‘2-0ൻ്റെ ലീഡ് നഷ്ടമായത് ശരിക്കും വേദനാജനകമായിരുന്നു, രണ്ടാം പകുതിയിലെ താരങ്ങളുടെ പ്രകടനത്തിൽ എനിക്ക് അഭിമാനമുണ്ട്’ : കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ മൈക്കൽ സ്റ്റാഹ്രെ | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്നലെ കലിംഗ സ്‌റ്റേഡിയത്തില്‍ ഒഡിഷ എഫ്.സി.ക്കെതിരേ നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് സമനില കൊണ്ട് ത്രിപ്തിപെണ്ടേണ്ടി വന്നു. ആദ്യ പകുതിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടു ഗോളിന്റെ ലീഡ് നേടിയെങ്കിലും മത്സരം 2 -2 എന്ന നിലയിൽ അവസാനിച്ചു.ആദ്യ പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. ആദ്യ 21 മിനിറ്റിനിടെ രണ്ട് ഗോളിന് മുന്നില്‍നിന്ന ശേഷമാണ് ബ്ലാസ്‌റ്റേഴ്‌സ് രണ്ടെണ്ണം വഴങ്ങിയത്.

എന്നാല്‍ ഏഴ് മിനിറ്റ് ഇടവേളയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ച് ഒഡിഷ മത്സരത്തിലേക്ക് തിരിച്ചെത്തി.ആദ്യ പകുതിയിൽ രണ്ട് ഗോളിന്റെ ലീഡ് എടുത്ത ശേഷം, മത്സരം കൈവിട്ടുകളഞ്ഞതിൽ വേദനയുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് മുഖ്യ പരിശീലകൻ മിക്കേൽ സ്റ്റാറെ പറഞ്ഞു. എങ്കിലും തൻ്റെ കളിക്കാരുടെ പ്രകടനത്തിൽ മൊത്തത്തിൽ അദ്ദേഹം സംതൃപ്തനായിരുന്നു.

“ഞങ്ങൾ ഗെയിം പ്ലാൻ കൃത്യമായി പാലിച്ചു. വേഗത്തിലും ആക്രമണോത്സുകതയിലും കളിക്കുന്ന ഒരു ടീമിനെപ്പോലെ ഞങ്ങൾ ശരിക്കും കാണപ്പെട്ടു,ഒരു ടീമെന്ന നിലയിൽ, വഴങ്ങിയ ആ രണ്ട് ഗോളുകൾ ഞങ്ങൾ അർഹിച്ചിരുന്നില്ല. കളിക്കുന്നതിനിടയിൽ, എവിടെനിന്നോ ഞങ്ങൾ ആ ഗോൾ വഴങ്ങി. എതിർ ടീം ഗോൾ നേടുമ്പോൾ, കളിയുടെ വേഗത തീർച്ചയായും കുറയും.ആ 2-0 ലീഡ് നഷ്ടപ്പെട്ടത് ശരിക്കും വേദനാജനകമായിരുന്നു എന്നാൽ, രണ്ടാം പകുതിയിലെ താരങ്ങളുടെ പ്രകടനത്തിൽ എനിക്ക് അഭിമാനമുണ്ട്” കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞു.

“ഞങ്ങൾ പോരാടി, ഞങ്ങൾ പ്രെസ് ചെയ്തു, ഒരു നല്ല ടീമിനെതിരെ കളിച്ചിട്ടും ഞങ്ങൾ വലിയ അവസരങ്ങൾ സൃഷ്ടിച്ചു. അങ്ങനെ ഞങ്ങൾ കേരള ബ്ലാസ്റ്റേഴ്സിൻ്റെ നിലപാട് എന്തെന്ന് കാണിച്ചുകൊടുത്തു .നെഗറ്റീവുകളേക്കാൾ കൂടുതൽ പോസിറ്റീവുകൾ ഉണ്ടായിരുന്നതിനാൽ, ഒരു തരത്തിൽ ഞാൻ സന്തോഷവാനാണ്. എന്നാൽ, രണ്ട് ഗോളുകളുടെ ലീഡ് നേടിയിട്ടും ജയിക്കാൻ സാധിക്കാത്തതിനാൽ വേദനയുമുണ്ട്. അമിതാസന്തോഷത്തിന്റെയും അമിതമായ നിരാശയുടെയും ഇടയിലെവിടെയോ ആണ് ഞാൻ” അദ്ദേഹം പറഞ്ഞു.

ഓപ്പണിംഗ് മാച്ച് വീക്കിൽ പഞ്ചാബ് എഫ്‌സിയോട് തോറ്റതിനെ തുടർന്ന് ബ്ലാസ്റ്റേഴ്‌സ് നിലവിൽ മൂന്ന് മത്സരങ്ങളുടെ അപരാജിത കുതിപ്പിലാണ്. നാല് കളികളിൽ നിന്ന് അഞ്ച് പോയിൻ്റുമായി അവർ അന്താരാഷ്ട്ര ഇടവേളയിലേക്ക് പോകുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി അടുത്ത എവേ മത്സരത്തിനായി കൊൽക്കത്തയിലേക്ക് പോകും, ​​ഇത്തവണ പുതുതായി പ്രമോട്ടുചെയ്‌ത മൊഹമ്മദൻ എസ്‌സിക്കെതിരെ കളിക്കും.

Rate this post
kerala blasters