പഞ്ചാബിനെതിരെ കടുത്ത മത്സരമാണ് ഞാൻ പ്രതീക്ഷിക്കുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കിൽ സ്റ്റാഹ്രെ | Kerala Blasters

മൂന്ന് തവണ ഐഎസ്എൽ കപ്പ് ഫൈനലിൽ എത്തിയെങ്കിലും ഒരിക്കൽ പോലും കിരീടം ഉയർത്താൻ കേരള ബ്ലാസ്റ്റേഴ്സിന് സാധിച്ചിട്ടില്ല. പുതിയ പരിശീലകൻ മൈക്കൽ സ്റ്റാഹ്‌റെയുടെ കീഴിൽ വലിയ പ്രതീക്ഷയോടെയാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്. സെപ്റ്റംബർ 15 ഞായറാഴ്ച പഞ്ചാബിനെതിരെയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം.

ആദ്യ മത്സരത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ മൈക്കിൽ സ്റ്റാഹ്രെ. ടീമിന്റെ ഒരുക്കത്തിൽ പരിശീലകൻ ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.“100% അവിടെ നൽകൂ, ഒപ്പം ഒരു വിജയിയെപ്പോലെ നോക്കൂ. കഠിനമായി പോരാടേണ്ടത് പ്രധാനമാണ്. അപ്പോൾ തീർച്ചയായും എനിക്ക് ഗുണനിലവാരം ആവശ്യമാണ്, എനിക്ക് തന്ത്രപരമായ അവബോധം ആവശ്യമാണ്.ബാഡ്ജിനായി കഠിനാധ്വാനം ചെയ്യാനും ഓടാനും പോരാടാനും തയ്യാറാവണം “മൈക്കൽ സ്റ്റാഹ്രെ കളിക്കാരോട് പറഞ്ഞു.

“ഞായറാഴ്‌ച കടുത്ത മത്സരമാണ് ഞാൻ പ്രതീക്ഷിക്കുന്നത്, എന്നാൽ ആരാധകർ വിജയവും തോൽവിയും തമ്മിലുള്ള വ്യത്യാസമാകുമെന്ന് പ്രതീക്ഷിക്കുന്നു” പരിശീലകൻ കൂട്ടിച്ചേർത്തു.”വിജയിക്കുന്ന ടീമിൽ നല്ല യുവ കളിക്കാർ ആവശ്യമാണ്. പരിചയസമ്പന്നരായ വിജയത്തിനായി മത്സരിക്കുന്ന കളിക്കാർ വേണം. കൂടാതെ നല്ല വിദേശികളും പരിശീലകരും ആവശ്യമാണ്” പരിശീലകൻ പറഞ്ഞു.

“ഞാൻ ഒരുപാട് വ്യത്യസ്തതകളിൽ കളിക്കാൻ പ്രശസ്തനാണ്, തീർച്ചയായും ഞാൻ 4-3-3 കളിക്കും, എനിക്ക് 4-4-2, 3-4-3, 3-5-2 പൊസിഷനുകളിലും കളിപ്പിക്കാൻ കഴിയും. ഞാൻ ക്രമീകരിക്കാവുന്നതും പൊരുത്തപ്പെടാവുന്നതുമായ ഒരു പരിശീലകനാണ്,” മൈക്കിൽ സ്റ്റാഹ്രെ പ്രസ് കോൺഫറൻസിൽ പറഞ്ഞു. വ്യത്യസ്ത ഫോർമേഷനുകൾ പരീക്ഷിക്കാൻ തയ്യാറാണ് എന്ന് പരിശീലകൻ പറയുമ്പോൾ, വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാൻ കഴിവുള്ള അലക്സാണ്ടർ കോഫ്, അഡ്രിയാൻ ലൂണ, സന്ദീപ് സിംഗ്, മുഹമ്മദ്‌ അസ്ഹർ, സഹീഫ് തുടങ്ങിയ താരങ്ങളാണ് പരിശീലകന്റെ കരുത്ത്. 

4/5 - (1 vote)
kerala blasters