കണ്ടിട്ടുണ്ട്.ഇത് സ്‌പോർട്‌സിന്റെ ഭാഗമാണ്,അത് കൈകാര്യം ചെയ്യണം.ഫൈനൽ മത്സരങ്ങൾ കളിക്കുമ്പോൾ 90 മുതൽ 120 മിനിറ്റ് വരെ താരങ്ങൾ ഗ്രൗണ്ടിൽ കളിക്കണം. സമനില ആണെങ്കിൽ ടൈബ്രക്കറിലേക്ക് മത്സരം നീങ്ങും. ഇവിടെ ഭാഗ്യം നിർണായകമാണ്. ”വുകോമാനോവിച്ച് പറഞ്ഞു.
🎙| Ivan Vukomanović: “In ISL, you can not predict how far you can go. The beauty of this tournament is that any team can reach the knockouts. One can start badly, and then from nowhere, one can get into the top half of the league by winning a few matches. @sportstarweb #KBFC pic.twitter.com/9rwWoKr4qJ
— Blasters Zone (@BlastersZone) September 13, 2023
ഏത് എതിരാളിയെയും നേരിടാൻ തന്റെ ടീം തയ്യാറാണെന്ന് സെർബിയൻ പറഞ്ഞു.”ഐഎസ്‌എല്ലിൽ നിങ്ങൾക്ക് എത്ര ദൂരം പോകാമെന്ന് പ്രവചിക്കാൻ കഴിയില്ല. ഏത് ടീമിനും നോക്കൗട്ടിൽ എത്താൻ കഴിയും എന്നതാണ് ഈ ടൂർണമെന്റിന്റെ ഭംഗി. ഒരാൾക്ക് മോശമായി ആരംഭിക്കാം, പിന്നെ എവിടെ നിന്നും ഏതാനും മത്സരങ്ങൾ ജയിച്ചാൽ ഒരാൾക്ക് ലീഗിന്റെ ആദ്യ പകുതിയിൽ എത്താം. ഇത് എല്ലായ്‌പ്പോഴും വെല്ലുവിളി നിറഞ്ഞതാണ്, മികച്ച ടീമിനെ തയ്യാറാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു, അതുവഴി ഏത് എതിരാളിയെയും നേരിടാൻ തയ്യാറാണ്.”അദ്ദേഹം പറഞ്ഞു.