കൊച്ചിയിൽ ജാംഷെഡ്പൂരിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് ,പ്ലേ ഓഫ് പ്രതീക്ഷ അവസാനിച്ചു | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കൊച്ചിയിൽ നടന്ന മത്സരത്തിൽ ജാംഷെഡ്പൂരിനെതിരെ സമനില വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് . ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. ആദ്യ പകുതിയിൽ കൗമാര താരം കോറൗ സിംഗ് നേടിയ ഗോളിൽ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. എന്നാൽ 86 ആം മിനുട്ടിൽ മിലോസിന്റെ സെല്ഫ് ഗോളിൽ ജാംഷെഡ്പൂരിന് സമനില നേടിക്കൊടുത്തു.

നോഹയും ഹിമിന്സും അടക്കം പ്രധാന താരങ്ങൾ ഇല്ലാതെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കൊച്ചിയിൽ ഇറങ്ങിയത്.മത്സരത്തിന്റ 35 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. കൗമാര താരം കോറൗ സിംഗ് ജാംഷഡ്പൂർ ഗോളി ആൽബിനോ ഗോമസിനെ മറികടന്നു ഗോളാക്കി മാറ്റി ബ്ലാസ്റ്റേഴ്സിന് ലീഡ് നൽകി.ഡുസാൻ ലഗേറ്റർ ഹെഡറിലൂടെ നൽകിയ പാസിൽ നിന്നാണ് ഗോൾ പിറന്നത്. 41 ആം മിനുട്ടിൽ ക്വാമെ പെപ്രയുടെ മികച്ചൊരു ഷോട്ട് പുറത്തേക്ക് പോയി.

ഒന്നാം പകുതി അവസാനിക്കുന്നതിനു മുന്നേ ജാംഷെഡ്പൂർ താരം പ്രതീക് ചൗധരിയുടെ ബോക്സിന്റെ മധ്യഭാഗത്ത് നിന്നുള്ള ഹെഡ്ഡർ രക്ഷപെടുത്തി.ജാംഷഡ്പൂരിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഇടവേളയ്ക്ക് മുമ്പ് അവയൊന്നും മുതലെടുക്കാൻ കഴിഞ്ഞില്ല.ക്വാമെ പെപ്രയുടെ ബോക്സിന്റെ ഇടതുവശത്തു നിന്നുള്ള വലം കാൽ ഷോട്ട് തടഞ്ഞു. 47 ആം മിനുട്ടിൽ മൊബാഷിർ റഹ്മാൻ നൽകിയ ക്രോസിൽ നിന്നുള്ള സ്റ്റീഫൻ ഈസിന്റെ ഹെഡർ ഗോൾ കീപ്പർ നോറ ഫെർണാണ്ടസ് സമർത്ഥമായി രക്ഷപ്പെടുത്തി.

Ads

നിമിഷങ്ങൾക്കുള്ളിൽ, ബ്ലാസ്റ്റേഴ്‌സ് ഒരു കൗണ്ടറിലൂടെ പ്രതികരിക്കുന്നു. കൊറൗ സിംഗിന്റെ പാസിൽ നിന്നുള്ള അഡ്രിയാൻ ലൂണയുടെ ഷോട്ട് പുറത്തേക്ക് പോയി.81 ആം മിനുട്ടിൽ ഡാനിഷ് ഫാറൂഖ് കേരള ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 86 ആം മിനുട്ടിൽ ജാംഷെഡ്പൂർ സമനില പിടിച്ചു. വലതു വിങ്ങിലൂടെ മുന്നേറിയ മുൻ കേരള ബ്ലാസ്റ്റേഴ്‌സ് താരം ശ്രീക്കുട്ടൻ നൽകിയ പാസ് ഡിഫൻഡർ മിലോസിന്റെ കാലിൽ തട്ടി സ്വന്തം വലയിൽ കയറി.

kerala blasters