അവസാനം ജയിച്ചു ! ഐഎസ്എല്ലിൽ മൊഹമ്മദൻസിനെതിരെ മിന്നുന്ന ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഐഎസ്എല്ലിൽ തുടർച്ചയായ തോൽവികൾക്ക് ശേഷം വിജയ വഴിയിൽ തിരിച്ചെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഇന്ന് കൊച്ചിയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്‌സ് മൊഹമ്മദൻസിനെ പരാജയപ്പെടുത്തി. മൊഹമ്മദൻ ഗോൾ കീപ്പർ ഭാസ്കർ റോയുടെ പിഴവിൽ നിന്നാണ് ആദ്യ ഗോൾ ബ്ലാസ്റ്റേഴ്‌സ് നേടിയത്. നോഹയുടെ വകയായിരുന്നു രണ്ടാം ഗോൾ.ഇഞ്ചുറി ടൈമിൽ അലക്സന്ദ്രേ കോഫ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടി.

പരിശീലകനായ മൈക്കിൾ സ്റ്റാഹ്രെയെ പുറത്താക്കിയതിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. മൂന്നാം മിനുട്ടിൽ നോഹയുടെ പാസിൽ നിന്നുമുള്ള ശ്രമം മുഹമ്മദൻസ് താരം രക്ഷപെടുത്തി. കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്ത് നിന്നും മുന്നേറ്റങ്ങൾ ഉണ്ടായെങ്കിലും ഗോളവസരങ്ങൾ ഒന്നും സൃഷ്ടിക്കാൻ സാധിച്ചില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോളിന് അടുത്തെത്തി.

നോഹയുടെ പാസിൽ നിന്നുമുള്ള കൊറൗവിന്റെ ഹെഡ്ഡർ പോസ്റ്റിൽ തട്ടി.ഫോളോ-അപ്പിൽ പെപ്രയുടെ ഷോട്ട് സൈഡ് നെറ്റിംഗിൽ തട്ടി.45 മിനിറ്റിനുള്ളിൽ കേരള ബ്ലാസ്റ്റേഴ്സിന് തങ്ങളുടെ ആരാധകർക്ക് ഒരു ഗോൾ നൽകാനായില്ല. 55 ആം മിനുട്ടിൽ ഭാസ്കർ റോയ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഉറച്ച ഗോൾ തടഞ്ഞു.നോഹ എടുത്ത കോർണർ കിക്ക് ഡ്രിൻസിക് ലക്ഷ്യത്തിലേക്ക് ഹെഡ് ചെയ്തു എന്നാൽ മുഹമ്മദൻസ് കീപ്പർ ഭാസ്കർ റോയി തട്ടിയകറ്റി.തുടർന്നുള്ള കോർണർ കിക്കിൽ ഡ്രിൻസിച്ച് ക്രോസ്സ് ബാറിന് മുകളിലൂടെ ഹെഡ് ചെയ്തു.

62 ആം മിനുട്ടിൽ ഭാസ്കർ റോയുടെ സെല്ഫ് ഗോളിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.കേരള ബ്ലാസ്റ്റേഴ്സിന് ഒരു കോർണർ കിക്ക് ലഭിച്ചു, ലൂണ അത് എടുക്കുന്നു. ഭാസ്കർ റോയ് പന്ത് പുറത്തേക്ക് പഞ്ച് ചെയ്യാൻ ശ്രമിക്കുകയും അത് പരാജയപ്പെടുകയും പന്ത് വലയിലാവുകയും ചെയ്തു. 74 ആം മിനുട്ടിൽ നോഹയുടെ ഷോട്ടിൽ ഭാസ്കർ ഒരു മികച്ച സേവ് നടത്തി.75 ആം മിനുട്ടിൽ പെപ്ര രണ്ടാം ഗോൾ നേടിയെങ്കിലും ബിൽഡ്-അപ്പിലെ ഒരു ഫൗൾ അത് അസാധുവാക്കി. 80 ആം മിനുട്ടിൽ കൊറൗവിന്റെ പാസിൽ നിന്നും നോഹ നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് ലീഡ് ഇരട്ടിയാക്കി. ഇഞ്ചുറി ടൈമിൽ അലക്സന്ദ്രേ കോഫ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടി.

5/5 - (1 vote)
kerala blasters